നിനക്കായ് [കുട്ടേട്ടൻ] 106

അവർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

” ടാട്ടമ്മ എന്നെ വെറുക്കരുത്….. ”

” അതിന് എനിക്ക് കഴിയും എന്ന് തോന്നുന്നുണ്ടോ മോളെ………. ”

പിന്നീട് അവൾ കാര്യങ്ങൾ എല്ലാം പറഞ്ഞു…

” എന്താ മോളെ നീ പറയുന്നേ   . …… ”

” ടാട്ടമ്മ ഒന്നും പറയേണ്ട…  എന്റെ തീരുമാനത്തിൽ മാറ്റമില്ല……  ഇനി അതല്ല വിശാലിന്റെ പെണ്ണായി ഞാൻ ഇവിടെ കഴിയുന്നത് അമ്മക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ വേറെ എങ്ങോട്ടെങ്കിലും പോയ്കോളാം…….. ” ലെച്ചു പറഞ്ഞു……

” മോളെ നീ….. ”

” അമ്മ ഇനി ഒന്നും പറയേണ്ട……..  ഇനി അമ്മയുടെ കൂടെ ഞാനും ഉണ്ടാകും….. ”

ലെച്ചു പറഞ്ഞു….

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി……

ലെച്ചു അവിടെ നാട്ടിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറി……..  ഇടക്ക് പ്രണവിനെ വിളിച്ചു വിശാലിന്റെ വിവരം വല്ലതും ഉണ്ടോ എന്ന് അവൾ അന്വേഷിക്കാറുണ്ട്……

വിശാൽ നാട് വിട്ടു പോയിട്ട് ഇന്നേക്ക് മൂന്ന് വർഷം ആയി…….

അങ്ങനെ ഇരിക്കെ ഒരു  ദിവസം…

” ഹലോ ലെച്ചു…  ഞാനാ പ്രണവ്… ”

” ആ പറ…  എന്തെങ്കിലും വിവരം…. ”

” കിട്ടി അത് പറയാനാ വിളിച്ചത്….. ”

” സത്യമാണോ നീ പറയുന്നേ…… ” ലെച്ചു ആവേശത്തോടെ ചോദിച്ചു…

” എവിടെയാ…  എവിടെയാ എന്റെ വിശാൽ ഉള്ളത്….. ”

” രാമേശ്വരം….. ”

” രാമേശ്വരത്തോ…… ”

” അതേ…… എന്റെ ഒരു കൂട്ടുകാരനും ഫാമിലിയും രാമേശ്വരത്തു പോയിരുന്നു……  പോകുന്ന സമയത്തു ഞാൻ വിശാലിന്റെ ഫോട്ടോ അവന് കൊടുത്തിരുന്നു….  കഴിഞ്ഞ ദിവസം അവൻ  എന്നെ വിളിച്ചിരുന്നു…. അവന് നേരിട്ട് ആളെ പരിചയം ഇല്ലാത്തോണ്ട്,  അത് വിശാൽ തന്നെ ആണോ എന്ന് അറിയാൻ അവൻ എനിക്ക് ഒരു ഫോട്ടോ അയച്ചു തന്നിരുന്നു….. ”

” എന്നിട്ട്…. ”

” അത് നമ്മുടെ വിശാൽ തന്നെ ആണ് …..  അവൻ അവിടെ ഒരു കടയിൽ ജോലിക്ക് നിൽക്കുകയാണ്……. ഞാൻ ഇപ്പോ തന്നെ അങ്ങോട്ട് പോവുകയാ….  ഇപ്പൊ ഇവിടുന്ന് പോയാലെ രാത്രി എങ്കിലും അവിടെ എത്താൻ പറ്റൂ……… ”

” എങ്കിൽ ഞാനും വരുന്നു….. ”

” അത് വേണോ ലെച്ചു….. നിന്നെ കണ്ടാൽ ചിലപ്പോ അവൻ….. ”

” ഇല്ല പ്രണവ് എനിക്ക് വന്നേ പറ്റൂ….. ”

” മ്മ് ശരി….   അങ്ങനെ എങ്കിൽ നമുക്ക് നാളെ പുലർച്ചെ പോകാം… നീ റെഡി ആയി നിന്നോ..  പിന്നെ അമ്മയോട് ഇപ്പൊ പറയേണ്ട….  കേട്ടല്ലോ….. ”

” ആ ശരി….. ”   ലക്ഷ്മി പറഞ്ഞു….

അടുത്ത ദിവസം രാവിലെ തന്നെ അവർ പുറപ്പെട്ടു…….  പ്രണവിന്റെ ഒരു കൂട്ടുകാരന്റെ  വാഹനത്തിൽ ആയിരുന്നു അവർ പോയത്… പ്രിയയും ഉണ്ടായിരുന്നു കൂടെ …… പ്രണവ് , അവന്റെ കൂട്ടുകാരൻ രാജേഷ്, ലക്ഷ്മി പിന്നെ പ്രിയയും അവർ നാലു പേരും കൂടെ യാത്ര തിരിച്ചു ……

12 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു ?

    അടിപൊളി ending ?

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. അടിപൊളി ❤❤

  7. നന്നായിട്ടുണ്ട്

Comments are closed.