നിനക്കായ് [കുട്ടേട്ടൻ] 106

പ്രിയ പറഞ്ഞതും അവളുടെ മുഖത്തേക് നോക്കി….  അവളുടെ മുഖം കണ്ടപ്പോൾ പ്രിയയുടെ ചങ്ക് പിടഞ്ഞു പോയി…

” sorry മോളെ….  അന്ന് നിന്റെ അവസ്ഥ കണ്ടപ്പോ ഞാൻ എന്തൊക്കെയോ…. ”

” സാരമില്ല……  അവന്റെ സ്നേഹം എനിക്ക് വിധിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം….  പക്ഷെ….  ഒന്നുണ്ട് ഇനിയൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല…….  പ്രണവ് പറഞ്ഞത് പോലെ അവൻ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല…….  ഇന്ന് മുതൽ അവന്റെ പെണ്ണായി ഞാൻ അവന്റെ വീട്ടിൽ കഴിയും…..  അവൻ ഇനി ഒരിക്കലും തിരിച്ചു വന്നില്ലെങ്കിൽ പോലും….  അത് അവന്റെ വിധവ ആയിട്ടാണെങ്കിൽ അങ്ങനെ…..  ഇത് ഞാൻ എനിക്ക് തന്നെ നൽകുന്ന ശിക്ഷയാ…  ആ പാവത്തിനെ വേദനിപ്പിച്ചതിനു….. ” ലെച്ചു പറഞ്ഞു….

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും ഇറ്റു വീണില്ല……    അവൾ അവിടെ നിന്നും എഴുന്നേറ്റു……  നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു …….. അമ്മ അപ്പോൾ വന്നവരെ യാത്ര ആക്കുന്ന തിരക്കിൽ ആയിരുന്നു ..  അവർ പോയി കഴിഞ്ഞതും ലെച്ചു അമ്മയുടെ അടുത്തേക് പോയി….   എന്നിട്ട് അമ്മയുടെ കാലിൽ തൊട്ട് വണങ്ങി….

” അമ്മേ….  അമ്മയുടെ ലെച്ചു ഒരു കൂട്ടം ചെയ്യാൻ പോകുവാ….  അറിഞ്ഞുകഴിയുമ്പോൾ ഈ ലെച്ചുവിനെ ഒരിക്കലും വെറുക്കരുത്….. ”   അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി….  എന്താ സംഭവം എന്നറിയാതെ അവർ ലെച്ചുവിനെയും നോക്കി നിന്നു…..  അല്പസമയം കഴിഞ്ഞതും ലെച്ചു ഒരു ബാഗും ആയി വരുന്നത് അവർ കണ്ടു…..

” മോളെ നീ ഇതെങ്ങോട്ടാ….. ”

” അമ്മേ…  അറിയാതെ ആണെങ്കിലും ഞാൻ കരണം വേദനിച്ച ഒരു മനസ്സുണ്ട്…..  എനിക്ക് അവരെ പോയി കാണണം…..  ഇനിയുള്ള എന്റെ നാളുകൾ അവരുടെ കൂടെ ആണ്……  അമ്മ എന്നെ തടയരുത്….. ” ലെച്ചു പറഞ്ഞു….

” എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ ..  ഈ അമ്മക്ക് ഒന്നും മനസ്സിലാകുന്നില്ല… പ്രിയേ..  നീ എങ്കിലും ഒന്ന് പറ  എന്താ ഇവിടെ നടക്കുന്നെ…….. ”  അവർ പ്രിയയോട് ചോദിച്ചു….

പ്രിയ അന്ന് കോളേജിൽ വെച്ചു ഉണ്ടായ സംഭവങ്ങൾ മൊത്തം പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞതും…..

” മോളെ…..  നിന്നെ ഞാൻ കുറ്റം പറയില്ല….  നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നാലും ഇതൊക്കെ തന്നെ സംഭവിക്കൂ…  എന്ന് വെച്ച് ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുക്കണോ….”

” വേണം അമ്മേ…..   ഇനിയുള്ള എന്റെ ജീവിതം ആ വീട്ടിൽ ആണ്….  അമ്മയെന്നോട് പൊറുക്കണം….. ” ലെച്ചു പറഞ്ഞു..

” എന്താ മോളെ…..  നീ വിഷമിക്കരുത്….  എല്ലാം ശരിയാകും….  ഈ അമ്മയുടെ പ്രാർത്ഥന ഉണ്ടാകും….. ”

” പിന്നെ അമ്മേ…  അച്ഛനോട്…. ”

” അച്ഛൻ വിളിക്കുമ്പോൾ ഞാൻ പറഞ്ഞോളാം…… അതോർത്തു മോള് പേടിക്കേണ്ട……  പിന്നെ അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് നിനക്ക് തോന്നുകയാണേൽ എപ്പോ വേണേലും നിനക്ക് ഇങ്ങോട്ട് വരാം…… ”

 

ലെച്ചു ശരി എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി……….

വിശാലിന്റെ വീട്ടിൽ എത്തി അവന്റെ അമ്മയെ കണ്ടതും ആകെ തകർന്നു പോയി അവൾ…… അവൾ ഓടി ചെന്നു ആ കാലിൽ വീണു മാപ്പ് പറഞ്ഞു……

” എന്താ മോളെ ഇത്…  എഴുന്നേൽക്ക്…. ”

12 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു ?

    അടിപൊളി ending ?

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. അടിപൊളി ❤❤

  7. നന്നായിട്ടുണ്ട്

Comments are closed.