” പ്രിയ…. പ്രിയാ ….. അവൻ എന്നെ ചതിക്കുകയായിരുന്നു……….. ” അത് പറഞ്ഞതും അവളുടെ ബോധം പോയി…… അപ്പോഴുണ്ട് രണ്ട് പേര് അങ്ങോട്ട് ഓടിവരുന്നത് പ്രിയ കണ്ടത്……
അല്പം ദൂരെ ആയതു കൊണ്ട് അവരുടെ മുഖം വ്യക്തമായി കാണാൻ അവൾക്ക് കഴിഞ്ഞില്ല….
പ്രിയയെ കണ്ടതും അങ്ങോട്ട് വന്ന ചെറുപ്പക്കാർ പെട്ടന്ന് തന്നെ അവിടെ നിന്നും തിരിച്ചു പോയി …..
ഇത്രയും ആണ് അന്ന് സംഭവിച്ചത്… അല്ലെ….
അന്ന് നീ അവന്റെ ഫ്ലാറ്റിൽ പോയപ്പോ നീ കണ്ടത് അവന്റെ കൂട്ടുകാർ മദ്യപിച്ചു ഇരിക്കുന്നതാണ്…. മദ്യപിച്ചു ഇരിക്കുന്ന അവർ നിന്നെ കണ്ടപ്പോ അവർക്ക് കാമം മൂത്തു……. അങ്ങനെ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു…. എന്തോ ഭാഗ്യത്തിന് നീ അവരുടെ കയ്യിൽ നിന്നും രക്ഷപെട്ടു……
നിന്റെ മനസ്സിൽ അവൻ നിന്നെ അവന്റെ കൂട്ടുകാർക്കു കാഴ്ച വെച്ചു എന്നാണല്ലോ നീ വിചാരിച്ചത്….. അല്ലെ…. എന്നാൽ സത്യം അതല്ല…. അന്ന് നീ കണ്ടത് അവന്റെ കൂട്ടുകാരെ അല്ല… മാത്രമല്ല നീ കയറി ചെന്നത് അവന്റെ ഫ്ലാറ്റിലും അല്ല…..
പ്രണവ് പറഞ്ഞു….
” പക്ഷെ അന്ന് സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞതനുസരിച് ആണ് ഞാൻ ആ റൂമിലോട്ടു പോയത്… ” ലെച്ചു പറഞ്ഞു….
” നിന്നെ അന്ന് ഉപദ്രവിച്ചവർ സെക്യൂരിറ്റിയോട് പറഞ്ഞിരുന്നു അവരെ കാണാൻ ഒരു പെൺകുട്ടി വരും എന്ന്……. അവന്റെ പേരും വിശാൽ എന്നാണ്…. വിശാലിന്റെ പേര് നീ പറഞ്ഞപ്പോ അയാൾ വിചാരിച്ചു അവർ പറഞ്ഞ കുട്ടി ആയിരിക്കും എന്ന് മാത്രമല്ല… നീ വരുന്നതിന് തൊട്ട് മുൻപ് വിശാൽ അവിടെ നിന്നും പോയിരുന്നു…….. അന്ന് അവൻ എന്നെ കാണാൻ ആയിരുന്നു നേരത്തെ ഇറങ്ങിയത്……
എങ്കിലും പ്രിയ പറഞ്ഞതനുസരിച് നിനക്ക് വേണ്ടി അവൻ ഫ്ലാറ്റിനു മുന്നിൽ വെയിറ്റ് ചെയ്തിരുന്നു…… അവൾ പറഞ്ഞ സമയത്ത് നിന്നെ കാണാതായപ്പോൾ അവൻ വിചാരിച്ചു ഇനി നീ വരില്ലായിരിക്കും എന്ന്…….. ” പ്രണവ് പറഞ്ഞു…..
” ഇത്രയും കാലം ആയിട്ടും ഇതൊന്നും എന്നോടെന്താ പറയാഞ്ഞേ……. ” അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു….
” അന്ന് അവന്റെ അമ്മ എല്ലാം നിന്നോട് പറയാൻ വേണ്ടിയിട്ട് ആയിരിന്നു നിന്റെ അടുത്തേക്ക് വന്നത്…. പക്ഷെ നീ എന്താ ചെയ്‌തേ….. അവർക്ക് പറയാൻ ഉള്ള അവസരം പോലും നീ കൊടുത്തില്ല………. ഓർമ്മയുണ്ടോ നിനക്ക് അന്ന് അവന്റെ അമ്മ നിന്റെ കയ്യിൽ ഒരു പെട്ടി തന്നത്…. അന്ന് അത് നീ തുറന്നു നോക്കിയിരുന്നു എങ്കിൽ എല്ലാം നിനക്ക് മനസിലാകുമായിരുന്നു………….. ”
പ്രണവ് പറഞ്ഞു……..
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൾ തളർന്നു പോയി…….
അപ്പോഴാണ് പ്രിയ അങ്ങോട്ട് വന്നത്……
ലെച്ചുവിന്റെ അവസ്ഥ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി അവൾക്കു…..
.” എന്താ ലെച്ചു… എന്ത് പറ്റി…… ”
” ലക്ഷ്മി മനസ്സുരുകി പ്രാർത്ഥിച്ചോ നീ…. അവനെ ഒരു നോക്ക് കാണണേ എന്ന്…… കഴിഞ്ഞ രണ്ട് വർഷം ആയി അവനെ പറ്റി ഒരു വിവരവും ഇല്ല…… പിന്നെ പറ്റുമെങ്കിൽ അവന്റെ അമ്മയെ ഒന്ന് പോയി കാണ്… ആ പാവം തന്റെ മകനെ ഒരുനോക്ക് കാണാനായി കാത്തിരിക്കുവ … നിന്റെ സാമിപ്യം ചിലപ്പോ അവർക്ക് ആശ്വാസം ആയേക്കാം……. ഞാൻ പോകുന്നു…… ”
പ്രണവ് പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി…..
അവൻ പോയതും പ്രിയയോട് പ്രണവ് പറഞ്ഞ കാര്യങ്ങൾ എല്ലാം ലെച്ചു പറഞ്ഞു….
” ലെച്ചു….. നീ എന്നോട് ദേഷ്യപ്പെടില്ല എങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ….. ” പ്രിയ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു…
ലെച്ചു എന്താണെന്ന ഭാവത്തിൽ അവളെ നോക്കി….
” അത് .. അന്ന് നീ ഹോസ്പിറ്റലിൽ കിടന്നപ്പോ വിശാൽ വന്നിരുന്നു നിന്നെ കാണാൻ….. അന്ന് ഞാൻ അവനോട് ഒരുപാട് ദേഷ്യപ്പെട്ടു…. നിന്റെ മുന്നിൽ ഇനി ഒരിക്കലും വന്നുപോകരുത് എന്നും പറഞ്ഞു….. ” പ്രിയ പറഞ്ഞു…..
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???