” ഞാൻ ഒറ്റക്കോ…. ”
” വേണ്ട…. നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചോ… ദേ പെണ്ണെ മര്യാദക്ക് പോയി പറഞ്ഞോണം….. കേട്ടല്ലോ… ”
പ്രിയ അല്പം ദേഷ്യത്തോടെ പറഞ്ഞു……..
അങ്ങനെ പരീക്ഷ കഴിഞ്ഞതും…
” ഡീ പ്രിയേ നീ കൂടെ വാ… ഒരു ധൈര്യത്തിന്…”
” ദേ പെണ്ണെ ഒരു വീക്ക് അങ്ങ് ഒറ്റക് പോയാൽ മതി …..ദേ സമയം ഇപ്പോ തന്നെ വൈകി…. പെട്ടന്ന് ചെല്ലാൻ നോക്ക്…. ” പ്രിയ പറഞ്ഞു …..
അവളെ പറഞ്ഞയച്ചതും പ്രിയ നേരെ ഹോസ്റ്റലിലേക് പോയി……
” ഡീ പ്രിയേ … ”
” ആ വീണ…. എങ്ങനെ ഉണ്ടായിരുന്നു exam…. ”
” കുഴപ്പമില്ല…. അല്ല ലെച്ചു എവിടെ….. ”
” അവൾ വിശാലിനെ കാണണം എന്നും പറഞ്ഞു പോയിട്ടുണ്ട് … ”
” അതിന് അവൻ നാട്ടിലോട്ട് പോയല്ലോ…. ”
” എപ്പോ…. ”
” ദേ ഇപ്പൊ….. അവനോട് സംസാരിച്ചു വെച്ചതേ ഒള്ളു… അവൻ ബസ്സിൽ ആണെന്നാ പറഞ്ഞത്…….. ”
” അതിന് അവന്റെ ട്രെയിൻ 4 മണിക്ക് ആണെന്നല്ലേ പറഞ്ഞത്….. ”
” അതേ .. അവന്റെ ഏതോ ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞു അവനെ കണ്ടിട്ട് അവിടുന്ന് നേരെ സ്റ്റേഷനിൽ പോകും എന്ന പറഞ്ഞത്….. ” വീണ പറഞ്ഞു….
” ആണോ എങ്കിൽ ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ….. ”
പ്രിയ തന്റെ ഫോൺ എടുത്തു ലെച്ചുവിനെ വിളിച്ചു…..
” ഹലോ പ്രിയ .. പ്രിയാ… പ്ലീസ് ഹെല്പ്….. പ്രിയാ .. …. ”
” ഹലോ ലെച്ചു… എന്താ…. എന്താ പ്രശ്നം… നീ എവിടെയാ…. ”
” പ്രിയ… ഇവരെന്നെ……. ” പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ഫോൺ കട്ടായി…
” ഹലോ…. ഹലോ.. ലെച്ചു….. ”
” എന്താ പ്രിയേ.. എന്ത് പറ്റി….. ”
” എടി അവൾ എന്തോ പ്രശ്നത്തിൽ ആണ്… നീ വന്നേ നമുക്ക് ഒന്ന് പോയി നോക്കാം… ”
പ്രിയ വീണയോട് പറഞ്ഞു…. അവർ പെട്ടന്ന് തന്നെ അവിടെ നിന്നും പോയി….. വിശാൽ താമസിക്കുന്ന ഫ്ലാറ്റിൽ വണ്ടി നിർത്തിയതും പ്രിയ ഇറങ്ങി ഓടി…… അപ്പോഴുണ്ട് പാതി കീറിയ വസ്ത്രവും കൂട്ടി പിടിച്ചുകൊണ്ടു ലെച്ചു ഓടിവരുന്നത് അവൾ കണ്ടത്…..
അടുത്ത് എത്തിയതും ലെച്ചു മോളെ…..
ലെച്ചു അവളുടെ കയ്യിലേക്ക് തളർന്നു വീണു .
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???