” അവൻ ഒരിക്കലും ഇനി നിന്റെ മുന്നിൽ വരില്ല…….. പിന്നെ ഈ പെട്ടിയിൽ ഉള്ളത് അവന്റെ ജീവനാണ്…… ഒന്നേ ഈ അമ്മക്ക് പറയാൻ ഒള്ളു… ഒരിക്കലും എന്റെ മോനെ വെറുക്കരുത്…….. ഈ അമ്മയുടെ അപേക്ഷ ആണ്…… ” അവർ പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി……
അവർ പോയതും ലെച്ചു തന്റെ കയ്യിൽ ഇരിക്കുന്ന ബോക്സ് വലിച്ചെറിഞ്ഞു…. എന്നിട്ട് കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി…….. അവിടെ സംഭവിച്ചത് ഒന്നും മനസ്സിലാകാതെ പ്രിയ നിന്നു……..
2 വർഷങ്ങൾക് ശേഷം……
ഇന്ന് ലെച്ചുവിന്റെ പെണ്ണ് കാണൽ ചടങ്ങ് ആണ്..
” ഒന്ന് വേഗം ഒരുങ്ങാൻ നോക്ക് പെണ്ണെ…. അവരിപ്പോ ഇങ്ങെത്തും …. ” പ്രിയ പറഞ്ഞു…
” ദേ കഴിഞ്ഞു….. ”
” മോളെ ലെച്ചു… അവരെത്തി കേട്ടോ…. ”
പുറത്തു നിന്നും പ്രിയയുടെ അമ്മ വിളിച്ചു പറഞ്ഞു….
വന്നവർ എല്ലാവരും അകത്തു കയറി ഇരുന്നതും ലെച്ചു ചായയും കൊണ്ട് അവരുടെ അടുത്തേക്ക് പോയി ….
” അതേയ് ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കി ആവാം കേട്ടോ…. ”
കൂട്ടത്തിൽ ഒരു കാർന്നോർ പറഞ്ഞു…..
അത് കേട്ടതും ലെച്ചു അകത്തേക്ക് പോയി….
അല്പസമയം കഴിഞ്ഞതും….
” ഹലോ .. ഞാൻ പ്രണവ്… …. ”
ലെച്ചുവിന്റെ അടുത്തെത്തിയ അവൻ പറഞ്ഞു ..
” ഞാൻ തന്നെ ഇതിന് മുൻപ് കണ്ടിട്ടുണ്ട്….. ”
അതുകേട്ടു ലെച്ചു അവനെ സംശയത്തോടെ ഒന്ന് നോക്കി…. എന്നിട്ട് ചോദിച്ചു
” എന്ന്… എപ്പോ…. ”
” ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപ്………. ”
അവൻ പറഞ്ഞു….
” രണ്ട് വർഷങ്ങൾക്ക് മുൻപ്…. തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു സംഭവം നടന്നത് ഓർമ്മയുണ്ടോ……. ” അവൻ പറഞ്ഞു
അത് കേട്ടതും അവളിൽ ഒരു നടുക്കം ഉണ്ടായി….
” നിങ്ങൾ .. നിങ്ങൾ…. ആരാ….. ” അവൾ അല്പം ഭയത്തോടെ ചോദിച്ചു….
” വിശാൽ എന്റെ കളിക്കൂട്ടുകാരൻ ആണ്…… ”
അവൻ പറഞ്ഞു…..
” കൂട്ടുകാരന്റെ വക്കാലത്തും ആയിട്ട് വന്നതാണോ…… ” അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു…….
” എന്തിന്… ഇന്ന് അവൻ ഈ ലോകത്തു ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല… പിന്നെന്തിനു ഞാൻ അവനെ ന്യായീകരിക്കണം…. ഇനിയിപ്പോ ന്യായീകരിച്ചാലും അതിൽ എന്ത് പ്രയോജനം….. ഇവിടെ വരുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു താനായിരിക്കും പെണ്ണ് എന്ന്……. ഇവിടെ വന്നു തന്നെ കണ്ടപ്പോ ഒരു കാര്യം പറയണം എന്ന് തോന്നി…….അന്ന് സത്യത്തിൽ എന്താ സംഭവിച്ചത് എന്നു തനിക്കു അറിയുമോ……… ” അവൻ ചോദിച്ചു….
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???