നിനക്കായ് [കുട്ടേട്ടൻ] 106

പ്രിയ മറുപടി പറയാൻ നിന്നപ്പോൾ ആണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്…..  അതുകേട്ടതും അവൾ ഇപ്പോ വരാം എന്ന് പറഞ്ഞു പോയി……..  അല്പസമയം കഴിഞ്ഞതും അവൾ തിരിച്ചു വന്നു…

” ലച്ചു ദേ നിന്നെ കാണാൻ ആണ് വന്നത്…. ” പ്രിയ പറഞ്ഞു

” പ്ലീസ് പ്രിയ എനിക്ക് ആരെയും കാണേണ്ട…  എന്നെ കുറച്ചു നേരം ഒന്ന് തനിയെ വിട്… ” ലച്ചു പറഞ്ഞു…

” ഞാൻ പറഞ്ഞു നോക്കി…  പക്ഷെ അവർക്ക് നിന്നെ കണ്ടേ പറ്റൂ….  ടാട്ടമ്മ  ആണെന്ന് പറയാൻ പറഞ്ഞു…. ” പ്രിയ പറഞ്ഞു..

” ആര്….. ” അവൾ വിശ്വാസം വരാതെ ചോദിച്ചു…

” ടാട്ടമ്മ….. ”

ആ പേര് കേട്ടതും….  അവൾ റൂമിനു വെളിയിലേക്ക് ഓടി…..

ഒന്നും മനസ്സിലാവാതെ പ്രിയയും അവളുടെ പിന്നാലെ പോയി. ..

” മോളെന്നെ മറന്നോ….. ”

” എന്താ  ടാട്ടമ്മേ…. ടാട്ടമ്മയെ ഞാൻ മറക്കാനോ….  എവിടെ ആയിരുന്നു ഇത്രയും നാളും…  പെട്ടന്ന് ഒരു ദിവസം ഒന്നും പറയാതെ പോയതല്ലേ… എന്റെ അച്ഛനും അമ്മയും പോയപ്പോൾ ആകെ തകർന്നു പോയി ഞാൻ ….  പിന്നെ നിങ്ങളും എന്നെ വിട്ടു അകന്നു പോയപ്പോ ….  “പ്രിയ കരഞ്ഞു കൊണ്ട് പറഞ്ഞു….

“മോളെ…  അന്ന് അങ്ങനെ പറ്റിപ്പോയി….  ഈ ടാട്ടമ്മയോട് ക്ഷമിക്ക്….. ” അവർ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…..

“മോളെ ഞാൻ ഇപ്പോ വന്നത് ഒരു കാര്യം പറയാൻ ആണ്…….  ”

“എന്താ….. ”

“മോള് ഒരിക്കലും എന്റെ മോനെ വെറുക്കരുത്…… ”

“ടാട്ടമ്മ എന്തൊക്കെ ആണ് പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല….”

“അത് പിന്നെ..  വിശാൽ എന്റെ മോനാണ്..”

അവർ പറഞ്ഞതും……  അവളിൽ ഒരു നടുക്കം ഉണ്ടായി…

“നിങ്ങൾ എന്താ പറഞ്ഞത്….  വിശാൽ..  അവൻ.. നിങ്ങളുടെ….. ”

“അതേ മോളെ……

അറിഞ്ഞുകൊണ്ട് എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല…. ”

“മതി നിർത്തു….  എനിക്ക് കേൾക്കേണ്ട…..  ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്നും…..  അന്ന് നിങ്ങൾ ഒന്നും പറയാതെ പോയപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു… വർഷങ്ങൾക്ക്  നിങ്ങളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി….. പക്ഷെ ഇപ്പൊ ആ വൃത്തികെട്ടവന്റെ വക്കാലത്തും ആയിട്ട് നിങ്ങൾ ഒരിക്കലും എന്റെ മുന്നിൽ വരരുതായിരുന്നു ….”…

” മോളെ ഞാൻ….. ”

” മതി പറഞ്ഞത്…  നിങ്ങളുടെ മകൻ നിങ്ങൾക് പുണ്യാളൻ ആയിരിക്കും… എന്റെ ശരീരം  കൂട്ടുകാർക്കു മുന്നിൽ കാഴ്‌ചവെക്കാൻ ശ്രമിച്ചവനാണ് അവൻ….  അവനോട് എനിക്ക് ഈ ജന്മത്തിൽ എന്നല്ല ഒരു ജന്മത്തിലും ക്ഷമിക്കാൻ ആവില്ല….. എന്തിനാ അമ്മേ ഇങ്ങനെ ഒരു മകന് ജന്മം നൽകിയത് ….. ” ലച്ചു പറഞ്ഞു….

” മോളെ…..  അവൻ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല……  അവൻ പോകുന്നതിന് മുൻപ് എന്നോട് പറഞ്ഞിരുന്നു നിന്നെ ഒന്നു വന്നു കാണാൻ …  പിന്നെ ദാ ഇത് നിനക്ക് താരനും….. ” ഒരു ചെറിയ പെട്ടി അവൾക്കു നൽകികൊണ്ട് അവർ പറഞ്ഞു…..

12 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Super ബ്രോ ❤❤❤❤

  2. Super!!!

  3. രാജാകണ്ണ്

    കുട്ടേട്ടാ

    പൊളിച്ചു ?

    അടിപൊളി ending ?

    സ്നേഹത്തോടെ ❤️❤️

  4. കൊള്ളാം

  5. നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…

  6. അടിപൊളി ❤❤

  7. നന്നായിട്ടുണ്ട്

Comments are closed.