ക്ഷേത്രത്തിന്റെ കവാടത്തിൽ എത്തിയതും വിശാൽ നിന്നു …..എന്നിട്ട് ലക്ഷ്മിയുടെ നേരെ തിരിഞ്ഞു നിന്നു…
” പത്ത് പേരുടെ വാക്ക് കേട്ട് സീതയെ കാട്ടിൽ ഉപേക്ഷിച്ച രാമനെയല്ല നമ്മൾ കാണാൻ പോകുന്നത് ….. ജീവന്റെ പാതി അവളാണെണറിഞ്ഞു തന്നിലെ പാതിയും അവർക്കായി നൽകി …. താൻ ഇല്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ ഇല്ലെന്ന് ഈ പ്രപഞ്ചത്തിന് കാണിച്ചു കൊടുത്തവൻ …….. അവന്റെ നാമം….. പരമശിവൻ ……”
” ആ ശിവഭഗവാന്റെ മുന്നിലേക്കാണ് നമ്മൾ പോകുന്നത് …… അതിന് മുൻപ് ഒരു കാര്യം എനിക്ക് അറിയണം …. നിനക്ക് എങ്ങനെ ?……”
എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും ലക്ഷ്മി തന്റെ കഴുത്തിൽ കെട്ടിയ മാല എടുത്തുയർത്തി …..
” ഇതിനേക്കാൾ വലിയ തെളിവ് വേണോ ഇനി…..”
“വേണ്ട……” അവൻ പറഞ്ഞു…എന്നിട്ട് അവളുടെ വലതു കരം സ്വന്തമാക്കി ക്ഷേത്രത്തിലേക്ക് കടന്നു…….
*************************************
“എന്താ തന്റെ പ്ലാൻ ……” പ്രണവ് പ്രിയയോട് ചോദിച്ചു…..
“എനിക്കെന്ത് പ്ലാൻ …… അല്ല എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ കാരണം..”
“അല്ല ഇത്രയും നാളും ലക്ഷ്മി ഉണ്ടായിരുന്നല്ലോ തന്റെ കൂടെ … അവൾക്ക് അവളുടെ ചെക്കനെ കിട്ടി ……. ”
” തന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി …… കൂടുതൽ പറഞ്ഞു ബോറാക്കണ്ട …… നാട്ടിൽ എത്തിയാൽ ഉടനെ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞയച്ചോ…..” എന്നും പറഞ്ഞ് അവൾ അമ്പലത്തിലേക്ക് നടന്നു…..
അവൾ നടന്നതും പ്രണവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു …..
“ദേ മനുഷ്യാ …… അവിടെ ഇരുന്ന് സ്വപ്നം
കാണാതെ കൂടെ വരുന്നുണ്ടോ…..” പ്രിയ വിളിച്ചു പറഞ്ഞു……..
അങ്ങനെ അവർ യാത്ര തുടങ്ങി ജീവിതത്തിലെ പുതിയ വഴികൾ തേടി……..
ശുഭം ……..
എത്രത്തോളം നന്നായി എന്നറിയില്ല…… അഭിപ്രായം പറയാൻ മറക്കല്ലേ ….. അത് പോലെ പോരായ്മകളും …….
എന്ന് നിങ്ങളുടെ കുട്ടേട്ടൻ
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???