“പട്ടര് നിന്റെ തന്ത . ” എന്ന് പറഞ്ഞു തിരിഞ്ഞതും അവൻ കണ്ടു തന്നെയും നോക്കി അവിടെ തൂണിൽ ചാരി നിന്നു ചിരിക്കുന്ന പ്രണവിനെയാണ് അവൻ കണ്ടത്…… അവന്റെ കാലുകൾ അറിയാതെ ചലിച്ചു …… പ്രണവും അവന്റെ അടുത്തേക്ക് നടന്നു……
അടുത്തെത്തിയതും വിശാലിനെ കെട്ടിപ്പിടിക്കാനായി പ്രണവ് കൈകൾ ഉയർത്തി….. പക്ഷേ നടന്നത് മറ്റൊന്ന്….
പ്രണവിനെ കെട്ടിപ്പിടിക്കാൻ ആയി വിശാൽ വന്നതും പെട്ടന്ന് പ്രണവിനെ തളളി മാറ്റി ലക്ഷ്മി കയറി വന്നു അവന്റെ കവിളത്ത് ഒന്ന് കൊടുത്തു അടി കിട്ടിയതും വിശാലിന്റെ തലക്ക് മുകളിൽ കിളികൾ വട്ടം ഇട്ട് പറന്നു …….
അല്ല സമയം കഴിഞ്ഞാണ് അവന് പരിസര ബോധം ഉണ്ടാകുന്നത്… അവൻ അടി കിട്ടിയ ഭാഗത്ത് കൈ വെച്ച് ലക്ഷ്മിയെ നോക്കി…….
പെട്ടന്നാണ് ലക്ഷ്മി ഓടി വന്ന് അവനെ കെട്ടിപിടിച്ചത്……..
“ഏയ് ലക്ഷ്മി എന്തായിത് വിട്….. ആളുകൾ ശ്രദ്ധിക്കുന്നു…. എന്നെ വിടാൻ …..” അവൻ അവളെ ബലമായി പിടിച്ചു മാറ്റി …..
” ലക്ഷ്മി എന്തായിത് നീ മറ്റൊരാളുടെ ഭാര്യയാണ് അത് മറക്കരുത് ……” വിശാൽ അവളെ അകറ്റി നിർത്തിയിട്ട് പറഞ്ഞു
” ഇല്ല ….. ഇനിയും നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല …..” ലക്ഷ്മി കരഞ്ഞു കൊണ്ട് പറഞ്ഞു ….
“നീ എന്തൊക്കെയാ ഈ പറയുന്നേ ….. നിന്റെ മുന്നിൽ വരാതിരിക്കാൻ അല്ലെ ഞാൻ ആ നാടുവിട്ടത്…… നിന്റെ സന്തോഷത്തിന് വേണ്ടിയല്ലേ ഞാൻ … ” എന്ന് പറഞ്ഞതും ലക്ഷ്മി അവന്റെ വാപൊത്തി ……
“മതി എനിക്ക് നിന്നെ വേണം …നിന്നെ കൊണ്ടുപോകാൻ ആണ് ഞങ്ങൾ വന്നത്…..” ലക്ഷ്മി പറഞ്ഞു…….
“വേണ്ട ലക്ഷ്മി ……. ഇപ്പോൾ നീ മറ്റൊരാളുടെ ഭാര്യയാണ്…… ഞാൻ വന്നാൽ അത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ടാകും …..” വിശാൽ പറഞ്ഞു……..
എന്നിട്ട് അവളെയും കൂട്ടി രാജേഷിന്റെ അടുത്തേക്ക് നടന്നു……
“സോറി സാർ …. ഒരു പാട് നാളുകൾക്ക് ശേഷം കണ്ടപോൾ ഉണ്ടായ ആകാംക്ഷ…… അതാണ് പെട്ടന്ന് എന്നെ കണ്ടപ്പോ….. സാറിന് ഒന്നും തോണരുത്….” വിശാൽ പറഞ്ഞു..
“എനിക്ക് വല്ലതും തോന്നിയാലേ എന്റെ ഭാര്യ എന്നെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടും …… എടോ ഇവളെന്റെ ഭാര്യ ഒന്നും അല്ല….എല്ലാത്തിന്റെയും സൂത്രധാരൻ ദേ നിക്കുന്നു അങ്ങോട്ട് ചോദിച്ചോ…….” രാജേഷ് പ്രണവിനെ നോക്കി പറഞ്ഞു…….
അത് കേട്ട് വിശാൽ പ്രണവിന്റെ നേരേ തിരിഞ്ഞു ….. അവൻ എല്ലാ കാര്യങ്ങും പറഞ്ഞു…
“നിനക്ക് ഒരു ചെറിയ പണി തരാൻ നോക്കിയതാ ഞാൻ …. പക്ഷേ ഇവളെല്ലാം പൊളിച്ചു കയ്യിൽ തന്നില്ലേ …..പിന്നെ ഞങ്ങളോടൊപ്പം ഒരാൾ കൂടെ ഉണ്ട്…. നിന്നെ കണ്ട് മാപ്പ് പറയാൻ …..” പ്രണവ് പറഞ്ഞു.
അത് കേട്ട് സംശയത്തോടെ വിശാൽ പ്രണവിനെ നോക്കി ….
“പ്രിയാ….” പ്രണവ് വിളിച്ചു..
അത് കേട്ട് പ്രിയ അങ്ങോട്ട് വന്നു..
“എല്ലാറ്റിനും മാപ്പ്…… സത്യം എന്തെന്നറിയാതെ ഞാനും എന്തൊക്കെയോ പറഞ്ഞു……” പ്രിയ അവന്റെ മുന്നിൽ നിന്ന് കൈകൂപ്പി കൊണ്ട് പറഞ്ഞു……..
“ഏയ് അതൊന്നും സാരമില്ല.. തന്റെ സ്ഥാനത്ത് ഞാൻ ആയാലും ഇതൊക്കെ തന്നെ സംഭവിക്കൂ……..” വിശാൽ പറഞ്ഞു.
“അതേ എന്തായാലും ഇത്രയും ദൂരം വന്നത് അല്ലെ നിങ്ങൾ രണ്ടു പേരും പോയി പ്രാർത്ഥിച്ചിട്ട് വാ…. ഈ പുണ്യ ഭൂമിയിൽ നിന്നും ആവട്ടെ നിങ്ങളുടെ പുതിയ ജീവിതത്തിന്റെ തുടക്കം…….. ” പ്രണവ് പറഞ്ഞു ….
അത് കേട്ട് വിശാലും ലക്ഷ്മിയും ചിരിച്ചു ….. എന്നിട്ട് അമ്പലത്തിലേക്ക് നടന്നു ….. അവരുടെ കൂടെ പോകാൻ നിന്ന പ്രിയയെ പ്രണവ് തടഞ്ഞു നിർത്തി…….
“ഇനി അവരുടെ ലോകം ആണ്…” പ്രണവ് പറഞ്ഞു.
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???