” ലക്ഷ്മി എനിക്കറിയാം നിന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ ….. ഇത്രയും കാലം കാത്തു നിന്നില്ല….. ഇനി ഒരു അല്ല നേരം കൂടെ ക്ഷമിക്ക് … നിന്നെ പെട്ടന്ന് കാണുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല ……. അത് കൊണ്ട് ആദ്യം ഞാൻ ഒന്ന് പോയി അവനെ കാണട്ടെ ……” പ്രണവ് പറഞ്ഞു …… എന്നിട്ട് പ്രിയയെ നോക്കി , അത് കണ്ട പ്രിയ ലക്ഷ്മിയെ അവിടെ നിന്നും കൂട്ടികൊണ്ടു …….
അവർ പോയതും …… പ്രണവ് വിനോദിനേയും രാജേഷിനേയും കൂട്ടി അവിടെ നിന്നും പോയി….
****************************************
റൂമിൽ എത്തിയതും പ്രിയ ഫ്രഷ് ആകുവാൻ പോയി……. അവൾ ഫ്രഷ് ആയി വന്നതും ജനലിൽ കൂടെ പുറത്തേക്കും നോക്കി നിൽക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്… പ്രിയ തന്റെ കയ്യിൽ ഉള്ള ടവ്വൽ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇട്ടു എന്നിട്ട് ലക്ഷ്മിയുടെ അടുത്തേക്ക് പോയി..
” ലച്ചു … നീയന്താ ആലോചിക്കുന്നേ?”
പ്രിയ ചോദിച്ചു…..
“ഏയ് ഒന്നുമില്ല….” അവൾ പറഞ്ഞു…
“ലച്ചു …… ദേ ഇങ്ങോട്ട് നോക്കിയേ …… എന്നോട് നീ കള്ളം പറയേണ്ട …….. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം…..നിന്നെ അവൻ കണ്ടാൽ എങ്ങനെ പ്രതികരിക്കും എന്നല്ലേ നിന്റെ ഉള്ളിൽ …..”
പ്രിയ ചോദിച്ചു..
അവൾ അതേ എന്നർത്ഥത്തിൽ തലയാട്ടി….
“നീ പേടിക്കേണ്ട അതിനൊക്കെ നമ്മക്ക് പരിഹാരം കാണാം…. ആദ്യം നീ പോയി ഒന്ന് ഫ്രഷ് ആയി വാ അവനെ കാണാൻ പോകുന്നതിന് മുൻപ് എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാൻ ഉണ്ട് ……” പ്രിയ പറഞ്ഞു…..
“എന്താ?” അവൾ ചോദിച്ചു…
” ആദ്യം നീ പോയി ഒന്ന് ഫ്രഷ് ആയി വാ……. രാവിലെ മുതൽ യാത്ര ചെയ്യുന്നത് അല്ലെ… ചെല്ല്….” പ്രിയ അവളെ ബാത്രൂമിലേക്ക് പറഞ്ഞയച്ചു …….
അല്ല സമയം കഴിഞ്ഞതും അവൾ വന്നു……. ലക്ഷ്മി പുറത്ത് വന്നപ്പോൾ റൂമിൽ പ്രിയയെ കണ്ടില്ല…… അവൾ ബാൽക്കണിയുടെ അവിടെ ചെന്നപ്പോൾ അവിടെ നിക്കുന്നുണ്ടായിരുന്നു…….
“പ്രിയേ എന്താ നിനക്ക് പറയാൻ ഉള്ളത്….”
അവൾ ചോദിച്ചു.
” പറയാൻ അല്ല ഉള്ളത് ഒരു സാധനം തരാൻ ആണ്……..” പ്രിയ പറഞ്ഞു.
“എന്താണ് ……?”
” ഇത്…..’ അവൾ ഒരു ബോക്സ് ലച്ചുവിന്റെ കയ്യിൽ കൊടുത്തു…:
“എടീ …. ഇത് …”
“അതേ…. അന്ന് വിശാലിന്റെ അമ്മ നിന്റെ കയ്യിൽ ഏൽപ്പിച്ച ബോക്സ് ……. അന്ന് നീ ഇത് വലിച്ചെറിഞ്ഞപ്പോൾ എന്തോ എനിക്കിത് എടുത്തു വെക്കാൻ തോന്നി ……..” പ്രിയ പറഞ്ഞു ….
“പിന്നെ എന്തുകൊണ്ട ഇത്രയും നാളായിട്ട് എനിക്കിത്തന്നില്ല….. ” ലക്ഷ്മി അവളോട് ചോദിച്ചു…..
” അവന്റെ ഓർമ്മയിൽ കഴിയുന്ന നിനക്ക് … ഇത് കൂടെ തന്നാൽ നിന്റെ സങ്കടം കൂടുകയേ ഒള്ളു …… എന്ന് എനിക്കറിയാം …… അതുകൊണ്ട് ഇത്രയും നാൾ ഞാൻ ഇത് സൂക്ഷിച്ചു വെച്ചത് ……. നീ അവനെ കാണുന്നതിന് മുൻപ് നിനക്ക് ഇത് തരണം എന്ന് തോന്നി….. അത് കൊണ്ടാണ് ഞാനും കൂടെ വരാം എന്ന് പറഞ്ഞത് …. അവനെ കാണുന്നതിന് മുൻപ് നീ ഇത് തുറന്നു നോക്കണം …… ” പ്രിയ പറഞ്ഞു
ലക്ഷ്മി ഒരു നിമിഷം ഒന്ന് ആലോചിച്ചു എന്നിട്ട് അവിടെ ഉള്ള കസേരയിൽ ഇരുന്നു…… അതിന് ശേഷം അവൾ ആ ബോക്സ് പൊളിച്ചു………
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???