” അത് പറഞ്ഞാൽ പറ്റില്ല … രാവിലെയും താൻ ഒന്നും കഴിച്ചില്ലല്ലോ ……” പ്രണവ് പറഞ്ഞു..
“അതേ പെങ്ങളെ തന്റെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല….. ഇപ്പോ ഇവിടെ നിന്നൊന്നും കഴിച്ചില്ല എങ്കിൽ …..പിന്നെ രാമപുരം എത്തണം നല്ലോരു ഹോട്ടലിൽ കയറണമെങ്കിൽ ….. ” രാജേഷ് ഇടക്ക് കയറി പറഞ്ഞും .
” ലക്ഷ്മി വാ……” പ്രണവ് അവളെ വിളിച്ചു
അവൾ മനസ്സില്ലാമനസ്സോടെ പ്രണവിനെ അനുഗമിച്ചു……..
അങ്ങനെ അവർ അവിടെ നിന്നും ഭക്ഷണവും കഴിച്ച് യാത്ര തുടർന്നു……………
ഏകദേശം നാല് മണി ആയപ്പോഴേക്കും അവർ രാമേശ്വരത്ത് എത്തി ……….
” രാജേഷേ….. മുനിസിപ്പിലിറ്റിയുടെ ടോൾ ഗേറ്റ് ഉണ്ട് അത് കഴിഞ്ഞ് അവനെ ഒന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ട് … ” പ്രണവ് രാജേഷിനോട് പറഞ്ഞു……
ടോൾ ഗേറ്റ് എത്തിയതും
“ഇതാണോടാ ഇവിടുത്തെ ടോൾ … റോഡിന് വീതിയും ഇല്ല… ഒരു മരം ആണേൽ വിലങ്ങുതടി ആയിട്ടു നിക്കുന്നും ഉണ്ട് നീ ആ ടോൾ ബൂത്ത് ഒന്ന് നോക്കിയെ…..” രാജേഷ് പറഞ്ഞു……….
” ഹൈവേ ഒന്നും അല്ലല്ലോ …….. മാത്രമല്ല…. ഈ ടോൾ മുനിസിപ്പാലിറ്റി വകയാണ് … അതുകൊണ്ട് അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. …….. നമ്മൾ അതൊന്നും നോക്കാൻ അല്ലല്ലോ വന്നത്…. നീ വണ്ടി മുന്നോട്ട് എടുക്ക്….” ടോൾ കൊടുത്തതിന് ശേഷം പ്രണവ് പറഞ്ഞു …..
“എടാ കൂടുതൽ മുന്നോട്ട് പോകണ്ട ……. പറ്റിയ ഒരു സ്ഥലം കണ്ടാൽ ഒന്ന് സൈഡ് ആക്ക് …… വിനോദിനെ ഒന്ന് വിളിക്കണം ….. ”
പ്രണവ് പറഞ്ഞു ……..
അത് കേട്ട രാജേഷ് ഒരു ഒഴിഞ്ഞ സ്ഥലം കണ്ടതും അവൻ വണ്ടി സൈസ് ആക്കി …….
പ്രണവ് തന്റെ ഫോൺ എടുത്ത് വിനോദിന് വിളിച്ചു ….
“ഹലോ …… ഞങ്ങൾ ഇവിടെ എത്തി …….”
…….
“എടാ നീ ലൊക്കേഷൻ അയച്ചു തന്നേക്ക് …….”
……………..
” ആണോ …… എന്നാ നമ്പർ നോട്ട് ചെയ്തോ KL 11AT 75 75 , മെറൂൺ കളർ ഇന്നോവ …….” പ്രണവ് പറഞ്ഞു ….
——–
“ok ശരി……. ”
” രാജേഷേ കുറച്ചൂടെ മുന്നോട്ട് പോയാൽ ലെഫ്റ്റ് സൈഡിൽ ബസ്റ്റാൻഡ് ഉണ്ട് അത് കഴിഞ്ഞ് വണ്ടി പാർക്ക് ചെയ്യാൻ പറഞ്ഞു…… അവൻ ആളെ വിടാം എന്ന് പറഞ്ഞു……”
” ലൊക്കേഷൻ അയച്ചു തരാൻ പറഞ്ഞുടായിരുന്നോ ……” രാജേഷ് ചോദിച്ചു …..
” അത് ശരിയാവില്ല അവൻ ആളെ വിടാം എന്ന് പറഞ്ഞു ……” പ്രണവ് പറഞ്ഞു……
” ലക്ഷ്മി ……. എന്താടോ ഒന്നും മിണ്ടാതെ ഇരിക്കുന്ന …….. “പ്രണവ് ചോദിച്ചു ……
“ഏയ് ഞാൻ പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു…… ഒരു തെറ്റും ചെയ്യാത്ത അവനെ ഞാൻ ഒരു തെറ്റുകാരൻ ആയിട്ടല്ലേ എന്റെ മനസ്സിൽ ……..”
“ലച്ചു വേണ്ടാ…….. “പ്രിയ അവളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു ……
???
Super ബ്രോ ❤❤❤❤
Super!!!
കുട്ടേട്ടാ
പൊളിച്ചു ?
അടിപൊളി ending ?
സ്നേഹത്തോടെ ❤️❤️
കൊള്ളാം
നന്നായി, ശുഭപര്യയായി അവസാനിപ്പിക്കാൻ കഴിഞ്ഞല്ലോ, ആശംസകൾ…
Super story
????
അടിപൊളി ❤❤
???
നന്നായിട്ടുണ്ട്
???