മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

Views : 12151

കോവിലകത്ത് ബാല്യകാലം മുതല്‍ പൂര്‍ണ്ണസ്വാതന്ത്യം നല്‍കി കോവിലകത്തിന്‍റെ ഭാഗമായി വളര്‍ന്ന കാര്യസ്ഥന്‍റെ മകന്‍…

ഭദ്രയുടെ കളിക്കൂട്ടുകാരന്‍…

ഭദ്രയേക്കാളും ഒരു വയസ്സിന് മൂപ്പ് കൂടുതലെങ്കിലും സമപ്രായക്കാരെ പോലെ കളിച്ച് വളര്‍ന്നവര്‍…

മഹാദേവന്‍ തമ്പുരാന് ഒരു പ്രത്യേക വാത്സല്യം അവനോട് ഉണ്ടായിരുന്നു…

ഭദ്രയോടെന്ന പോലെ കൗമാരം അവനെ പിടി മുറുക്കിയപ്പോഴും ഒരി കുട്ടിയെന്ന പോലെ കോവിലകത്ത് എല്ലാവരും അവനെ കണ്ടു…

കളിയില്‍ തോറ്റെന്ന് കണ്ടപ്പോള്‍ കുന്നിക്കുരുമണികള്‍ അവന്‍റ തലയില്‍ വാരി വിതറി അവള്‍ കുലുങ്ങിച്ചിരിച്ച് പാദസരം കിലുക്കിയവള്‍ ഓടി…

അവന്‍ അതാസ്വദിച്ച് അവള്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ നോക്കിയിരുന്നു…

കുന്നിക്കുരു മണിയില്‍ ഒന്ന് കൈത്തുമ്പിലെടുത്ത് അവന്‍ നോക്കി…

അവന്‍റെ കണ്ണുകളിലെ കുട്ടിത്തം മാറി പ്രണയാതുരമായി…

പെട്ടെന്നവന്‍ മനസ്സിനെ വിലക്കി…

”കുന്നിക്കുരുവും നോക്കിയിരിക്ക്യാ…”
ഭദ്രയുടെ ശബ്ദം കേട്ട് നരേന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി…

”എന്തേയ്… കണ്ണിലൊരു കളള ഭാവം…”
താന്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചത് അവള്‍ കണ്ടു പിടിച്ചിരിക്കുന്നു.. നരേന്‍ ഒന്നു പതറി…

”വെഷമമായോ.. നമ്മള്‍ക്ക് ഒന്നൂടെ കളിക്ക്യാം…” അവന്‍റെ മുഖത്ത് നോക്കി അവള്‍ പറഞ്ഞു

”വേണ്ട… വേണ്ട… തോക്കുമ്പോ കളി തീര്‍ക്കാതെ കുന്നിക്കുരു എന്‍റെ തലയിലേക്കെറിഞ്ഞ ഓടാനല്ലേ… ഞാനില്ലേ…”
നരേന്‍ കോലായില്‍ നിന്നെഴുന്നേറ്റു..

”ശ്ശോ… ഇനി ഞാന്‍ എറില്ല്യാന്നേയ്… ഒന്നൂടെ കളിക്കാം നരേന്‍…”
ഭദ്ര കെഞ്ചി…

അതിന് മുന്നില്‍ പരാജയപ്പെട്ടവനെ പോലെ നരേന്‍ ഇരുന്നു…

”പ്രായം പതിനെട്ടായില്ല്യേ കുട്ട്യേ… ഇനി കൂടുതല്‍ ചാട്ടവും കളിയൊന്നും വേണ്ട…”
പാര്‍വ്വതിദേവി ഭദ്രയുടെ ശരീരത്തിന്‍റെ വളര്‍ച്ച നോക്കി പറഞ്ഞു…

”പ്രായം പതിനെട്ടായീന്ന് വച്ച് ഞാന്‍ കോവിലകത്തെ എളയ കുട്ടി അല്ലാണ്ടായി മാറ്വോ എന്‍റെ അമ്മത്തമ്പുരാട്ടിയേയ്…”
അമ്മയുടെ കവിളില്‍ സ്വന്തം കവിള്‍ ചേര്‍ത്ത് അവരെ കെട്ടിപ്പിടിച്ചു കൊണ്ട് ഭദ്ര പറഞ്ഞു…

”അതേയ്… ഭദ്ര ഇപ്പളും നമ്മള്‍ക്കെല്ലാം കുട്ടി തന്ന്യല്ലേയ് അമ്മേ…”
അവളെക്കാളും മൂന്ന് വയസ്സ് പ്രായം കൂടിയ ജ്യേഷ്ഠത്തി ലക്ഷ്മിയും ഭദ്രയുടെ സഹായത്തിന് എത്തി..

അതോടെ പാര്‍വ്വതീദേവി നിശ്ശബ്ദയായി…

പക്ഷെ പാര്‍വ്വതീദേവി തമ്പുരാട്ടിയുടെ മനസ്സിലെ വ്യാകുലത യാഥാര്‍ത്ഥ്യമായി മാറാന്‍ അധികനാള്‍ വന്നില്ല…

”അന്നൊരു ദിവസം…”

വാക്കുകള്‍ അവസാനിച്ചത് അങ്ങനെയായിരുന്നു…

ഒരു നെടുവീര്‍പ്പോടെ ശ്രീനന്ദന കൈകളിലിരുന്ന കടലാസ്സുകള്‍ ഭദ്രമായി മേശവലിപ്പില്‍ വച്ചു…

മെല്ലെയവള്‍ ജാലക വാതിലിന് നേര്‍ക്ക് നടന്നു…

കാലവര്‍ഷം പെയ്ത് കൊണ്ടിരുന്നു…

Recent Stories

The Author

ഹണി ശിവരാജന്‍

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com