മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

Views : 12151

കനത്ത മഴ നെയ്തെടുത്ത നൂലുകള്‍ക്കിടയിലൂടെ അവള്‍ കണ്ടു….

പൂമുഖപ്പടിയില്‍ ഒരു നിഴല്‍രൂപം നില്‍ക്കുന്നു…!!!

അതോരു സ്ത്രീരൂപമാണെന്ന് അവള്‍ക്ക് തോന്നി…

ഒന്ന് കണ്ണടച്ച് തുറക്കും മുന്‍പ് ആ രൂപം മറഞ്ഞു…

മഴയുടെ ഭാവവും…

”ആരാണത്…?” അവള്‍ മഴത്തുളളികളോട് ചോദിച്ചു…

”ഭദ്ര….!!!”
മഴത്തുളളികളുടെ ഇരമ്പമെന്ന പോലെ വീണ്ടും ആ പേര് അവളുടെ കാതുകളില്‍ പ്രതിധ്വനിച്ചു…

ശ്രീനന്ദന പെട്ടെന്ന് പിന്തിരിഞ്ഞു നടന്നു…

അപ്പോള്‍ മേശമേലിരിക്കുന്ന കാറ്റില്‍ ഇളകുന്ന കടലാസിലേക്കും അതിന് മേലിരിക്കുന്ന തൂലികയിലേക്കും അവളുടെ ശ്രദ്ധ നീണ്ടു…

ശൂന്യത പടര്‍ന്നിരുന്ന അവളുടെ മനസ്സിലേക്കും കൈവിരലുകളിലേക്കും ഒരു വല്ലാത്ത തരിപ്പ് പടര്‍ന്ന് കയറി…

ഒരു ആവേശത്തോടെ മെല്ലെയവള്‍ എഴുതി തുടങ്ങി…

”ഞാന്‍ ഭദ്ര….”’

*************

ശ്രീനന്ദന കണ്ണുകള്‍ വലിച്ച് തുറന്നു…

മുന്നില്‍ കുസൃതി നിറഞ്ഞ മുഖവുമായി ദേവാനന്ദ്…

കുളിച്ച് യൂണിഫോം അണിഞ്ഞ് പോകാന്‍ തയ്യാറായി നില്‍ക്കുന്നു…

അവള്‍ ചാടിയെഴുന്നേറ്റു ചുറ്റും പകച്ച് നോക്കി….

ക്ലോക്കില്‍ സമയം 8 മണി….

”എന്നുമില്ലാത്ത പോലെ നല്ല ഉറക്കമായിരുന്നല്ലോ ശ്രീ… രാത്രിയിലെ തളര്‍ച്ച് ഇതുവരെയും മാറിയില്ലേ ചക്കരേ…?”
ദേവാനന്ദിന്‍റെ ചോദ്യം കേട്ട് അവളുടെ മുഖം നാണത്താല്‍ ചുവന്ന് പോയി..

”ഞാന്‍ ചായ ഇപ്പോള്‍ എടുത്ത് കൊണ്ട് വരാം ദേവേട്ടാ…” അഴിഞ്ഞുലഞ്ഞ തലമുടി ഒതുക്കി പിറകില്‍ കെട്ടി അവള്‍ ധൃതിയില്‍ എഴുന്നേറ്റു…

”വേണ്ട.. വേണ്ട… ആദ്യം എന്‍റെ കുട്ടന്‍ പോയി കുളിച്ച് ഫ്രഷ് ആക്.. എനിക്കുളളതെല്ലാം താഴെ ഡൈനിംഗ് ടേബിളില്‍ മന്ദാകിനി നിരത്തിയിട്ടുണ്ടാകും…”

”എന്നാലും ദേവേട്ടാ…”

”ചെല്ലെടീ… ഞാന്‍ പ്രാതല്‍ കഴിച്ച് തീരുമ്പോള്‍ കുളിച്ച് ഫ്രഷായി നിന്നെ ഉമ്മറത്ത് കണ്ടിരിക്കണം… കേട്ടോ…” മെല്ലെ അവളുടെ കവിളില്‍ തഴുകി ദേവാനന്ദ് പറഞ്ഞു…

ദേവാനന്ദിനെ യാത്രയാക്കി മുറിയിലേക്ക് കടന്നപ്പോള്‍ അവളുടെ നോട്ടം മെല്ലെ മേശമേലേക്ക് നീണ്ടു…

ഒരു അമ്പരപ്പോടെ അവള്‍ അതിനടുത്തേക്ക് നടന്നു നീങ്ങി…

മേശമേലിരിക്കുന്ന കടലാസില്‍ എന്തോ കുത്തിക്കുറിച്ചിരിക്കുന്നു…

അത് തന്‍റെ കയ്യക്ഷരമല്ലേ…?

ഇത് താനെപ്പോള്‍ എഴുതി…

മതിഭ്രമം ബാധിച്ചവളെപ്പോലെ അവള്‍ നിന്നു…

ഒന്നും ഓര്‍മ്മ കിട്ടുന്നില്ല…

മെല്ലെ വിറയാര്‍ന്ന കൈകളോടെ അവള്‍ ആ കടലാസ്സുകള്‍ എടുത്തു…

അതിലെ തന്‍റെ വടിവൊത്ത അക്ഷരത്തിലെഴുതിയ വാക്കുകള്‍ വായിച്ച് തുടങ്ങി…

”ഞാന്‍ ഭദ്ര….

വടക്കേടത്ത് കോവിലകത്തെ മഹാദേവന്‍ തമ്പുരാന്‍റെയും പാര്‍വ്വതിദേവി തമ്പുരാട്ടിയുടെയും ഇളയ പുത്രി…”

ശ്രീനന്ദനയുടെ കണ്ണുകളില്‍ ശക്തമായ ഒരു ഞെട്ടലുണ്ടായി…

മെല്ലെ മെല്ലെ ഭദ്രയെ തന്നിലേക്കാവേശിപ്പിച്ച് ശ്രീനന്ദ വായന തുടര്‍ന്നു…

ഭദ്ര പതിനെട്ടിനടുത്ത് പ്രായം…

വടക്കേടത്ത് കോവിലകത്തെ മഹാദേവന്‍ തമ്പുരാന്‍റെയും പാര്‍വ്വതിദേവി തമ്പുരാട്ടിയുടേയും അഞ്ച് മക്കളില്‍ ഇളയവള്‍…

മൂന്ന് സഹോദരന്‍മാര്‍…

ആദിത്യന്‍, സൂര്യന്‍, ഹര്‍ഷന്‍…

Recent Stories

The Author

ഹണി ശിവരാജന്‍

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com