മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

Views : 12151

പക്ഷെ രണ്ട് പേര്‍ക്കും എന്തെങ്കിലും പ്രശ്നമുളളതായി പരിശോധനാഫലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല…

എല്ലാം വിധിയ്ക്ക് വിട്ടുകൊടുത്തു ഇരുവരും യാതൊരുവിധ പരിഭവങ്ങളുമില്ലാതെ പരസ്പരം സ്നേഹിച്ച് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നു…

*************

”എങ്ങനെയുണ്ട് ശ്രീ വീട്…?”
തന്‍റെ മാര്‍വ്വിടത്തില്‍ മുഖം ചേര്‍ത്ത് കിടക്കുന്ന ശ്രീനന്ദനയുടെ മുടിയിഴകളില്‍ മെല്ലെ തലോടി ദേവാനന്ദ് ചോദിച്ചു…

”എനിക്കിഷ്ടപ്പെട്ടു ദേവേട്ടാ ഈ വീടും പരിസരവുമെല്ലാം… എന്തൊക്കെയോ പ്രത്യേകതകള്‍… എന്തിനോ ഞാന്‍ ഇവിടെ വന്നെത്തിയത് പോലെ ഒരു തോന്നല്‍… എന്‍റെ തോന്നലാകാം…”
അവള്‍ ഒരു മന്ത്രണം പോലെ പറഞ്ഞു…

”ഒരു കഥയ്ക്ക് സ്കോപ്പ് വല്ലതുമുണ്ടോ കുട്ടാ..”
ദേവാനന്ദ് അവളുടെ താടി മെല്ലെ ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു…

”തീര്‍ച്ചയായും…”
അവള്‍ ഒരു പുഞ്ചിരിയോടെ അവന്‍റെ മാര്‍വ്വിടത്തില്‍ വീണ്ടും കവിളുകള്‍ അമര്‍ത്തി…

”ഒരു കുഞ്ഞിക്കാലിനോ…?” കുസൃതിയോടെ ദേവാനന്ദ് അവളെ നോക്കി..

അവളുടെ കണ്ണുകളില്‍ നാണം കലര്‍ന്നിരുന്നു…

”അത് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ…”
അവള്‍ വിരലുകള്‍ കൊണ്ട് അവന്‍റെ രോമാവൃതമായ വിരിമാറില്‍ വെറുതെ ചിത്രം വരച്ചു…

”നമ്മള്‍ക്കൊന്ന് ശ്രമിച്ച് നോക്കാം…” അവന്‍റെ പ്രേമാതുരമായ കണ്ണുകള്‍ നേരിടാനാകാതെ അവള്‍ കണ്ണുകള്‍ താഴ്ത്തി…

ജാലകവാതിലിലൂടെ എത്തി നോക്കിയ മഴ കാറ്റിനെ നാണത്തോടെ നോക്കി തലതാഴ്ത്തി…

ഒരു കുസൃതിച്ചിരിയോടെ കാറ്റ് ആ ജാലക വാതില്‍ മെല്ലെ മെല്ലെ അടച്ചു…

”ഒരു കൊച്ച് കുഞ്ഞിന്‍റെ കരച്ചില്‍ വിദൂരതയില്‍ നിന്ന് എന്നവണ്ണം എവിടെ നിന്നോ കേള്‍ക്കുന്നുവോ…?”
ശ്രീനന്ദന കാതോര്‍ത്തു…

മുന്നിലെ ഇരുട്ടിലേക്ക് അവള്‍ തറച്ച് നോക്കി…

തന്‍റെ മേല്‍ ചുറ്റിപ്പിടിച്ചിരുന്ന ദേവനന്ദന്‍റെ കൈകള്‍ അവനെ ഉണര്‍ത്താതെ മെല്ലെ തന്‍റെ ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റിയ ശേഷം ശ്രീനന്ദന സ്ഥാനം തെറ്റിയ വസ്ത്രങ്ങള്‍ നേരെയാക്കി കട്ടിലില്‍ നിന്നെഴുന്നേറ്റു…

മഴയുടെ ഇരമ്പലിന് ഇടയില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ വീണ്ടും കേള്‍ക്കുന്നു… വളരെ വിദൂരയില്‍ നിന്നെന്ന പോലെ…

മെല്ലെയവള്‍ ജാലകം വലിച്ച്‌ തുറന്നു…

മഴയുടെ കുളിര്‍മ്മ അകത്തേക്ക് അരിച്ച് കയറി അവളുടെ ശരീരമാകെ പടര്‍ന്നു…

മഴത്തുളളികള്‍ അവളെ കുസൃതിയോടെ നോക്കി അടക്കം പറയുന്നത് പോലെ തോന്നി…

കാറ്റില്‍ മാറിടങ്ങളെ മറച്ചിരുന്ന സാരിത്തലപ്പ് അല്പം നീങ്ങിയത് അവള്‍ നേരെ വലിച്ചിട്ടു…

”എവിടെ നിന്നാണ് ആ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്…?”
അവള്‍ മഴത്തുളളികളോട് ചോദിച്ചു..

പെട്ടെന്നാണ് മഴയുടെ ഭാവം മാറിയത്…

മഴയുടെ ശക്തമായ ഇരമ്പം കേട്ട് അവള്‍ കാതുകള്‍ പൊത്തി…

”നോക്ക് അവിടേക്ക്….” മഴത്തുളളികള്‍ ഉറക്കെപ്പറയുന്നത് പോലെ അവള്‍ക്ക് തോന്നി…

അവളുടെ കണ്ണുകള്‍ അറിയാതെ കോവിലകത്തിന്‍റെ പൂമുഖത്തിലേക്ക് നീങ്ങി…

അവളുടെ കണ്ണുകളില്‍ ശക്തമായ നടുക്കമുണ്ടായി…

Recent Stories

The Author

ഹണി ശിവരാജന്‍

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com