മഴ [Achilies] 139

Views : 2593

മഴ

Mazha | Author : Achilies

കഥകളിലെ ആദ്യ സംരംഭമാണ്, പലയിടത്തായി ചിതറി കൂടിയ ചിന്തകൾ, മുന്നിൽ കണ്ട ചില ജീവിതങ്ങൾ, വെറുതെ അതെല്ലാം കോർത്തു എന്നെ ഉള്ളു.
അഭിപ്രായങ്ങൾ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും തുറന്നു പറയാം, I’m all ears❤❤❤”സാഹെബാ……… ഇന്നേതു മേഘ ദൂത് കാത്ത് നില്പൂ.
സാഹെബാ……..ഇന്നേതു ലോല ഗാനം പാടി നില്പൂ.
എന്നിലെ സാഗരം മൂകമായി വാർന്നുവോ.
പിൻ നിലാ ചന്ദനം പെയ്‌തനാൾ വിങ്ങിയോ.
സാഹെബാ….
സാഹെബാ…..

 

മഴയും ഇതുപോലുള്ള ഒരു ഉള്ളിൽ കൊളുത്തുന്ന പാട്ടും ആർക്കും മനസ്സിൽ ഒരു സുഖം തോന്നും, ബസ് സ്റ്റോപ്പിലെ ചായക്കടയിൽ നിന്ന് ചൂട് ചായയും മൊരിഞ്ഞ കടിയും കടിച്ചു നിൽക്കുന്ന ഒരു കുറുമ്പിപെണ്ണ് അടുത്ത് നിന്ന അച്ഛന്റെ കയ്യിൽ തോണ്ടി ചില്ലു പെട്ടിയിലെ അവളെ നോക്കി ചിരിച്ച മറ്റൊരു കടിക്കും കൂടി കൊതിപൂണ്ടു നിൽക്കുന്നുണ്ട്.
വൈകിട്ടത്തെ മഴ എല്ലാവർക്കും ഒരു സുഗമായിരിക്കും.
ഞാൻ പക്ഷെ എന്ന് മുതലാണ് മഴയെ വെറുത്തു തുടങ്ങിയത് എന്നറിയില്ല. ഞാൻ അറിഞ്ഞ മഴയ്ക്കെന്നും ഓർമകളിൽ നഷ്ടങ്ങളുടെ നനവായിരുന്നു.
ഇന്നലെ തെളിഞ്ഞ മുറിവിൽ ഒഴുകുന്ന നീറ്റലു പോലെ ആയിരുന്നു ഓരോ മഴയും എനിക്ക് തന്ന വേദന.
ഓർമ്മ വെക്കുമ്പോൾ എല്ലാരും ഉണ്ടായിരുന്നു എനിക്കുള്ള എല്ലാവരും എന്ന് പറയുമ്പോൾ അത് അമ്മയിലേക്കും അച്ഛനിലേക്കും അനിയത്തിയിലേക്കുമാണ് ചുരുങ്ങുന്നത്.
വീട്ടിലെന്നും ഓണക്കാലമായിരുന്നു, പക്ഷെ പൊൻവെയിലിന് മേലെ മഴ ചാറി തുടങ്ങിയപ്പോഴാണ് താളം മാറി തുടങ്ങിയത്.
മറക്കാനാവാത്ത മറന്നിട്ടില്ലാത്ത ആദ്യ മഴ പെയ്തത് അന്നാണ്. ഉത്സവത്തിന് പോയ അന്ന്, ഒരു കയ്യിൽ എന്നെയും മറു കയ്യിൽ ഞങ്ങളുടെ ചിന്നുവിനെയും നടത്തി, എനിക്ക് ഇഷ്ടപ്പെട്ട പൊരിയും ചിന്നുവിന് പ്രിയപ്പെട്ട ബലൂണും വാങ്ങി തന്നു അച്ഛൻ, പിന്നീട് കൊമ്പന്റെ കൊമ്പ് ചന്ദ്രക്കല കണക്കു വന്ന കഥ പറഞ്ഞു തരുമ്പോഴാണ് കാലം തെറ്റി ആഹ് മഴ വന്നത്. ഉത്സവ പറമ്പിൽ നിന്ന് ഞങ്ങളെയും വാരിയണച്ചു വീട്ടിലെത്തിയ എന്റെ അച്ഛൻ മുറിയിലേക്ക് കടക്കും മുൻപ് എന്റെയും ചിന്നുവിന്റെയും കണ്ണ് പൊത്തിയത് പക്ഷെ കളിക്കാൻ ആയിരുന്നില്ല എന്ന് മനസിലായത്, അച്ഛന്റെ വിറയ്ക്കുന്ന

Recent Stories

The Author

kadhakal.com

68 Comments

  1. വിഷ്ണു🥰

    അമ്പോ 😮👌

    വെറും രണ്ടു പേജ് മതിയല്ലേ നിനക്ക് ബാക്കി ഉള്ളവരെ കരയിക്കാൻ 🥺..
    തുടക്കം മുതൽ ഒടുക്കം വരെ അതേ ഫീൽ..എന്ത് പറയാൻ ആണ്.വായിച്ച് വന്നപ്പോൾ സങ്കടം ആയി..😪

    അടുത്ത കഥ വരട്ടെ..കഥകളിലും കാണാൻ സാധിച്ചു കുരുടി മുത്ത്🔥🥰

    1. വിഷ്ണു കുട്ടാ…
      ഇതൊക്കെ ചുമ്മാ ഒരു നമ്പർ അല്ലെ മോനെ.
      വായിച്ചിട്ടാരും രണ്ട് പേജിൽ തെറി പറയാഞ്ഞത് എന്റെ ഭാഗ്യം😂😂😂
      കഥകളിൽ പതിയെ ഇതുപോലെ എന്തേലുമൊക്കെ തോന്നുമ്പോ വരാം.❤❤❤

  2. രാഹുൽ പിവി

    ഓരോരുത്തർക്കും മഴ പല വിധത്തിൽ ആണ്.ചിലർക്ക് സന്തോഷവും.ചിലർക്ക് ദുഃഖവും. വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം പോലെ.അധികം വാക്കുകളിൽ അഭിപ്രായം എഴുതുവാൻ കഴിയുന്നില്ല.കാരണം വാക്കുകൾ കിട്ടുന്നില്ല.പച്ച മലയാളത്തിൽ പ്രണയം എഴുതിയ നീ ഇങ്ങനെ സാഹിത്യം കലർത്തി ഒരു കഥ എഴുതും എന്ന് കരുതിയില്ല🥰💕🥰💕🥰💞🔥🔥💞🔥

    1. രാഹുൽ ബ്രോ മഴയ്ക്ക് ഇങ്ങനൊരു തലം കൊടുത്തു നോക്കീന്നെ ഉള്ളു.
      മനസ്സ് നിറക്കാൻ ഇത്രയും വാക്കുകൾ തന്നെ ധാരാളം ആണ് ബ്രോ❤❤❤.
      സാഹിത്യം വെറുതെ ഒന്ന് പരീക്ഷിച്ചു നോക്കിയതാ❤❤❤❤

  3. ഓരോ മഴയും ദുഃഖങ്ങളുടെ പെരുമഴക്കാലം സമ്മാനിച്ചുകൊണ്ടാണല്ലോ പെയ്തിറങ്ങിയത്… വല്ലാത്തൊരു നൊമ്പരം…

    1. Shana…❤❤❤
      ഓരോരുത്തർക്കും മഴ ഓരോ രീതിയിലാവും.
      Haapy to see your view…
      സ്നേഹപൂർവ്വം…

  4. ഒരു തീമഴ പോലെ മനസ്സിലേക്ക് ചേക്കേറിയ ചെറുകഥ…ഒത്തിരി ഇഷ്ടമായി🖤🖤🖤

    1. മരക്കാർ ആശാനേ…
      ഒരുപാട് സന്തോഷംണ്ട്ട്ടാ
      ❤❤❤❤❤❤

    2. നിലാവിന്റെ രാജകുമാരൻ

      2 പേജിൽ ഇത്രക്ക് ഫീൽ
      😭😭😭😭😭😭😭😭😭😭

      1. 😃😃😃😃😃😇❤❤❤

  5. ഇരിഞ്ഞാലക്കുടക്കാരൻ

    വെറും 2 പേജ് കൊണ്ട് വളരെ ഏറെ ആശയവും സന്ദേശവും തന്ന ഒരു മനോഹരമായ കൊച്ചു കഥ. ഇനിയും നല്ല കഥകൾക്ക് കാത്തിരിക്കുന്നു ❤❤

    1. ഇരിഞ്ഞാലാക്കുടക്കാരൻ ബ്രോ.
      ഒത്തിരി സന്തോഷം.
      പുതിയ കഥ ഇനി യുഗം കഴിയണം അല്ലേൽ എന്തേലും തലയിൽ കേറി സ്വയ്‌ര്യം പോണം..😁😁😁

  6. Nenjiloru bharam kayatti vecha pole
    Katha nannayirikunnu..

    1. താങ്ക്യൂ Harshan ബ്രോ❤❤❤

  7. എല്ലാവര്ക്കും റിപ്ലൈ തരാൻ വൈകുന്നതിൽ ഷെമിക്കണം.
    എനിക്ക് പലപ്പോഴും സൈറ്റ് ആക്സസ്സ് ചെയ്യാൻ പറ്റുന്നില്ല.
    ഇടയ്ക്ക് അതിനു കഴിയുമ്പോളാണ് റിപ്ലൈ തരാൻ ഒക്കുന്നത്…

  8. വായിക്കാം ❤

    1. അജയ് ബ്രോ❤❤❤

  9. അമ്പടാ …ഈ ടൈപ്പ് ഐറ്റവും കയ്യിലുണ്ടല്ലോ..!! ന്തായാലും പൊളിച്ചു മുത്തേ..,ചെറിയ വലിയ കഥ..

    1. Fire blade,
      സഹോ….
      ഇതൊക്കെ ഒരു ഫ്ലോയിൽ അങ്ങ് വരുന്നതല്ലേ…..
      താങ്ക്യൂ സൊ മച്ച് സഹോ❤❤❤

  10. v̸a̸m̸p̸i̸r̸e̸

    എഴുത്ത് നന്നായിരിന്നു ട്ടോ,
    മഴയെ അത്രയേറെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കണം, ഈ ടൈറ്റിൽ കണ്ടപ്പോൾ മറ്റുപലതുമാണ് പ്രതീക്ഷിച്ചത്, പോട്ടെ സാര്യമില്ല…!

    1. ടൈറ്റിൽ തപ്പി പോകാനുള്ള കൊടൂര മടികൊണ്ട് തോന്നുന്ന ടൈറ്റിൽ അപ്പൊ തന്നെ ഉറപ്പിച്ചതാ😁😁😁
      വാമ്പു അണ്ണാ ഒത്തിരി സന്തോഷം.
      മഴയെ എനിക്കും ഇഷ്ടമാണ് പക്ഷെ സാഹചര്യം അനുസരിച്ചിരിക്കും എന്ന് മാത്രം.
      സ്നേഹപൂർവ്വം….

  11. ഒരു കത്തി എടുത്തു നെഞ്ചിൽ കുത്തിയ പോലെ ഉണ്ട് വായിച്ചു കഴിഞ്ഞപ്പോൾ…
    💔💔

    കുറഞ്ഞ വരികളിലേ മായാജാലം…
    സ്നേഹം

    1. M k ആശാനേ
      ഇവിടെ തീരെ പ്രതീക്ഷിച്ചില്ലാട്ടോ❤❤❤❤❤
      ഇതൊരു സർപ്രൈസ് ആയിപ്പോയി.
      ഒരുപാട് ഒരുപാട് സന്തോഷം
      സ്നേഹപൂർവ്വം…..
      ❤❤❤❤❤❤❤

  12. ടാ നീ കുരുടി ആയിരുന്നോ.കഥ വായിച്ചു തീർന്നു.ആരുടെയോ റിയൽ ലൈഫ് നേരിട്ട് കണ്ട ഫീൽ.അടിപൊളി ആയിട്ടുണ്ട്💔💔

    1. M N ബ്രോ,
      കുരുടി തന്നെ അണ്ണാ.
      വെറുതെ ഒരു രസത്തിന് എഴുതിയതാ
      പിന്നെ പലയിടങ്ങളിൽ കേട്ട ചിലരുടെ ജീവിതങ്ങളും.
      ❤❤❤

  13. ബ്രോ എഴുത്ത് നല്ലത് ആയിരുന്നു… പക്ഷെ മനഃപൂർവം senti ആക്കാൻ നോക്കിയപോലെ തോന്നി…. തീർച്ചയായും എഴുത്തുകാരന്റെ ഇഷ്ടമാണ് അയാളുടെ കഥ എങ്ങനെ വേണം എന്ന്…പക്ഷെ ഇത് oru ഹാപ്പി എൻഡിങ് anemkil എന്ന് ആഹ്രഹിച്ചു poyi…. എങ്കിൽ ithiri കൂടി ഭംഗി ആയേനെ ❤️ അഭിപ്രായം ഇഷ്ടമായില്ലെങ്കിൽ ക്ഷെമിക്കുക 🙏

    1. അഭിപ്രായത്തോട് യോജിക്കുന്നു ബ്രോ.
      സെന്റി ആയി തന്നെ എഴുതിയതാണ്.
      എഴുതുമ്പോൾ ഇങ്ങനെ ഒന്നല്ലാതെ വേറൊന്നും മനസ്സിലേക്ക് വന്നില്ല.
      പിന്നെ ഇങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി.
      താങ്ക്യൂ ബ്രോ❤❤❤❤

  14. ന്റെ പോന്നോ… 🤩😇

    അടിപൊളി കഥ… ❤️ മഴ എപ്പോഴും മനുഷ്യന്റെ സഹചരിയാണ്. ഇവിടെ മഴ ഒരു ദുസൂചനയായി കാണിക്കുമ്പോള്‍ മഴക്ക് സുഖത്തിന്റെയും സന്തോഷത്തിന്റെയും മുഖവും ഉണ്ട്..

    കുറഞ്ഞ വരികളിൽ ഒരുപാട് കാര്യങ്ങൾ 👏🏻👏🏻👏🏻
    ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു ❤️

    സ്നേഹത്തോടെ
    ഖൽബിന്റെ പോരാളി 💞

    1. പോരാളി ബ്രോ❤❤❤❤❤❤❤
      സ്നേഹം….
      തരുന്ന വാക്കുകൾക്ക് പകരം തരാൻ വേറൊന്നും കൈയിൽ ഇല്ലാ
      അടുത്ത കഥ നോക്കാം😍😍😍😍😍❤❤❤❤

  15. Achilies..
    നല്ല കഥ.. എന്താ പറയാ മഴ പെയ്യുമ്പോൾ chilavark അത് സന്തോഷം ആവും പക്ഷേ ചിലവർക്ക് ഇതുപോലെ ഉള്ള നൊമ്പരങ്ങളും.

    ഇങ്ങനെ ഉള്ള ശൈലി ഞാൻ ഇവിടെ vampire il മാത്രേ കണ്ടിട്ടുള്ളൂ. ഇഷ്ടപ്പെട്ടു.. അടുത്ത കഥയുമായി വേഗം വരുക സ്നേഹത്തോടെ❤️

    1. മേനോൻ കുട്ടി

      ചിലവർക്കോ അതെന്തു വർക്ക്‌ 🙄🙄😜😜

      ചിലർക്ക് 👌👌👌

      1. ശരി.. മലയാളം അത്രെ പോര. സോറി 😌

        1. മേനോൻ കുട്ടി

          പോട്ട് സാരമില്ല… മേനോൻ കുട്ടി അല്ലേ 😜😜

          1. വിട്ട് കള മേനോൻ കുട്ട്യേ,
            ഏതു പോലീസ് കാർക്കും ഒരബദ്ധമൊക്കെ പറ്റാം😇.

    2. രാഗേന്ദു….
      ഒരുപാട് സന്തോഷം…
      മഴയ്ക്ക് പല മുഖങ്ങളുണ്ട്. അതനുഭവിക്കുന്നവരെ അനുസരിച്ച് ഇരിക്കും.
      വാമ്പു അണ്ണൻ വേറെ ലെവൽ അല്ലെ.

  16. I didn’t like the story/narration

    1. എല്ലാവര്ക്കും ഇഷ്ട്ടമാവണമെന്നില്ലല്ലോ
      Rabi,
      എന്തായാലും അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം..
      ❤🔥🔥🔥

  17. ഖുറേഷി അബ്രഹാം

    ഏല്ലാവർക്കും മഴയോട് പ്രണയം, ഇന്നേവരെ വായിച്ച കഥകളിൽ മഴയെ ഇഷ്ടപ്പെടുന്നവരെ മാത്രമേ കണ്ടിട്ടുള്ളു. മഴയെ വെറുക്കുന്നവരും മഴയിൽ നോവ് കലര്ന്നവരെയും ഇതേ പോലെ ഒരു കഥയും ആത്യമായാണ് വായിക്കുന്നത്. കഥയും യെഴുത്തും ഇഷ്ടമായി. ഇതേ തീമിൽ വേറെയും കഥകൾ വായിച്ചിട്ടുണ്ടെങ്കിലും യെഴുത്തും ശൈലിയും കൊണ്ട് മറ്റുള്ള കഥകളിൽ നിന്ന് വ്യത്യസ്തമാകുന്നു.
    ഇത് പോലെ ഉള്ള കഥകളുമായി വരിക

    | QA |

    1. ഡിയർ Q A .
      മഴയ്ക്ക് മറ്റൊരു തലം കൊടുക്കണം എന്നെ എഴുതിയപ്പോൾ ഉണ്ടായിരുന്നുള്ളു.
      എഴുത്തും ശൈലിയും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
      അടുത്ത കഥ അറിയില്ല, ഇവിടെ, ഉണ്ടാവുമോ എന്ന് അതിനുള്ള തീം കിട്ടുവാണെങ്കിൽ എന്തായാലും വരാം…
      ❤❤❤

  18. ഉള്ളിൽ എവിടെയോ ഒരു മുള്ള് കൊണ്ടത് പോലെ…

    1. അഗ്നി….
      എനിക്കിഷ്ടപ്പെട്ട റൈറ്ററുടെ കഥയിലെ ഇഷ്ടപ്പെട്ട character നെയിം ആണ് അഗ്നി…
      വായിച്ചു വിഷമിപ്പിച്ചൂലെ, ഒരു പരീക്ഷണം അത്രേ കരുതിയുള്ളൂ.❤

  19. നല്ല എഴുത്ത്, അവസാനിച്ചത് അറിഞ്ഞില്ല. കഞ്ഞു നൊമ്പരം മനസ്സിൽ അവശേഷിചു .

    1. ആഗ്നേയ…
      താങ്ക്യൂ സൊ മച്ച്….

  20. ദേ നീ ഇവിടേം വന്നാ…🔥

    1. ഒന്ന് തല കാണിച്ചിട്ട് പോയേക്കാം എന്ന് വെച്ച്.
      അപ്പോൾ ദേ അവിടുള്ള മിക്കതും ഇവിടേം….😁😁

  21. താഴെ അശൻമാർ പറഞ്ഞതിനപ്പുറം പറയാൻ ഒന്നും ഇല്ല…

    വാംബു സ്റ്റൈൽ വന്നിട്ടുണ്ട് കാവ്യാത്മകമയ രചന….

    സൂപ്പർ…

    ♥️♥️♥️♥️

    1. പാപ്പോയി
      മനസ്സ് നിറച്ച വാക്കുകൾക്ക് ഒത്തിരി നന്ദി….❤❤❤❤❤

    1. താങ്ക്യൂ ABIN😘

  22. മേനോൻ കുട്ടി

    എന്റെ പ്രിയപ്പെട്ട കുരുടി ആണോ ഇത്… യുഗം എഴുതുന്ന… എഴുതികൊണ്ടിരിക്കുന്ന കുരുടി… ഹെയ്… അല്ല എന്റെ കുരുടി ഇങ്ങിനെ അല്ല… എനിക്ക് തെറ്റി!

    എടാ മോനെ നീ വാമ്പു അണ്ണന് പഠിക്കുവാണോ… എന്തൊരു കാവ്യാത്മകം… ഒരു കവിത വായിക്കും പോലെ വായിച്ചു തീർത്തു… അവസാനിച്ചത് അറിഞ്ഞത് ” സ്നേഹപൂർവ്വം ” എന്ന് കണ്ടപ്പോൾ മാത്രമാണ്… വാട്ട് ഏ ട്രാസ്‌ഫോർമേഷൻ? എങ്ങിനെ സാധിക്കുന്നു… അവിടെ കണ്ട ആളെ അല്ലല്ലോ 😜😜😜

    വളരെ വ്യത്യസ്തമായ കഥയും ആയി കഥകളിൽ വന്ന പ്രിയ കൂട്ടുകാരാ നിനക്ക് എന്റെ പ്രിയ പൂച്ചെണ്ടുകൾ…🌹
    സ്നേഹപൂർവ്വം മേനോൻ കുട്ടി.♥️♥️♥️

    1. മേനോൻ കുട്ട്യേ😍😍😍😍😍
      കമന്റ് മനഃപൂർവ്വം വൈകിയതല്ലാട്ട,
      അംബാനി പണി തന്നതാ…
      യുഗത്തിൽ നിന്നൊരു ബ്രേക്ക് വേണോന്നു തോന്നി, പെട്ടെന്നു തലയിൽ കയറിക്കൂടിയ ചില വട്ടുകൾ ഒന്നെഴുതി നോക്കീതാ.
      പി വി യാ പറഞ്ഞെ ഇവിടെ ഇട്ടോളാൻ.
      പിന്നൊന്നും നോക്കിയില്ല😁😁😁
      നീ എന്നെ വാമ്പു അണ്ണനെ കൊണ്ട് തല്ലിക്കുവോടെ,
      അങ്ങേരുമായിട്ടൊക്കെ compare ചെയ്ത്.😁😁😁
      ഇനി എന്തേലുമൊക്കെ തോന്നണം അങ്ങനെ ആണേൽ ഇനിയും വരാം…
      😉😉😉😘

    1. ❤❤❤❤

  23. കുഞ്ഞു കഥ, ഭാഷയുടെ മനോഹാരിതയിൽ വേറിട്ട് നിൽക്കുന്നു.
    കുഞ്ഞു നൊമ്പരം മനസ്സിൽ അവശേഷിപ്പിച്ചു കഥ തീർന്നപ്പോൾ…
    ഇനിയും പുതിയ കഥകളുമായി വീണ്ടും വരിക…
    ആശംസകൾ…

    1. നന്ദി ജ്വാല😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com