മഴ [Achilies] 139

Views : 2593

വിരലുകൾക്കിടയിലൂടെ ഉടുതുണി വാരി ചുറ്റുന്ന അമ്മയെയും കൂടെ അതുപോലെ നിന്നിരുന്ന മറ്റൊരാളെയും കണ്ടപ്പോഴായിരുന്നു. അങ്ങനെ ആഹ് മഴയിൽ തല കുനിച്ചു പിടിച്ചു അമ്മ മറ്റൊരാളുടെ കൂടെ വീട് വിട്ടിറങ്ങുമ്പോൾ ഞങ്ങൾ ആദ്യമായി മഴയുടെ മരവിപ്പ് അനുഭവിച്ചു.
പിന്നീടുള്ള മഴ പെയ്തിറങ്ങിയ രാത്രികളിലെല്ലാം തണുപ്പകറ്റാൻ അച്ഛൻ ചൂട് പകർന്നു തന്നു, ഒളിച്ചോടിയ അമ്മയുടെ മക്കൾ എന്ന വിളിയിൽ ഉരുകി പിന്നീടുള്ള ജീവിതം.
പക്ഷെ വീണ്ടും മഴ പെയ്തു. തല ഉയർത്തി നടക്കാൻ തല ഉറച്ചെന്നു കരുതി തുടങ്ങിയപ്പോൾ, 10ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ റാങ്ക് സ്വപ്നം ആയി മാറി തുടങ്ങിയപ്പോൾ.
ടൂർ പോവാൻ അച്ഛനായിരുന്നു പണം തന്നത്, മൂന്ന് ദിവസം കഴിഞ്ഞു അച്ഛനെയും ചിന്നുവിനെയും കാണാൻ ഓടിപിടിച്ചു സന്തോഷത്തോടെ വീട്ടിലേക്ക് വന്നപ്പോൾ എന്നെ കാത്തിരുന്നത് മലയിടിഞ്ഞു വീണ ഒരു ചെളി കൂമ്പാരമായിരുന്നു.
ഉരുൾപൊട്ടൽ എന്നെ അനാഥനാക്കി, എന്റെ കയ്യിൽ ചിന്നുവിന് വാങ്ങിയ പാവയെ നനച്ചു കൊണ്ട് അന്നും മഴ പെയ്യുന്നുണ്ടായിരുന്നു.
പിന്നീടുള്ള മഴകളും വെയിലുകളും ഞാൻ അറിഞ്ഞിരുന്നില്ല തലയിൽ മരപ്പലകയിൽ ആണി അടിക്കുന്ന സുഗമായിരുന്നു എണ്ണ പെടാത്ത ദിവസങ്ങളിൽ.
ആണികളുടെ മൂർച്ച പോയതിനാലാവണം പിന്നീട് അതനുഭവിക്കാൻ സാധിച്ചില്ല. കൗമാരം ഒരു അനാഥാലയത്തിലെ ചുവരുകൾക്കുള്ളിൽ. കൗമാരം വിട്ടപ്പോൾ ഒറ്റയ്ക്ക് പറക്കാനായി തുറന്നു വിട്ടു, പഠനം ആരോ ഭിക്ഷ ആയി തന്നത് കൊണ്ട് കോളേജിലെത്തി.
പക്ഷെ പേടി ആയിരുന്നു മുന്നിൽ വന്ന പെണ്ണുങ്ങളോടെല്ലാം, ഓർമയിലന്നും അമ്മ കാട്ടി തന്ന പെണ്ണായിരുന്നു. പഠനവും ബാക്കി സമയങ്ങളിലെ ജോലിയും മറ്റൊന്നും ചിന്തിക്കാൻ അവസരം കിട്ടിയില്ല നൽകാതിരിക്കുകയായിരുന്നു ലക്ഷ്യം പോലും, മഴ ഇനിയും വരുമോ എന്ന പേടിയും,പക്ഷെ മഴയ്ക്ക് പകരം വന്നത് അവളായിരുന്നു. എന്നോ കണ്ടു മറന്ന പൊൻ വെയിലിന്റെ ബാക്കി എനിക്കായി കൊണ്ട് വന്നവൾ. വഴി മാറി നടന്നിട്ടും എന്നെ വിടാതെ പിറകെ കൂടിയവൾ, അകന്നു പോകുംതോറും എന്നെ അടുപ്പിച്ചു പിടിച്ചവൾ.
പെണ്ണ് എന്നാൽ ഞാൻ കണ്ട അമ്മ മാത്രമല്ലെന്ന് കാട്ടി തന്നവൾ. അവൾ അവളെക്കാളും സ്നേഹിച്ചത് എന്നെ ആയിരുന്നു. സ്വപ്നങ്ങൾക്ക് ഇനിയൊരിക്കലും ഇരുൾ ഉണ്ടാവില്ല എന്ന് കരുതിയ നാളുകൾ, സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ ഏഴഴക് നിറഞ്ഞ കാലം.
നിറവയറോടെ എന്റെ കൈയമർത്തി കണ്ണീരിലും ചിരിച്ചു കാണിച്ചു അകത്തേക്ക് മടങ്ങുമ്പോൾ, തിരിച്ചു വരുന്ന ഒന്നിൽ നിന്ന് രണ്ടാകുന്നവർക്കായി നൽകാൻ എന്റെ കയ്യിൽ അന്നും ഞാൻ സൂക്ഷിച്ചിരുന്നു ഒരിക്കൽ മഴ നനഞ്ഞ ആഹ് പാവ.
പക്ഷെ പുറത്തു വന്ന രണ്ട് വെള്ള മൂടിയ ശരീരങ്ങളിൽ ആർക്ക് അത് കൊടുക്കണം എന്നറിയാതെ താഴെ വീണ എന്റെ കാതിൽ അപ്പോഴും ഉണ്ടായിരുന്നു. ജനലിലൂടെ പുറത്തു പെയ്യുന്ന മഴയുടെ സ്വരം. അന്ന് കുഴിയിലേക്ക് എന്റെ പാതിയും, കാണും മുൻപ് കണ്ണടഞ്ഞ എന്റെ കുഞ്ഞും ഇറങ്ങുമ്പോൾ എന്നെയും എന്റെ കയ്യിലെ പാവയെയും നനച്ചു കൊണ്ട് പെയ്ത മഴ ഇത് വരെ തോർന്നിരുന്നില്ല.
നഷ്ടങ്ങൾ എന്നെ തേടി വരുകയാണോ എന്നെനിക്കറിയില്ല പക്ഷെ നഷ്ടങ്ങൾക്കൊപ്പം എന്നും മഴയുണ്ടായിരുന്നു.
ഇന്നും മഴയുണ്ട്, പക്ഷെ ഇന്നെനിക്കു നഷ്ടപ്പെടാൻ ഒന്നുമില്ല, പിന്നെന്തിനു മഴ പെയ്യുന്നു എന്ന് പോലും അറിയില്ല, ഇന്നെനിക്ക് നഷ്ടപ്പെടാൻ ആകെ ഉള്ളത് ജീവനാണ് അതെന്നേ എനിക്ക് വേണ്ടതായിരിക്കുന്നു. അത് മഴയും മനസിലാക്കി ഇരിക്കണം.
ഇന്നത്തെ മഴ തോരുന്നില്ല പക്ഷെ ഞാൻ ഭ്രാന്തനല്ലേ ഞാൻ മഴയിൽ നടക്കുന്നത് കാണാനല്ലേ ആളുകൾക്കിഷ്ടം. ഭ്രാന്തൻ എന്ന പേര് ഞാൻ ഇപ്പോൾ ഇഷ്ടപ്പെടുന്നു. ഇനിയും എനിക്ക് നേടാൻ ഒന്നുമില്ലല്ലോ നഷ്ടപ്പെടാനും. മഴയിലേക്കിറങ്ങുമ്പോൾ കൂടെ നനയാൻ കയ്യിലെ പാവ മാത്രം എനിക്ക് കൂട്ടായി…

പല കഥകൾ, പല മഴകൾ…..

സ്നേഹപൂർവ്വം…

Recent Stories

The Author

kadhakal.com

68 Comments

  1. 💕💕💕💕

  2. Alla Achilies avdethem evdethem oke oralale le???? Yugam??? Mm??? Alle ??? Aano????

  3. Ho ballatha jathi ….🤨 aale orumathiri emotional blackmail cheyth kalanhu…. evde epam mazhem peyyunnundallo padachone😁😁😁😁 ningade mazha poliyayttund toh👌❤️

    1. സോറി ബ്രോ.
      ഇവിടെ അങ്ങനെ കയാറാറില്ലയിരുന്നു.
      ഇന്നിപ്പോൾ വരേണ്ട ഒരു കാര്യമുണ്ടായി.
      യുഗം എഴുതുന്നത് ഞാൻ തന്നെയാട്ടോ.
      മഴ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം❤❤❤

  4. Achilies ബ്രോ

    വാക്കുകൾക്ക് അതീതമാണ് മനോഹരം എന്ന് മാത്രം പറയാം നല്ല ഫീൽ ഉണ്ടായിരുന്നു

    1. അജയ് ബ്രോ താങ്ക്യൂ സൊ മച്ച്😘😘😘

      1. ആൽവേസ് സ്നേഹം ബ്രോ ❤

  5. മഴ പോലെ മനസിലോട്ട് കയറി പോയി സുഹൃത്തേ ❤️❤️❤️

    1. ഒത്തിരി സന്തോഷം കർണ്ണൻ ബ്രോ❤❤❤

  6. ബ്രോ,

    2 പേജിൽ എഴുതിയത് വെറും മഴ അല്ലാല്ലോ.. അപാര ഫീലിംഗ് ഉള്ളൊരു കണ്ണീർമഴ..😍👍👍👍😍

    1. പ്രവാസി അണ്ണാ….
      ആരാ ഈ കണ്ണീർ മഴയെ കുറിച്ചൊക്കെ പറയണേ…..
      എങ്ങനെ ആൾക്കാരെ കരയിക്കും എന്ന് റിസർച്ച് ചെയ്യുന്ന ആശാനേ..
      ഒത്തിരി സന്തോഷം❤❤❤

      1. Aaa eth nhn parayanirnntha appazha ee comment kande…. nammale oke kanneeru kudippich oru vazhikakkeett epm kanneer mazhayenn ballatha jathi le….?😄

    2. Pahayaaa nhanonnum parayunnilla …. pavam ente indhune vedanippich konna dushttaaa…. swayamvara silksinte peru kelkumpo thanne epm manasiloru vingalaa….🤨

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com