Life of pain 4 ?[Demon king] [Mini Climax] 1484

“””Ok mam…””””

അവർ അഞ്ജുവിന് ഒരു കോള കൊടുത്ത് അപ്പുറത്തേക്ക് പോയി.

അഞ്ചു: എന്താ നോക്കുന്നെ…

മനു: കുറച്ച് താടി…

അഞ്ചു: വേണ്ട എന്നല്ലേ പറഞ്ഞെ

മനു: അത് അവരോടല്ലേ…

അഞ്ചു: മ്മ്‌……………….

അവളുടെ കയ്യിൽ ഉണ്ടായിരുന്ന കോളയുടെ ട്രോ എന്റെ നേരെ നീട്ടി…. ഞാനത് വലിച്ച് കുടിച്ചു….

അഞ്ചു: മൊത്തം കുടിക്കല്ലെ ……

മൊത്തം കുടിക്കല്ലെ ….. ഇത് എന്റെയാ… ‘””

എന്റെ വായിൽ നിന്ന് സ്ട്രോ വലിച്ചെടുത്ത്  അവളുടെ വായിലിട്ടു…..

അവളെന്നെ നോക്കി കൊഞ്ഞനം കുത്തി…..

ഇത് കണ്ട് ഞങളുടെ തൊട്ടപ്പുറത്ത് ഇരിക്കുന്ന ചേച്ചി ഞങളെ നോക്കി ചിരിച്ചു…. ഞാൻ തിരിച്ചും….

കോളയോക്കെ കുടിച്ച് കഴിഞ്ഞ് ഒരു പൂച്ചകുട്ടിയെ പോലെ അവളെന്റെ തോളിൽ തല വച്ച് കിടന്നു.

ഞങൾ നാട്ടിലേക്ക് പോയികൊണ്ടിരിക്കുകയാണ്…..

അന്ന് നടന്ന കര്യങ്ങൾ ഇപ്പോളും എന്റെ മനസ്സിലുണ്ട്..

രണ്ട് ദിവസം ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞ ഞാൻ അഞ്ജുവിനെ കൂട്ടി ഒരു ഹോട്ടലിൽ റൂം എടുത്തു….

ഞങൾ അങ്ങോട്ട് താമസം മാറി…..

അത്യാവശ്യം സൗകര്യമുള്ള ഹോട്ടലാണ്….

ഭക്ഷണം വിളിച്ച് പറഞ്ഞാൽ റൂമിലേക്ക് എത്തും….

ഞാൻ മുഴുവൻ സമയവും അവൾക്കൊപ്പം തന്നെ ഇരുന്നു….

ഇടക്കിടക്ക് ഓരോന്ന് ആലോചിച്ച് കരയും….

അപ്പൊൾ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിക്കും…..

കുറച്ച് നാൾ അങ്ങനെ ഓരോന്ന് ആലോചിച്ച് കരഞ്ഞു….

പിന്നെ എന്റെ വിഷമം കണ്ടിട്ട് അവളെനിക്ക് മുന്നിൽ അഭിനയിക്കാൻ തുടങ്ങി…..

ശരീരം കൊണ്ട് ചിരിച്ചെങ്കിലും അവളുടെ കണ്ണ് എന്നോട് സത്യം പറഞ്ഞു….

ഞാൻ കാത്തിരുന്നു …

അവളുടെ മനസ്സിൽ നിന്നും വരുന്ന ഒരു ചിരിക്കായി…..

മൂന്ന് ആഴ്ചയോളം ഞങൾ പുറം ലോകം കാണാതെ ആ മുറിയിൽ പൂട്ടിയിരുന്നു…..

പിന്നെ ഞങൾ യാത്ര പോകാൻ തുടങ്ങി….

രാജീവും രൂപയും ആതിരയുമൊക്കെ വിളിക്കുന്നുണ്ട്…..

അഞ്ചു ആരോടും അധികം സംസാരിച്ചില്ല…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.