Life of pain 4 ?[Demon king] [Mini Climax] 1484

അവർ അഞ്ജുവിന്റെ കവിളിൽ ഒന്ന് തലോടിയതിന് ശേഷം  എന്റെ അടുത്തേക്ക് വന്നു….

” ഇത്ര നേരം എവിടെ ആയിരുന്നു മനു….”

എന്റെ പേരെല്ലാം അവർക്കറിയാം…..

മലയാളം സംസാരിക്കുന്നു….

ഞാൻ മനസ്സിലാവാത്ത രീതിയിൽ അവളെ നോക്കി

” നിനക്കെന്നെ മനസ്സിലായില്ലേ…..”

” ഇല്ല….”

” എടാ ഇത് ഞാനാ…..ദേവിക…..നിന്റെ കൂടെ 10 ൽ പഠിച്ച….”

” ആ… ദേവിക….”

അഞ്ചു ഇത് ആരാ എന്ന രീതിയിൽ എന്നെ നോക്കി.

മനു: എടീ ഞാൻ അന്ന് പറഞ്ഞില്ലേ രാജീവിനെ ബോധം കെടുത്തിപ്പിച്ച ദേവിക….

അവള് ദേവികയെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു…..

ഒന്ന് നേരെവണ്ണം ചിരിക്കാൻ പോലും അവൾക്ക് സാധിക്കുന്നില്ല….

മനു: നീയെന്താ ഇവിടെ

..

ദേ: അത് ശെരി…..

എന്റെ റിസ്‌കിൽ അല്ലേ ഈ റൂമും സെറ്റപ്പുമൊക്കെ….

മനു: നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല…..

ദേ: നന്ദിയൊന്നും പറയണ്ട……

നീ കുറച്ച് ദിവസം ഇവൾക്കൊപ്പം വേണം…..

അത് മാത്രം ചെയ്താൽ മതി…

ഞാൻ തലയൊന്ന് ആട്ടുക മാത്രം ചെയ്തു….

അൽപ നേരം കൂടി അവിടെ നിന്നതിനു ശേഷം ദേവിക അവിടന്ന് പോയി….

ഒരു നിമിഷം പോലും മിണ്ടാതിരിക്കാത്ത അഞ്ജുവിന്റെ ഇൗ അവസ്ഥ എനിക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു….

അവളിൽ നിന്ന് ഒരു നിമിഷം മാറിനിൽക്കാൻ പോലും എനിക്കിപ്പോ പേടിയാണ്…..

ഇനിയൊരു നഷ്ട്ടം ….. അതെനിക്ക് താങ്ങാനാവില്ല….

അവള് കട്ടിലിൽ ചാരിയിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുകയാണ്…

ഞാൻ അവളുടെ അടുത്ത് പോയിരുന്നു…..

അവളെന്റെ നെഞ്ചില് തല ചായിച്ച് കിടന്നു….

ഒരു നീണ്ട നിശ്ശബ്ദത…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.