Life of pain 4 ?[Demon king] [Mini Climax] 1484

എന്റെ പുറകെ വന്ന രൂപയുടെ കയ് പിടിച്ച് രാജീവ് പുറത്തേക്ക് നടന്നു….

ഉള്ളിൽ കയറിയ ഞാൻ കണ്ടത് എന്തോ ആലോചിച്ചു കിടക്കുന്ന അഞ്ജുവിനെയാണ്….

ആ കിടപ്പ് കണ്ട് ഞാനാകെ തളർന്നു

” അഞ്ചു…”

ദയനീയമായ സ്വരത്തിൽ ഞാനവളെ വിളിച്ചു…..

അഞ്ചു തല ചെരിച്ച് എന്നെയൊന്ന് നോക്കി….

എന്നെ കണ്ടപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി….

“” മ.. മനു എ…ഏട്ടാ…”

താഴ്ന്ന ഇടറിയ സ്വരത്തിൽ അവള് എന്നെ വിളിച്ചു….

അവളുടെ ചങ്കിൽ പകുതി വാക്കുകളെ വന്നള്ളൂ…..

ഞാൻ ഓടി ചെന്ന് അവളെ വാരി പുണർന്നു…..

അവളുടെ കവിളിലും നെറ്റിയിലുമെല്ലാം ഞാൻ ചുംബനം കൊണ്ട് മൂടി….

“‘” വേ… വേണ്ട… മനു എ.. ഏട്ടാ… ഞാൻ അഴുക്കാ….'”

അവള് കരഞ്ഞുകൊണ്ട് പറഞ്ഞു……

എന്റെ ഹൃദയത്തിലത് ഒരു വലിയ ആണി പോലെ തറച്ച് കേറി…..

ഞാൻ അവളെ ചേർത്ത് പിടിച്ച് പൊട്ടി കരഞ്ഞു…

അവളും എന്റെ നെഞ്ചില് തല വച്ച് കരഞ്ഞു…

അവളോട് ഞാൻ കരയല്ലേ എന്ന് പറഞ്ഞില്ല….

അവള് കരയട്ടേ…..

വിഷമം പോകുന്ന വരെ കരയട്ടേ….

എനിക്ക് എന്റെ പഴയ വായാടി പെണ്ണിനെ തിരികെ വേണം….

അവള് കരഞ്ഞ് കരഞ്ഞ് എന്റെ നെഞ്ചില് കിടന്നുറങ്ങി…..

ഞാൻ പതിയെ അവളെ പതിയേ ബെഡ്ലേക്ക്‌ കിടത്തി പുറത്തേക്ക് പോയി…..

പുറത്ത് കസേരയിൽ രൂപയും രാജീവും ചാരിയിരുന്ന് ഉറങ്ങുന്നു…..

ഞാൻ അടുത്ത് പോയപ്പോൾ അവർ കണ്ണ് തുറന്നു.

മനു: രാജീവേ…

രാജീവ്: എന്തായട അവൾക്കിപ്പോൾ കുഴപ്പമില്ലല്ലോ…

മനു; ഇല്ല ഡാ… കൊറേ നേരം കരഞ്ഞു….

ഇപ്പൊ ഉറങ്ങി….

രാജീവ്: അവളിവിടെ വന്നപ്പോ  ആരോടും ഒന്നും മിണ്ടുന്നില്ലയിരുന്നു…..

ഞാനാകെ പേടിച്ചുപോയി.

മനു: മ്മ്‌…

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.