??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167

“ചേട്ടൻ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. ”

നീനുവിന്റെ ആ വാക്കുകളിൽ ഒരു ദേഷ്യഭാവം കലർന്നിരുന്നു.

“ഞാൻ ഇന്നലെ എത്ര സങ്കടപ്പെട്ടന്ന് ചേട്ടനറിയോ ? നേരം വൈകിയപ്പോഴാ എന്തായി എന്നറിയാൻ വേണ്ടിയാ വിളിച്ചത് അപ്പൊ എടുത്തില്ല പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഓഫും … രാതി ആയപ്പോൾ ബോധമില്ലാത്ത അവസ്ഥയിൽ അരുണേട്ടൻ ചേട്ടനെ ഇവിടെ കൊണ്ടുവന്നു. അരുണേട്ടനോട് ചോദിച്ചപ്പോൾ അരുണേട്ടനും ഒന്നുമറിയില്ല. ചേട്ടാ ഒന്ന് പറ ഇന്നലെ എന്താ ഉണ്ടായത്. ”

ഇത്രയും എന്നോട് പറഞ്ഞപ്പോൾ നീനുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ പോയി അവളുടെ അടുത്ത് ഇരുന്നു.

” നീനു നീ കരയാതെ …. ആരതിയുടെ കല്യാണം ഉറപ്പിച്ചു …… അടുത്ത ആഴ്ചയാണ് അവളുടെ കല്യാണം. ചുരുക്കി പറഞ്ഞാൽ അവൾ എന്നെ മറന്നു. വർഷങ്ങൾ കാത്തിരുന്ന ഞാൻ വിഢി ”

ഞാനിത്രയും നീനുവിന്റോടെ പറഞ്ഞപ്പോൾ നീനു ഞെട്ടി എന്നെ നോക്കി.

” ആരതി ചേച്ചി കല്യാണത്തിന് സമ്മതിച്ചോ ?”

” മമ് ….. അതു മാത്രമല്ല ഇന്നലെ അവൾ എന്നോട് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോകാനും പറഞ്ഞു. ഇതിൽ കൂടുതൽ കാരണം വേണോ നീനു എനിക്ക് കുടിക്കാൻ……”

ഇത്രയും പറഞ്ഞ് ഞാൻ നീനുവിന്റെ തോളിൽ ചാരി ഇരുന്ന് പൊട്ടി കരഞ്ഞു.

“ചേട്ടാ കരയാതെ ….. നടന്നത് നടന്നു കഴിഞ്ഞതൊക്കെ ഇനി മറക്കാൻ ശ്രമിച്ചാൽ മതി അതോർത്ത് ഇനി ദു:ഖിച്ചിട്ട് പ്രയോജനമില്ല. പക്ഷെ എന്റെ മനസ്സ് പറയുന്നു മറ്റെന്തക്കയോ നടക്കാൻ പോകുന്നു എന്ന്”

നീനു എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.കുറച്ച് കഴിഞ്ഞ് അവൾ റൂമിന് പുറത്തേക്ക് പോയി….. ഞാൻ താഴേക്ക് ചെന്നപ്പോൾ പപ്പയും അമ്മയും ഹാളിൽ ഉണ്ടായിരുന്നു.

“എടാ കഴിഞ്ഞത് മറന്ന് കള അതോർത്ത് നീ കുടിച്ച് നശിക്കുന്നത് കാണാൻ ഈ അമ്മയ്ക്ക് കഴിയില്ല…”.

എന്നെ കണ്ടപാടെ കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു. പപ്പയോടും അമ്മയോടും നീനു കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി . അമ്മ പറഞ്ഞതിന് മറുപടി പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു….. പപ്പ ഒന്നും എന്നോട് സംസാരിച്ചില്ല. എന്റെ അവസ്ഥയിൽ സങ്കടപെട്ട് ഇരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

റൂമിൽ ഇരുന്നപ്പോൾ ഇന്നലത്തെ കാര്യങ്ങൾ ഓർമ്മയിലേക്ക് വന്നു. പെട്ടെന്നാണ് അരുൺ ഡോറ് തുറന്ന് അകത്തേക്ക് വന്നത്.

“എടാ നീ ഇന്നലെ എന്താ കാണിച്ചേ ഇന്നലെ ഞാനവിടെ എത്തിയപ്പോൾ നീ ബോധമില്ലാതെ അവിടെ ചാരി ഇരിക്കുകയായിരുന്നു. അറിയാ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് എന്താ പറ്റിയത് ? ”

അരുണിന്റെ ആ ചോദ്യത്തിന് കഴിഞ്ഞ കാര്യങ്ങൾ ഞാനവനോട് പറഞ്ഞു.

” ടാ സോറി …. ഈ അവസ്ഥയിൽ ഞാനാണെങ്കിലും ഇതൊക്കെ ചെയൂ…. പോട്ടെടാ… നിനക്കിനിയും ജീവിതം ഉള്ളതാ നീ ഇനി കുടിക്കരുത് ……”

അരുൺ എന്റെ തോളിൽ തട്ടി പറഞ്ഞു…….

………………………..

പിന്നീടുള്ള ദിവസങ്ങളിലെ രാത്രികൾ എനിക്ക് ഉറക്കം സമ്മാനിച്ചില്ല . അവളെ മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവളുടെ ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു കൊണ്ടിരുന്നു. അവളുടെ ആ ചിരിയും നോട്ടവുമൊക്കെ എന്റെ കണ്ണിൽ തെളിഞ്ഞ് വന്നു കൊണ്ടിരുന്നു ….അത് എന്നെ ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന

24 Comments

  1. ? ❤️❤️❤️

  2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane??

  3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

    1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???

  4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?

  5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

  6. തടിയൻ(മെലിഞ്ഞ)

    എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
    കർത്താവ് കാത്തു??

    Ur സ്റ്റോറികൾ is ബടിയാ ഹേ…?

  7. ❤️❤️❤️❤️❤️

  8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
    വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

    1. വെടക്ക്

      nayakan oru paalkuppi aaypoy

      1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???

    2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???

  9. ?????????

  10. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️?

  11. വിച്ചു കുട്ടാ ???

    1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും ??

Comments are closed.