ദിവസങ്ങൾ കഴിയവെ എന്റെ മനസ്സിലെ സംശയങ്ങളും കൂടി കൂടി വന്നു.
ആദ്യ പ്രണയമായതുകൊണ്ടാകാം അവളെ കുറിച്ചുള്ള ഓർമ്മകളൊന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയില്ല. അവളുടെ ചിരിക്കുന്ന ആ മുഖവും ആ നോട്ടവും അത് എന്റെ മനസ്സിൽ നിറഞ്ഞ് നിന്നു .
കഴിഞ്ഞ മൂന്നു വർഷവും ഒരു ജയിൽ വാസം പോലെയായിരുന്നു എന്റെ ജീവിതം . മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവിതം ആകെ മാറി, വിദ്യാർത്ഥികളോട് പഴയ ആ കളിചിരി ഇല്ല. ശരീരത്തിൽ നിന്ന് എന്തോ നഷ്ടപെട്ട പോലെ . എന്റെ ഉള്ളിലെ കുറ്റബോധം അത് എന്നെ വേട്ടയാടി കൊണ്ടിരുന്നു. പക്ഷെ നീനു അവൾ എനിക്ക് ശക്തി പകർന്നുകൊണ്ടിരുന്നു. അവളുടെ വാക്കുകൾ വീണ്ടും ആരതിയെ കാത്തിരിക്കാനുള്ള ഊർജം എനിക്ക് പകർന്നു..
സമയം ഉച്ച കഴിഞ്ഞ് 2 മണി ആയി .. വേറെ ജോലിയൊന്നുമില്ലാത്ത കാരണം ഞാൻ ബെഡിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്നു. പെട്ടെന്നാണ് നീനു കതക് തള്ളി തുറന്ന് റൂമിനുള്ളിലേക്ക് കയറി വന്നത് . അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൾ കതക് തള്ളി
തുറന്ന് വരുന്ന ശബ്ദം കേട്ട് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നിരുന്നു.
“ചേട്ടാ …… ”
അവൾ ഒരു ചിരിയോടെ എന്നാൽ ഓടികിതച്ച് വന്ന ആ കിതപ്പോടെ എന്നെ വിളിച്ചു.
” എന്താടി നീ കിടന്ന് കിതയ്ക്കുന്നേ …… കൂട്ടുകാരികളോടൊപ്പം ഷോപ്പിങിന് പോകന്നൂന്ന് പറഞ്ഞിട്ട് നേരത്തെ എത്തയോ ? ”
ഞാൻ ബഡ്ഡിൽ നിന്ന് കണ്ണും തിരുമ്മിക്കൊണ്ട് എണീക്കുന്നതിനിടയ്ക്ക് ചോദിച്ചു.
“ചേട്ടാ….. ചേട്ടാ ….. ഞാൻ ആരതി ചേച്ചിയെ കണ്ടു…….”
അവൾ ആ കിതപ്പോടെ എന്നോട് പറഞ്ഞു…
“നീ എന്താ പറഞ്ഞേ ? ”
ഞാൻ അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഒരു അമ്പരപ്പോടെ കാര്യം തിരക്കി.
“അതെ ചേട്ടാ , ഷോപ്പിംങ് മാളിൽ വച്ച് ഞാൻ ആരതി ചേചിയെ കണ്ടു. ”
“അവൾ നിന്നെ കണ്ടോ?”
“ഇല്ല , ഞാൻ ഉടനെ തന്നെ സ്കൂട്ടി എടുത്ത് ഇങ്ങ് പോന്നു. ആരതി ചേച്ചി ബിൽ പേ ചെയ്ത് ഇറങ്ങിയപ്പോഴാ ഞാൻ കണ്ടത് . ചിലപ്പപ്പോൾ ചേച്ചി ഇപ്പോ വീട്ടിൽ എത്തിക്കാണും . ചേട്ടന് വഴിയറിയാമല്ലോ …. ഒന്ന് പോയി നേരിൽ കാണ് എന്നിട്ട് പറയ് സത്യം…. ഇനിയും ഇങ്ങനെ കിടന്ന് നീറി ജീവിക്കാതെ ..”
“ഇപ്പൊ തന്നെ വേണോ?”
“വേണം ഞാനാ പറയുന്നേ . ”
നീനു അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.
ഞാൻ വേഗം റെഡിയായി ബൈക്കുമെടുത്ത് പുറപ്പെട്ടു . വഴി അറിയാമെങ്കിലും ആ വീട്ടിൽ ഞാൻ ഇതുവരെ പോയിട്ടില്ല. മനസ്സിൽ വല്ലാത്ത സന്തോഷവും ഒപ്പം ആശയകുഴപ്പങ്ങളും കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു … എന്തായാലും എന്ത് വന്നാലും സത്യം തുറന്ന് പറയണം , എനിക്ക് ഇനി ഈ കുറ്റബോധത്തോടെ ജീവിക്കാർ വയ്യ ….
ഓരോന്ന് ആലോചിച്ചപ്പോഴേക്കും സ്ഥലം എത്തിയിരുന്നു. ഒരു ഇല്ലം പോലുള്ള പഴയ വീടാണ്. സിറ്റിയിൽ നിന്നൊക്കെ മാറി ഗ്രാമീണത തുളുമ്പുന്ന സ്ഥലം . വീടിന്റെ മുറ്റത്ത് ഒരു സ്കൂട്ടി ഒതുക്കി വിച്ചിരിക്കുന്നു.
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??