അപ്പോഴാണ് ചുവരിൽ തറച്ചുവച്ചിരിക്കുന്ന ഒരു ക്ലോക്കിലേക്ക് എന്റെ ശ്രദ്ധ പോയത് സമയം രാവിലെ 9.30 ആയിരിക്കുന്നു . കുറച്ചു കൂടി കഴിയുമ്പോൾ അവളുടെ …. ആരതിയുടെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തും . അവൾ എന്നിൽ നിന്ന് അകലും .
വിളിച്ചിറക്കാം എന്ന് വാക്കു പറഞ്ഞിട്ട് പറ്റിച്ച ഒരുത്തനെന്ന് അവൾ ചിലപ്പോൾ എന്നെ കുറിച്ച് ചിന്തിച്ചേക്കാം തെറ്റിദ്ധരിച്ചേക്കാം , ഞാനീ അവസ്ഥയിലാണെന്ന് അവൾക്കറിയില്ലല്ലോ?
ചിലപ്പോൾ എന്റെ അവസ്ഥ അറിയുമ്പോൾ ജീവൻ പോലും അവൾ അവസാനിപ്പിച്ചേക്കാം. അവൾക്ക് അത്രയ്ക്ക് പ്രണയമുണ്ട് എന്നോട്….
” അവളെ ഒന്നു കാണണം , ചിലപ്പോൾ ഇനി കാണാൻ സാധിച്ചില്ലെങ്കിലോ? പക്ഷെ എങ്ങനെ ?
എന്റെ ഈ അവസ്ഥ അതിനൊരു തടസ്സമാണ്.”
ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു..
“ദൈവമേ ……… എനിക്ക് ഈ വിധി തന്നത് എന്തിനാണ് ? ആ ട്രെയിൻ ഒരു നിമിഷം മുൻപ് വന്നിരുന്നുവെങ്കിൽ ഞാനിതൊന്നും അറിയാതെ മരിക്കുമായിരുന്നല്ലോ , ഇപ്പോൾ കുറച്ച് സമയം കൊണ്ട് ഏറെ ആശകൾ നൽകിയിട്ട് ഈ അവസ്ഥയാണല്ലോ നീ എനിക്ക് വിധിച്ചത്. അവളെ ഒന്ന് കാണാൻ പോലും പറ്റാതെ ……..”
എന്റെ മനസ്സിലെ വേദനകൾ ദൈവത്തോട് പറഞ്ഞു . കാരണം ഇനി ഞാൻ പറയുന്നത് മറ്റാർക്കും കേൾക്കാൻ സാധിക്കില്ല.
പെട്ടെന്ന് എന്റെ മുൻപിൽ ഒരു പുകമറ രൂപപ്പെട്ടു .എനിക്ക് ചുറ്റുമുള്ള ഒന്നും കാണാൻ സാധിക്കുന്നില്ല. വെളുത്ത പുക എന്റെ കാഴ്ചയെ മറച്ചു. പതിയെ ആ പുകമറ മാറി എന്റെ കണ്ണുകളിലേക്ക് കാഴ്ച കടന്നുവന്നു. പക്ഷെ ഞാൻ ഇപ്പോൾ നിൽക്കുന്നത് മറ്റൊരിടത്താണ്. എന്റെ മുൻപിൽ ഞാൻ കാണുന്നത് ആ പഴയ ഇല്ലം പോലെയുള്ള വീട് , അതെ ആരതിയുടെ വീട് . വീട് ആകെ അലങ്കരിച്ചിരിക്കുന്നു മുറ്റത്ത് ഒരു വിവാഹ പന്തൽ കാണുന്നുണ്ട് , നിറയെ ആളുകൾ ആ വീടിന് ചുറ്റും ഉണ്ട് . അവരുടെ സംസാരങ്ങളും സന്തോഷവും ആ അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നു. ഞാൻ ആ വീടിന് കുറച്ച് ദൂരെയായാണ് നിൽക്കുന്നത്.
ആദ്യമായി ഞാൻ ഈ വീട്ടിൽ വന്നത് ഒന്നരയാഴ്ചയ്ക്ക് മുൻപാണ് . എന്റെ മനസ്സിലെ വേദനകളെയും സംശയങ്ങളെയും ആകുലതകളെയും പിന്നിലാക്കിക്കൊണ്ട് ആ ദിവസം എന്റെ ഓർമ്മയിലേക്ക് വന്നു. അന്ന് ജീവിതത്തിൽ ഞാൻ ഏറ്റുവും കൂടുതൽ മനസ്സ് വേദനിച്ച ആ ദിവസം . ജീവിതം തന്നെ വെറുത്ത ആ ദിവസം
………………………………..
അന്ന് ഒരു ശനിയാഴ്ചയായിരുന്നു . ആരതി വിദേശത്തേക്ക് പോയിട്ട് മൂന്നു വർഷം കഴിഞ്ഞു . അവളെ കുറിച്ച് ഒരു വിവരവുമില്ല. അന്ന് അവൾ പോയി എന്ന് അറിഞ്ഞ ആ ദിവസം അവളുടെ ഫോൺ നമ്പർ തേടിപിടിച്ച് വിളിച്ചു പക്ഷെ സ്വിച്ച് ഓഫ് അതായിരുന്നു മറുപടി. അവളുടെ വാട്സാപ്പും ഫൈസ്ബുക്കുമൊക്കെ ഞാൻ നോക്കി പക്ഷെ അവൾ ആക്ടീവല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്.
“ഒരു പക്ഷെ അവൾ ആ നമ്പർ ഉപേക്ഷിച്ചു കാണും . ”
അതായിരുന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കിയത് , അല്ല കാലം എന്നെ പഠിപ്പിച്ചത്.
“ഞാൻ ഇങ്ങനെ കാത്തിരിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ? ഒരു പക്ഷേ അവിടെ വച്ച് അവളുടെ വിവാഹമെങ്ങാനും കഴിഞ്ഞു കാണുമോ ? എന്നെ മറന്നു കാണുമോ ? അല്ലെങ്കിൽ എന്നെ വെറുത്ത് കാണുമോ ?”
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??