റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് പോയി. കയറി വന്നയാളുടെ വേഷം കണ്ടപ്പോൾ തന്നെ അത് ഒരു ഡോക്ടർ ആണെന്ന് എനിക്ക് മനസ്സിലായി . നല്ല പ്രായം തോന്നിക്കുന്ന മുടിയൊക്കെ നരച്ച ഒരു സീനിയർ ഡോക്ടറാണ് അയാൾ എന്ന് കണ്ടാൽ തന്നെ അറിയാം. അയാൾ വന്ന് എന്റെ ശരീരം മുഴുവൻ നിരീക്ഷിച്ച ശേഷം നഴ്സിന്റെ കയ്യിൽ നിന്ന് ഫയൽ വാങ്ങി എന്തൊക്കെയോ വായിച്ചു നോക്കി , പിന്നീട് കൈ നാടി പിടിച്ച് വാച്ചിലെ സമയമൊക്കെ നോക്കുന്നു ശേഷം എന്തൊക്കെയോ ആ ഫയലിൽ എഴുതി പിടിപ്പിച്ചു.
അതൊക്കെ നോക്കി നിന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത് , ചില കാര്യങ്ങൾ എന്റെ ഓർമ്മയിലേക്ക് വന്നത് ….
“അമ്മ …….. പപ്പ ……… നീനു ……… പിന്നെ ഞാൻ കാണാൻ ആഗ്രഹിച്ച അവൾ ആരതി ……….. ഇന്ന് അവളുടെ വിവാഹമല്ലേ , ഞാനവളെ വിളിച്ചിറക്കാമെന്ന് വാക്ക് കൊടുത്തതല്ലേ ……. അവളുടെ കരച്ചിൽ ഞാൻ കേട്ടതല്ലേ ……. ആ ഞാൻ ഇപ്പോൾ ഈ ……. അവസ്ഥയിൽ .”
ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു.
അത് ഒരു വലിയ സങ്കടമായി എന്നിൽ നിറഞ്ഞു. എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയുമില്ല.
ഞാൻ ആ റൂമിൽ നിന്ന് പുറത്തിറങ്ങി. ഒന്നിലും സ്പർശിക്കാൻ സാധിക്കാത്ത എനിക്ക് ആ ഡോർ ഒരു തടസ്സമായിരുന്നില്ല. പുറത്തെ നിരത്തിയിട്ടിരിക്കുന്ന ആ കസേരകളിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ചുണ്ടിൽ പ്രാർത്ഥനയുമായി എന്റെ മടങ്ങി വരവിന് കാത്തിരിക്കുന്ന എന്റെ അമ്മയെയും പപ്പയെയും കുഞ്ഞ് പെങ്ങളെയും ഞാൻ കണ്ടു.
“അമ്മേ………….”
ഞാൻ ഉറക്കെ വിളിച്ചു. പക്ഷെ എന്റെ ആ നിലവിളി ആർക്കും കേൾക്കാൻ സാധിക്കില്ല എന്ന്
ഞാൻ പതിയെ മനസ്സിലാക്കി. ഞാൻ അതോർത്ത് കരയുന്നുണ്ട് പക്ഷെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നില്ല.
കുറച്ച് അകലെ എന്തോ ആകുലതയോടെ മൊബൈലിൽ തിരക്കിട്ട് സംസാരിക്കുകയാണ് അരുൺ . അവന്റെ വേഷം കണ്ടാൽ തന്നെ അറിയാം പാതിരാത്രി എന്റെ അപകട വിവരം അറിഞ്ഞ് ഓടി പിടിച്ചിട്ടാണ് വന്നിട്ടുളളത് എന്ന്.
റൂമിൽ നിന്ന് ഇറങ്ങി വന്ന ആ ഡോക്ടറെ കണ്ട് പപ്പയും അമ്മയും എണീറ്റു. ഇതു കണ്ട അരുണും അവരുടെ അടുത്തേക്ക് ഓടി ചെന്നു.
” എങ്ങനെയുണ്ട് …… , എങ്ങനെയുണ്ട് ഡോക്ടറേ അവന് …… ? എന്റെ മോന് ………”
ഒരു വിങ്ങലോടെ പപ്പ ഡോക്ടറോട് കാര്യം തിരക്കി.
“നിങ്ങൾ വിഷമിക്കരുത് …. ക്രിട്ടിക്കൽ സ്റ്റേജ് പിന്നിട്ടു എങ്കിലും നീരജ് ഇപ്പോൾ കോമയിലാണ്. ദൈവത്തോട് പ്രാർത്ഥിക്കുക അതു മാത്രമേ നമുക്ക് ഇപ്പോൾ ചെയ്യാനാകൂ….. അവൻ തിരിച്ചു വരും. പ്രതീക്ഷ കൈവിടരുത് , ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങളെടുത്തേക്കാം …… ചിലപ്പോൾ അതിൽ കൂടുതൽ ……”
ആ ഡോക്ടർ പപ്പയുടെ തോളിൽ തട്ടി ഇത്രയും പറഞ്ഞ ശേഷം മുന്നോട്ട് നടന്നു നീങ്ങി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. അത് ഒരു നിലവിളിക്കും കരച്ചിലിനും വഴിയൊരുക്കി . അരുൺ അവരെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . എനിക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ ……..
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??