??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167

“മതി ഇനി കരയണ്ട”

ആരതി ഇതെല്ലാം കണ്ടുകൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുകയാണ്. …….

“താൻ എങ്ങനെ ഇവിടെ … ”

അവളെ കണ്ടതിലുള്ള അതിശയം മാറാതെ ആരതിയോട് ഞാൻ വീണ്ടും തിരക്കി.

“ആരതി ചേച്ചിക്ക് പറയാൻ ഒരു പാട് ഉണ്ട്
ചേട്ടാ …. ഇനി ജീവിതം മുഴുവൻ സമയമുണ്ടല്ലോ………….. പതിയെ ചേച്ചി പറഞ്ഞ് തരും ”

നീനു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

അമ്മ കുറേ കാര്യങ്ങൾ തിരക്കി എനിക്ക് കുടിക്കാൻ വെള്ളമൊക്കെ എടുത്ത് തന്നു …

കുറച്ച് സമയം കഴിഞ്ഞു പോയി . ജീവിതത്തിലേക്ക് തിരിച്ചു വന്നതിലല്ല ആരതിയെ കണ്ടതിലുള്ള അമ്പരപ്പായിരുന്നു എന്റെ മനസ്സിൽ . കുറേ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട് നീനു പറഞ്ഞതു പോലെ സമയമുണ്ടല്ലോ

അപ്പോഴേക്കും ഡോക്ടറെയും കൂട്ടി പപ്പയെത്തി. അത് അയാളായിരുന്നു ഞാൻ അന്നുകണ്ട ആ സീനിയർ ഡോക്ടർ, അദ്ദേഹം എന്നോട് കുറേ കാര്യങ്ങൾ തിരക്കി ഞാനതിന് മറുപടിയും കൊടുത്തു.

” ഒരു മാസം കൂടെ കഴിഞ്ഞാൽ കാലിന്റെ ഉള്ളിൽ ഇട്ടിരിക്കുന്ന കമ്പി മാറ്റാം . പതിയെ എണീപ്പിച്ച് നടത്തി നോക്കൂ …….”

ഡോക്ടർ പപ്പയോട് പറഞ്ഞു.
പപ്പ പതിയെ തോളിലൂടെ കയ്യിട്ട് എന്നെ എണീപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ നാളുകൾക്ക് ശേഷം ഞാൻ ഭൂമിയിൽ കാല് കുത്തി നിന്നു. ചെറിയ വേദന അനുഭവപ്പെടുന്നുണ്ട് വലിയ ബാലൻസും ഇല്ലായിരുന്നു.

“പതിയെ ശരിയായിക്കൊള്ളും പതിയെ നടക്കാൻ ശ്രമിച്ചാൽ മതി. സ്റ്റെപ്പൊക്കെ കുറച്ച് ദിവസം കഴിഞ്ഞ് കയറാം. മെഡിസിൻ മുടക്കണ്ട അതിൽ നിന്നും ചിലത് ഇനി വേണ്ട. പിന്നെ നാളെ ഹോസ്പിറ്റൽ വരെ ഒന്ന് കൊണ്ട് വരണം . നല്ല ഭക്ഷണമൊക്കെ കഴിച്ച് ഇനി ഉഷാറായാൽ മതി. ”

അത്രയും പറഞ്ഞ് അയാൾ ഒരു കുറിപ്പ് പപ്പയ്ക്ക് നൽകി പപ്പയോട് എന്തോ സംസാരിച്ച ശേഷം അവിടെ നിന്നു പോയി.

” അവർക്ക് ഒരു പാട് സംസരിക്കാനുണ്ടാകും ശല്യ പ്പെടുത്തണ്ട . നീനു നീ ഒന്ന് പുറത്തേക്ക് പോ… പിന്നെ അരുണിനെ വിളിച്ച് വിവരം പറ ”

പപ്പ അതും പറഞ്ഞ് അമ്മയെയും കൂട്ടി പുറത്തേക്ക് പോയി. നീനു ഒരു കള്ള ചിരി എന്റെ നേരെ നോക്കി പാസ്സാക്കിയ ശേഷം അവളും പുറത്ത് പോയി. ഞാൻ ബെഡിൽ ഇരിക്കുകയാണ് ആരതി എന്റെ അടുത്ത് വന്നിരുന്നു.

ഞാൻ അവളുടെ കൈ എന്റെ കൈവിരലുകൾ കൊണ്ട് കോർത്ത് പിടിച്ചു.. അവൾ എന്റെ തോളിൽ ചാരിയിരുന്നു…..

” തനിക്ക് ആത്മാവ് എന്നുള്ളതിൽ വിശ്വാസമുണ്ടോ? ”

“എന്താ ഏട്ടാ ഇപ്പൊ അങ്ങനെ ചോദിക്കാൻ ”

” കാരണം ഉണ്ട് ”
ഞാൻ അന്ന് ഞാനനുഭവിച്ച കാര്യങ്ങൾ അവളോട് പറഞ്ഞു.

ആരതി ഒരു അതിശയം കണക്കെ എന്നെ നോക്കി ഇരിക്കുകയാണ്.

“സത്യമാണോ ഏട്ടൻ പറഞ്ഞത് ”

“സത്യം… ഞാനനുഭവിച്ചറിഞ്ഞ സത്യം … ഇനി എനിക്കറിയേണ്ടത് തന്നെ കുറിച്ചാണ് . തന്റെ വീട്ടിൽ ഞാൻ അല്ല എന്റെ ആത്മാവ് വന്നപ്പോൾ കേട്ടതാണ് ആ വാദ്യ മേളമൊക്കെ . പിന്നെ എങ്ങനെയാണ് താൻ ഇവിടെ എത്തിയത്. തന്റെ കല്യാണം എങ്ങനെയാണ് മുടങ്ങിയത്. ? “

24 Comments

  1. ? ❤️❤️❤️

  2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane??

  3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

    1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???

  4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?

  5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

  6. തടിയൻ(മെലിഞ്ഞ)

    എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
    കർത്താവ് കാത്തു??

    Ur സ്റ്റോറികൾ is ബടിയാ ഹേ…?

  7. ❤️❤️❤️❤️❤️

  8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
    വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

    1. വെടക്ക്

      nayakan oru paalkuppi aaypoy

      1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???

    2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???

  9. ?????????

  10. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️?

  11. വിച്ചു കുട്ടാ ???

    1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും ??

Comments are closed.