ജന്നത്തിലെ മുഹബ്ബത്ത് 2 41

” സാറ് പറ.. ?” എന്ന് പറയുന്നത് എന്റെ മറുപടിയിലൊരുപാട് ആശ്വാസം കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ
” ഏഴാനാകാശം വരെ നിന്നെ മാത്രം ഇമവെട്ടാതെ നോക്കി നിന്ന് സ്നേഹിച്ച് നമ്മൾ നടന്നു പോയാൽ എത്രയുണ്ടാകുമോ അത്രക്കും.. പോരെ.. ?”
പിന്നെ മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്യൂ …

അഞ്ച് നേരത്തെ നമസ്ക്കാരം മുതൽ ഞാൻ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളെ
കുറിച്ചെല്ലാം എന്നോട് കാണിക്കേണ്ട എല്ലാ അദബുകളും പാലിച്ച് ചോദിച്ചറിഞ്ഞ് നജ്മ തന്റെ കളങ്കമില്ലാത്ത പരിശുദ്ധമായ മുഹബ്ബത്തെനിക്ക് കാണിച്ചു തരികയും എന്റെ ഖൽബവൾ സ്വന്തമാക്കി കൊണ്ടിരിക്കുകയും ചെയ്തു.

തന്റെ പ്രാണസഖിയുടെ ഇശ്‌ഖിൽ മുഴുകി സമയം പോകുന്നതറിയാതെ
കഥ പറയുന്ന നവാസ്‌ക്കയെ മാത്രം നോക്കിയിരിക്കുന്ന എന്നെയും, യാസിറിനെയും ശ്രദ്ധിച്ച് ഇക്ക തുടർന്നു..

“കൂടുതൽ വൈകാതെയാണ് എന്റെ വീട്ടിൽ നിന്നും മറ്റൊരു ആലോചനയെ കുറിച്ച് വീട്ടുകാർ എന്നോട് പറയുന്നത്. ഇനിയതും കൂടി മുടക്കിയാൽ വീട്ടുകാരുടെ ചീത്ത കേൾക്കുമെന്നുറപ്പുള്ളതിനാൽ പിറ്റേന്ന് അവൾ വിളിച്ചപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞ് “നിന്റെ വീട്ടുകാരോട് ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ആലോചിച്ചാൽ അവർ എനിക്ക് നിന്നെ കെട്ടിച്ചു തരുമോ നജ്മാ ..?” എന്ന് ചോദിച്ചു . മറുപടിയായി
” സാറെന്റെ ഉപ്പയോട് ആദ്യമൊന്ന് സംസാരിക്കണം ” എന്നവൾ പറഞ്ഞതനുസരിച്ച് ഞാനും എന്റെ എല്ലാ കാര്യങ്ങളുമറിയുന്ന ആത്മാർത്ഥ സുഹൃത്ത് മുസ്തഫയും കൂടി പിറ്റേന്ന് വണ്ടിയുമെടുത്ത് അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.

അവിടെ ഞങ്ങളെ കാത്തിരിക്കുന്ന പടച്ചവന്റെ തീരുമാനങ്ങൾ
എന്താണെന്നറിയാതെ അവൾ പറഞ്ഞു തന്ന വഴികളിലൂടെ ഞാനും മുസ്തഫയും മനമുരുകി പ്രാർത്ഥിച്ച് അവളുടെ വീട് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു.

തുടരും
°°°°°°°°

( അലയടിച്ചിരമ്പുന്ന യഥാർത്ഥ മുഹബ്ബത്തിന്റെ മനോഹരമായ തീരത്ത് മിഴിനീരിന്റെ നനവല്ലാതെ മറ്റെന്താണ് നമ്മൾ കണ്ടിട്ടുള്ളത് … )

സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ – സലാല