? ഗൗരീശങ്കരം ? [Sai] 1922

മനു….. ഒരു കാര്യം പറഞ്ഞാൽ മനൂന് മുഷിയോ….. ഈ ബ്രോ വിളി ഒഴിവാക്കോ…..

 

അതെന്താ ബ്രോ…. അല്ല, ഞാൻ ഒരു നാട്ട്നടപ്പനുസരിച്ച് വിളിച്ചൂന്നേ ഉള്ളൂ. ഇതിനിപ്പോ എന്താ പ്രശ്നം.

 

ഒന്നൂല്ല മനു. പണ്ടേ ഈ ബ്രോ വിളി കേൾക്കുമ്പോ എനിക്ക് കലിവരും അതാ…..

 

ഫസ്റ്റ് ഡേ തന്നെ ഡിമാൻ്റ് ലേ…… എന്തായാലും അർജ്ജുൻ മാധവ് എന്ന് നീട്ടി വിളിക്കാൻ ഒന്നും എന്നെ കൊണ്ട് വയ്യ ചങ്ങായി. ആ സമയം ഉണ്ടേൽ പാരഗണിൽ പോയി ഒരു ബിരിയാണി അടിക്കാം.

 

അർജ്ജൂ എന്ന് വിളിച്ചോ അല്ലേൽ നേരത്തേ വിളിച്ച പോലെ ചങ്ങായിന്ന്.

 

ഓക്കെ ബ്രോ….. സോറി, ചങ്ങായീ….!!!

 

ഇന്ന് ഫസ്റ്റ് ഡേ ആയോണ്ട് ഉച്ചവരയേ ക്ലാസ് ഉണ്ടാവൂ എന്ന് തോന്നുന്നു. അപ്പോ ഉച്ചയ്ക്ക് കാൻ്റീനിൽ കൂട്ടിമുട്ടാം. ഇപ്പോ പോയി ക്ലാസ് കണ്ടു പിടിക്കട്ടേ…..

 

അല്ല ബ്രോ….. സോറി, അർജ്ജൂ ഏത് ഡിപാർട്ട്മെൻ്റാ…..

 

മനൂ നമ്മൾ ഫ്രണ്ട്സിൻ്റെ ഇടയിൽ ഈ സോറി താങ്ക്സ് ഒക്കെ വേണോ……

 

ശ്ശെടാ… ഈ ദജ്ജാലിനെ കൊണ്ട് വല്ലാത്ത ഇടങ്ങേറായല്ലോ……. ഫുൾ ഡിമാൻ്റു കൊണ്ട് ഇറങ്ങിയേക്കുവാ അല്ലേ…….

 

ഹി ഹി ഹി……….

 

ഏതാ ഡിപ്പാർട്ട്മെൻറ് പറഞ്ഞില്ല….

 

ഞാൻ ബികോം, മനുവോ ?

 

ആഹാ….. അടിപൊളി

 

ബാ പൂവാ….

 

ഞാനും ബികോം ആണ്.

ഇനി ക്ലാസ് നമുക്ക് ഒന്നിച്ച് തപ്പാം.

**************************

 

ഫസ്റ്റ് ഡേ ആയോണ്ടും അഡ്മിഷൻ ക്ലോസ് ആവാത്തതുകൊണ്ടും ക്ലാസ് ഒന്നും നടന്നില്ല. ടീച്ചർസ് ഒക്കെ വന്നു ജസ്റ്റ് ഒന്ന് പരിചയപെട്ടു. കുട്ടികൾ തമ്മിലുള്ള പരിചയപ്പെടലും കഴിഞ്ഞപ്പോഴേക്കും ഉച്ചയായ്.

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.