? ഗൗരീശങ്കരം ? [Sai] 1920

“ആ……. പാട്ടല്ലേ……… നിനക്കുള്ള പാട്ട് ഞാൻ തരാം… വേഗം വാ….. ചൂടോടെ തരാം”

 

”പൊന്നെടാ ഉവ്വേ….. ചതിക്കരുത്…… സഹിക്കാൻ പറ്റാത്തോണ്ടാ…….. ഞാൻ ദേ എത്തി.”

**********************

 

പ്രധാന വാർത്തകൾ……

 

ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം……

 

കേരളം സ്തംഭിപ്പിക്കുമെന്ന്…….

 

” സ്തംഭിപ്പിച്ചോ, സ്തംഭിപ്പിച്ചോ, എത്ര വേണേലും സ്തംഭിപ്പിച്ചോ, ഒരു രണ്ടീസം മുന്നേ പറഞ്ഞിട്ട് സ്തംഭിപ്പിച്ചൂടെ……”

 

കിളിയേ….. ബാഗ് പാക്ക് ചെയ്യാനുണ്ടെന്ന് പറഞ്ഞിട്ട് നേരത്തെ പോന്ന നീയെന്താടാ ഫോണിൽ നോക്കി പിറുപിറുക്കുന്നേ…… ബാക്കിയുണ്ടായിരുന്ന കിളിയും പോയാ…..

 

ഡാ കള്ള അച്ചായൻ്റെ സൽപുത്രാ….. നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ കിളിന്ന് വിളിക്കരുത് ന്ന്.

 

അല്ലാ… അതിപ്പോ…. ഓരോ ആചാരങ്ങളാകുമ്പോ……

 

നീയേ, എന്നെ ഭഗീരഥൻ പിള്ള ആക്കണ്ട, ആചാരത്തിൻ്റെ ബാക്കി വെടിവഴിപാട് നിൻ്റെ പൊറത്ത് നടത്തണ്ടേൽ മിണ്ടാണ്ടിരുന്നോ……

 

കൂടുതൽ ലാഗടിപ്പിക്കാതെ നീ കാര്യം പറ മനു….

 

എടാ അതല്ല…..

 

ഏതല്ല??

 

അത് നാളെ ഹർത്താലാണ് ന്ന്.

 

അതിനിപ്പോ എന്താ???

 

കോഴിക്കോട് ട്രെയിൻ ഇറങ്ങിയാൽ അവിടുന്ന് അങ്ങോട്ട് ബസ് ഉണ്ടാവോന്ന് ഒരു……

 

ബസ് ഇല്ലേൽ ഇറങ്ങി നടന്നോ……

നിനക്കല്ലേ നാട്ടിൽ പോവായിട്ട് മുട്ടി നിക്കുന്നേ…. അതും കയ്യൂലേൽേ പോണ്ടന്ന് വെക്ക്….

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.