? ഗൗരീശങ്കരം ? [Sai] 1920

*****************

 

“കുഞ്ഞാ…….. തിരിച്ച് ഇങ്ങോട്ട് തന്നെ വരൂലേ ????? അതോ…….”

 

 

“ഓ…… പോയേടത്തേക്ക് വരുന്ന ഒരു മോൻ….. കഴിഞ്ഞ തവണ എൻ്റെ വീട്ടിന്ന് ഇറങ്ങി പോയിട്ട് എത്ര നാള് കഴിഞ്ഞാ നിൻ്റെ വിവരം ഒന്ന് അറിഞ്ഞേ എന്ന് മറന്നിട്ടില്ലലോ……. ഏതു കോലത്തിലാ ഉണ്ടായിരുന്നേ എന്നും.”

 

“ഞാൻ വരും…… ഇവിടെ അല്ലാതെ വേറെ എവിടെയാ എന്നെ പോലൊരാൾക്ക്…..”

 

“ഇല്ലേൽ ചിലപ്പോൾ നിനക്ക് പണ്ടത്തെ പോലെ അര കിറുക്ക് ഇളകി വേറെ ഏങ്ങോട്ടേലും വെച്ച്‌ പിടിച്ചാലോ ”

 

 

ഒന്നും മനപ്പൂർവ്വമല്ലെന്നറിയാം എങ്കിലും എൻ്റെ ചുറ്റുമുള്ള ചിലരുടെ വാക്കുകൾ എൻ്റെ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നു. അവർ എത്ര ശ്രദ്ധിച്ചാലും അത് നടന്നു കൊണ്ടേയിരിക്കും………

 

*********************

 

“Hello… Boss…. Its wake up time……”

 

“Hello… Boss…. Its wake up time……”

 

കിടന്ന് കൂവണ്ട…. ഞാൻ കേട്ടു……..

 

“Hello… Boss…. Its….”

 

മുഴുവൻ ആക്കാൻ സമ്മതിച്ചില്ല, ഉറക്കം കളഞ്ഞ ദേഷ്യത്തിന് ഫോൺ എടുത്ത് ഒരേറ്, കൃത്യം അമ്മേടെ മുന്നിൽ

 

 

”ഡാ……മനു……..”

ഇത് സ്ഥിരം പരിപാടി ആക്കാനാണോ ഭാവം. ദിവസം ദിവസം പുതിയ ഫോണ് വാങ്ങാൻ നിൻ്റെ അച്ഛന് നോട്ടടിക്കൽ അല്ല പണി.

 

അമ്മ രാവിലെ തന്നെ കലിപ്പ് മോഡ് ഓൺ ആക്കി.

 

ഇനി രക്ഷ ഇല്ല… എണീറ്റ് രാവിലത്തെ പരിപാടി തീർത്ത് അമ്മേടെ മൂഡ് മാറ്റിയില്ലേൽ സീൻ കോൺട്ര……

 

പതിവ് സാധകം ഷവറിൻ്റെ ചോട്ടിൽ തീർത്ത്, കുളിച്ചൊരുങ്ങി

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.