? ഗൗരീശങ്കരം ? [Sai] 1920

ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് ക്യാമ്പസിൽ കറങ്ങി കളിച്ച് സീനിയേഴ്സിൻ്റ മുന്നിൽ പെടാതെ പെട്ടെന്ന് വീട് പിടിക്കാൻ ഓർമ്മപ്പെടുത്തി കൊണ്ട് ടീച്ചേഴ്സ് ഇറങ്ങി.

വീട്ടിലേക്ക് പോകുവാൻ ഇറങ്ങിയ അർജ്ജുനെ മനു വിട്ടില്ല.

 

ഡാ അർജ്ജൂ നീ എങ്ങോട്ടാ…..

 

വീട്ടിലേക്ക്…..

 

നിനക്ക് ബൈക്ക് ഉണ്ടോ….

ഇല്ലടാ ഞാൻ ബസ്സിനാ വന്നേ…..

 

നമുക്ക് ക്യാൻ്റീനിൽ പോയി ഒരു ബിരിയാണി കഴിക്കാം. പോകുന്ന വഴിക്ക് നിന്നെ നിൻറെ വീട്ടിൽ വിടാം.

അല്ല ചോദിക്കാൻ വിട്ടു, നിൻ്റെ വീട് എവിടെയാ???? വീട്ടിൽ ആരൊക്കെയുണ്ട്?

 

എടാ അതൊന്നും വേണ്ട… ബുദ്ധിമുട്ടാവും. നീ ആ വഴിക്ക് അല്ലല്ലോ.

 

ബുദ്ധിമുട്ടു ഞാൻ സഹിച്ചോളാം, നീ സ്ഥലം പറ.

 

ഞാന് വെള്ളയില്. ഒരു ഫ്ലാറ്റിലാണ് താമസം.

 

ബെസ്റ്റ്…. എന്നിട്ടാണോ…. ഞാൻ വെസ്റ്റ്ഹില് ആണ്. ഞാൻ അതിലെ തന്നെയാണ് പോവാ.

 

അതിലെ പോവാൻ പറ്റോ ഞാൻ ഇവിടെ പുതിയതാ എനിക്ക് ഇവിടെ വഴിയൊന്നും വലിയ ഐഡിയ ഇല്ല.

 

ആദ്യം ഫുഡ്. അതുകഴിഞ്ഞ് പോകുന്നവഴി ബാക്കി വിശേഷം പറയാം…… ഒന്ന് വാടോ ചങ്ങായി……

*********************

 

ചേട്ടാ….. രണ്ട് പ്ലേറ്റ് ബിരിയാണി.

 

ഹാഫോ ഫുള്ളോ……

 

എന്താ ചേട്ടാ…. ഞങ്ങളെ കണ്ടിട്ട് ഹാഫ് തികയും എന്ന് തോന്നുന്നുണ്ടോ…..

 

ടേബിൾ മൂന്നിൽ 2 ഫുൾ സിബി…….

 

അല്ല മനൂ…… നീ രാവിലെ വന്ന് കാൻറീനിൽ ഒപ്പ് വെച്ചോ അതോ…… ഇവടെ മുൻപ്……

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.