? ഗൗരീശങ്കരം ? [Sai] 1920

താങ്ക്യൂ …….

 

തിരികെ ഇറങ്ങാൻ ഡോറ് തുറന്ന മനുവിനെ

 

“കുഞ്ഞാ…….. തിരിച്ച് ഇങ്ങോട്ട് തന്നെ വരൂലേ ????? അതോ…….”

 

ആ വിളി പ്രതീക്ഷിച്ചതാണെങ്കിലും, ആ ചോദ്യം….. മനുവിൻ്റെ മുഖത്ത് പറയാൻ പറ്റാത്ത ഭാവങ്ങൾ നിറഞ്ഞു.

 

എന്താ ആൻ്റി അങ്ങനെയൊക്കെ പറയണെ…. ഞാൻ പിന്നെ വരാണ്ട്, എങ്ങോട്ട് പോകാനാ…..

 

ഓ…… പോയേടത്തേക്ക് വരുന്ന ഒരു മോൻ….. കഴിഞ്ഞ തവണ എൻ്റെ വീട്ടിന്ന് ഇറങ്ങി പോയിട്ട് എത്ര നാള് കഴിഞ്ഞാ നിൻ്റെ വിവരം ഒന്ന് അറിഞ്ഞേ എന്ന് മറന്നിട്ടില്ലലോ……. ഏതു കോലത്തിലാ ഉണ്ടായിരുന്നേ എന്നും.

 

ആൻറീ…. പ്ലീസ്………

 

വിഷമമായോ കുഞ്ഞാ…….?

പഴയതൊന്നും ഓർമ്മിപ്പിച്ച് വിഷമിപ്പിക്കാൻ പറഞ്ഞതല്ല, മറക്കാൻ പറയില്ല. പക്ഷേ ഓർമ്മകൾ തരുന്ന വേദന മറികടക്കാൻ പഠിച്ചേ തീരൂ.

 

ഞാൻ വരും…… ഇവിടെ അല്ലാതെ വേറെ എവിടെയാ എന്നെ പോലൊരാൾക്ക്…..

 

ഡാ…. കുഞ്ഞാ……വേണ്ടാ……. നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ ടോപ്പിക്കിലേക്ക് പോണ്ടാ എന്ന്.

എട്ട് മണിക്കല്ലേ ട്രെയിൻ…… മോൻ വേഗം വിട്ടോ എന്നാൽ…..

 

********************

” നിന്നോട് ഞാൻ പാർക്കിംഗിൽ നിൽക്കാൻ പറഞ്ഞതല്ലേ…… നിയിതെവിടെയാ….. ഇനിയിപ്പോ ഈ ഓഫീസിന് ഞാനറിയാത്ത പാർക്കിംഗ് വേറെയുണ്ടോ?'”

 

”ചിൽ…. മനു….. ചിൽ…… ഞാനിവിടെ തന്നെയുണ്ട്. ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ, വേണേൽ പോര് ഒരു കട്ടനടിക്കാം…… ”

 

“കട്ടനല്ല, നിൻ്റെ പുറത്തിട്ടാ അടിക്കണ്ടേ….. നിന്നോട് ഞാൻ പറഞ്ഞതല്ലേ വേഗം ഇറങ്ങാം പോയിട്ട് പാക്കിംഗ് ഒക്കെ ഉണ്ടെന്ന് ”

 

“എൻ്റ ടാ ഉവ്വേ….. ഞാൻ ദേ എത്തി….. നീ ഇത്ര പെട്ടെന്ന് വരുംന്ന് ഞാൻ ഓർത്തോ. സാധാരണ പത്ത് മിനിട്ടെന്ന് പറഞ്ഞ് മേഡത്തിൻ്റെ ക്യാബിനിൽ കയറിയാൽ മണിക്കൂറൊന്നെന്നാണല്ലോ കണക്ക്. എന്തു പറ്റി ആൻ്റി ഇന്ന് കുഞ്ഞന് പാട്ട് പാടി മാമം തന്നില്ലേ…..”

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.