? ഗൗരീശങ്കരം ? [Sai] 1920

 

ഓ…. അത് കേട്ടാരുന്നു ലേ….

അത് പിന്നെ ആദ്യം പേര് പറഞ്ഞു പിന്നെ മാറ്റി പറഞ്ഞ അതിനു കൂടെ വാങ്ങി കൂട്ടണ്ടല്ലോ എന്ന് കരുതി മിണ്ടാതിരുന്നതാ…..

 

മ്മ്… അതേതായാലും നന്നായി….

 

എന്നാലും ബ്രോ… ബ്രോ എങ്ങനെ ഫസ്റ്റ് ദിവസം തന്നെ അവിടെ പെട്ടു. ബാക്കിയുള്ളവരെയൊക്കെ ചുമ്മാ പേര് ചോദിച്ചു വിരട്ടി വിടുന്നതേ ഉള്ളൂ. ബ്രോന് മാത്രമാണ് ഒരു പണി കിട്ടിയത്. നിങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടോ?

 

പരിചയമില്ല… രാവിലെ വന്നിറങ്ങി നേരെ ആ ചേട്ടൻ്റ ദേഹത്താണ് ചെന്ന് ഇടിച്ചത്. ബാക്കി പിന്നെ പറയേണ്ടല്ലോ….

 

അട്ടം നോക്കി നടന്ന ഇങ്ങനെ ഇരിക്കും.

 

ഏ…..? അട്ടമോ?

 

എന്നു വച്ചാൽ ആകാശത്തു നോക്കി നടന്ന ഇങ്ങനെ ഇരിക്കും എന്ന്.

 

സംഗതി ശരിയാ ആകാശത്ത് നോക്കി തന്നെയാ നടന്നത്. അതാ ചെന്ന് ഇടിച്ചത്.

 

ഒരു അരവട്ട് ഉണ്ടല്ലേ ബ്രോ…. അല്ലേ പിന്നെ ആരെങ്കിലും ആകാശത്ത് നോക്കി നടക്കുമോ……

 

ഇന്ന് ആകാശത്തിന് എന്തോ ഒരു പ്രത്യേകത തോന്നി. ഇന്ന് രാവിലെ ചിത്രം വരയ്ക്കാൻ ഞാൻ മനസ്സിൽ പ്ലോട്ട് ചെയ്തതു പോലെ ഉള്ള ഒരു കാഴ്ച്ച. അങ്ങനെ പറ്റിയതാ…..

 

അപ്പോ ഒരു കലാകാരനാണ്….. ഇതൊക്കെ അവരുടെ മുൻപിലും വിളമ്പിയിട്ടുണ്ടാവും അല്ലേ……

വെറുതേ അല്ല ആകാശത്തിന് പെയിൻ്റ് അടിപ്പിച്ചത്.

 

പെയിൻ്റ അല്ലടോ….. മേഘങ്ങളെ വരക്കുവായിരുന്നു. ആകാശത്തിലെ ഗാപ്പ് ഫിൽ ചെയ്യാൻ.

 

ഹി ഹി ഹി ….. അതേതായാലും നന്നായി.

 

പിന്നെ ബ്രോ…… ബ്രോയുടെ നമ്പർ പറയ്.

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.