സബാഷ്….. നെെസ് ……
എന്താടാ നിൻ്റെ പേര്….?
മനു
മനു എന്ന് മാത്രേ ഉള്ളോ……. വാലും തലയും ഒന്നുല്ലേ……
മ്ച്ചും…….
നീ എന്താടാ പെണ്ണുങ്ങളെ പോലെ ചുമലുകൂച്ചി കളിക്കുന്നേ…. വാ തുറന്ന് പറയടാ.
ഇല്ല.
മ് … നിൻ്റെ കയ്യിലും കാതിലും ഒക്കെ എന്താടാ ……
അത് പിന്നെ…. ഒരു ഷോ ന് വേണ്ടി.
ആ…… അതികം ഷോ ഒന്നും വേണ്ട.
നാളെ വരുമ്പോ ഇതൊന്നും കണ്ടു പോകരുത്. കേട്ടോ ടാ……
കേട്ടു .
ആ എന്നാ വിട്ടോ….. പോകുമ്പോ ഈ കലാകാരനേയും കൊണ്ട് പോയിക്കോ…… അവൻ വരച്ച് വരച്ച് ആകാശം മുഴുവൻ നിറഞ്ഞു.
അപ്പോഴാണ് കുറച്ച് മാറി നിന്ന് ആകാശത്തേക്ക് നോക്കി കൈ കൊണ്ട് ചിത്രം വരക്കുന്നവനെ മനു കണ്ടത്.
സീനിയേഴ്സ് പണി കൊടുത്തതാണെന്ന് മനസ്സിലായപ്പോ മനുവിന് ചിരി വന്നെങ്കിലും, ചിരിച്ചതിൻ്റെ പേരിൽ വീണ്ടും പണി വാങ്ങാൻ വയ്യാത്തോണ്ട് കടിച്ചു പിടിച്ചു.
*************************
എന്താ ബ്രോ പേര്?
അർജുൻ മാധവ്
ഞാൻ മനു പ്രസാദ്, മനു വിളിക്കും.
അല്ല അപ്പോ നേരത്തെ അവിട ചോദിച്ചപ്പോൾ വാലും തലയും ഒന്നും ഇല്ല എന്നല്ലേ പറഞ്ഞേ.
?
Kollam
✌️
നന്നായിട്ടുണ്ട്….
Changayiii❤️