? ഗൗരീശങ്കരം ? [Sai] 1922

ഇറങ്ങിയപ്പോഴേക്കും ഇസ്തിരിയിട്ട ഷർട്ടും പാൻറുമായി ചേച്ചി റൂമിൽ നിൽപ്പുണ്ട്.

”എൻ്റെ ചക്കര ചേച്ചീ…… ഉമ്മ…..”

 

മതീടാ സോപ്പ് പതപ്പിച്ചത്, കോളേജിൽ ഫസ്റ്റ് ഡേ അല്ലേന്ന് കരുതിയാ …….

 

പിന്നേ….. ഇത് വൺ ടൈം ഓഫറാണ് കേട്ടോ……

 

“ഈ…..”

 

കിളിക്കാതെ ചായ കുടിച്ച് കോളേജിൽ പോകാൻ നോക്കടാ…….

******************

 

കോഴിക്കോട് …….. കോയിക്കോട്ടാരുടെ സ്വന്തം കോയിക്കോട്……

 

 

അഞ്ച് വർഷങ്ങൾക്ക് മുൻപ് ബിസിനസ് ആവശ്യത്തിനാണ് മാധവൻ വയനാട് നിന്നും കോഴിക്കോട്ടേക്ക് വന്നത്. മൂന്ന് വർഷത്തിന് ശേഷം കുടുംബവും താമസം മാറി. മാധവന് അല്ലറ ചില്ലറ കോൺട്രാക്ട് വർക്ക് കൂട്ടത്തിൽ ഇത്തിരി റിയൽ എസ്റേററ്റും. എന്തായാലും കോഴിക്കോട് മാധവനെ ചതിച്ചില്ല.

 

അർജ്ജുൻ മാധവ്, മാധവൻ്റെ മൂത്ത മകൻ, അനിയത്തി അശ്വതി, അർജ്ജുനേക്കാൾ അഞ്ച് വയസ് ഇളയത്.

 

”അച്ചൂ…… നിൻ്റെ വര കഴിഞ്ഞില്ലേ….. നിനക്കിന്ന് ക്ലാസ് തുടങ്ങുവല്ലേ…… പോണ്ടേ……”

 

എന്തിനാ അമ്മേ വിളിച്ചു കൂവുന്നേ…… ഏട്ടൻ ദേ കുളിച്ച് റെഡി ആവുന്നുണ്ട്. ഏതേലും കാര്യത്തിന് ഏട്ടൻ ഇത് വരെ ലേറ്റ് ആയിട്ടുണ്ടോ…..?

 

ശ്ശെടാ…… എനിക്കെൻ്റ മോനെ ഒന്ന് വിളിക്കാനും പാടില്ലേ…… ഒരു ഏട്ടനും അനിയത്തിയും…..

*************************

 

ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്

 

അടുത്ത മൂന്ന് വർഷം ഇവിടെയാണ്.

മിന്നിച്ചേക്കണേ…….

 

ഡാ……. ഇവിടെ വാടാ……

ടാ…. നിന്നെ തന്നെ……

 

ദൈവമേ ……. പെട്ട്

ആദ്യ ദിവസം തന്നെ സീനിയേഴ്സിൻ്റെ വായിൽ ചെന്നു ചാടി.

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.