അയോ….. പോവാണ്ട് പറ്റൂല….. അമ്മ കാത്ത് നിക്കും….. പിന്നേ…..
ആ…. ശരി ശരി….. ഒന്നും നോക്കണ്ടെ ട്രയിനിന് വിട്ടോ….. കോഴിക്കോടിറങ്ങിയാൽ കെ എസ് ആർ ടി സി ഉണ്ടാവും. അല്ലേൽ ഏതേലും വണ്ടി ഉണ്ടാവും, ലിഫ്റ്റ് ചോയ്ച്ച് പോയ്ക്കോ.
ഹമ്….. വരുന്നേടത്ത് വെച്ച് കാണാം……
നമ്മളെത്ര ……….
എൻ്റെ പൊന്ന് മനൂ…… തള്ള് കേൾക്കാൻ കയ്യേലാ…..
നിൻ്റെ പാക്കിംഗ് എല്ലാം കഴിഞ്ഞാ…….
ഏയ്… കാര്യായിട്ടൊന്നൂല്ല…. കുറച്ച് ഡ്രസ്, പിന്നെ കുറച്ച് സ്വീറ്റ്സ്….
നമ്മക്ക് എന്നാൽ ഇറങ്ങാം, ഇനിയും ലേറ്റ് ആയാൽ ബ്ലോക്ക് കുടുങ്ങാൻ ചാൻസ് ഉണ്ട്.
****************
“യാത്രിയോം കൃപയാ ധ്യാൻ ദിജിയേ…..”
ഡാ സഞ്ജു…… ട്രയിൻ വരാറായി….. നീ വിട്ടോ……
നിന്നെ കയറ്റി വിട്ടിട്ടേ ഞാൻ പോവുന്നുള്ളൂ…….
വേണ്ട ടാ….. നീ പൊക്കോ….. ലേറ്റ് ആക്കണ്ടാ……
നിന്നെ എനിക്ക് വിശ്വാസമില്ല മോനേ….. ഈ വണ്ടി നീങ്ങി തുടങ്ങിയിട്ടേ ഞാൻ പോവുന്നുള്ളൂ….. ഇല്ലേൽ ചിലപ്പോൾ നിനക്ക് പണ്ടത്തെ പോലെ അര കിറുക്ക് ഇളകി വേറെ ഏങ്ങോട്ടേലും വെച്ച് പിടിച്ചാലോ ”
അത് കേട്ട് മനുവിൻ്റെ മുഖം വാടിയത് കണ്ടപ്പോഴാണ് സഞ്ജു വിന് അബദ്ധം മനസിലായത്.
”ഡാ….. ഞാൻ ….. അങ്ങനെ അല്ല….. പിന്നെ…… ”
”ആ…… ആ….. മതി, കൂടുതൽ വിസ്തരിക്കണ്ട….. വേഗം പോകാൻ നോക്ക്.ലേറ്റ് ആക്കണ്ട”
മനു ബാഗുകളും എടുത്ത് സീറ്റിലേക്ക് നടന്നു.
?
Kollam
✌️
നന്നായിട്ടുണ്ട്….
Changayiii❤️