? ഗൗരീശങ്കരം ? [Sai] 1922

ടാ….. ടാ…. വേണ്ടാ…… നിൻറെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി, അത് വേണ്ടാട്ടോ……

 

ഹി ഹി ഹി ഹി……

***********************

 

ബിരിയാണിയോടുള്ള മൽപ്പിടുത്തത്തിൻ്റെ തിരക്കിൽ പുറകിൽ വന്ന താടിക്കാരനെ മനു കണ്ടില്ല.

 

”ഠേ…”

 

വന്നു കേറിയ അന്ന് തന്നെ നിനക്ക് കാൻറീനിൽ കയറണല്ല….

ഫസ്റ്റ് ഇയർ പിള്ളേര് കാൻറീനിൽ കയറാൻ ആയാൽ ഞങ്ങൾ പറയും. അപ്പോൾ കേട്ടാൽ മതി. അത് വരെ ഈ ഭാഗത്ത് കണ്ട് പോകരുത്.

 

അധികം വേദന ഇല്ലെങ്കിലും. അടി കിട്ടിയതിൻ്റെ ഷോക്കും പിന്നെ സീനിയറിൻ്റെ മാസ് ഡയലോഗും. മനുവും അർജുനും പകച്ച് പോയി.

 

ഡാ നിന്നോടാ….. നീ ഇങ്ങോട്ട് മുഖത്തോട്ടു നോക്കടാ……

 

അടുത്ത അടി പ്രതീക്ഷിച്ചുകൊണ്ട് തന്നെ മനുവും അർജുനും സീനിയറിൻ്റെ നേരെ തിരിഞ്ഞു.

 

തുടരും…….

 

ഞാൻ എഴുതിയ കഥകൾ എൻറെ അമ്മയും അനിയത്തിയും ഈയടുത്തകാലത്ത് എൻ്റെ ഭാര്യയും അല്ലാതെ മറ്റൊരാൾ വായിക്കുന്നത് ഇത് ആദ്യമായിട്ടാണ്. കുറെനാൾ മുമ്പ് നോട്ട്ബുക്കിലും ഡയറിയിലും ഒക്കെയായി കുത്തിക്കുറിച്ച ഒരു ചെറിയ കഥ, ആ കഥയിൽ അത്യാവശ്യം വേണ്ട മാറ്റങ്ങളും, കൂട്ടി ചേർക്കലുകളും വരുത്തി ആണ് ഇവിടെ പ്രസൻറ് ചെയ്യുന്നത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി സപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ കഥ സംഭാഷണങ്ങളിലൂടെ മുന്നോട്ട് കൊണ്ടു പോകാനാണ് താൽപര്യം.ആ ഒരു രീതിയിൽ ആണ് എഴുതുന്നത് മറ്റുള്ള ഉള്ള കാര്യങ്ങൾ ചുരുക്കി വിവരിച്ച് എഴുതുന്ന രീതി ആണ്. പരീക്ഷണമാണ് കൂടെ നിൽക്കണം.

 

 

68 Comments

  1. നന്നായിട്ടുണ്ട്….

    1. Changayiii❤️

Comments are closed.