ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

Views : 6998

 

 

എല്ലാവരും ഒന്നു ഞെട്ടി. കണക്കുകൾ പറഞ്ഞതൊക്കെ കൃത്യമാണെങ്കിലും 30 ലക്ഷത്തിൽ നിന്നും 1600 കോടിയിലേക്കെത്തിച്ച പോലെ ഈസിയല്ല  230 മില്യൺ ഡോളറിൽ നിന്നും 350 മില്യണിലേക്കെത്തിക്കുക എന്ന ടാസ്ക്. അൻപത് ശതമാനത്തിലേറെയാണ് വളർച്ച കാണിക്കേണ്ടത്. മറ്റു കമ്പനികൾ പത്തും പതിനഞ്ചും ശതമാനം വളർച്ച കാണിക്കുന്ന സ്ഥാനത്താണിത്. കമ്പനിയുടെ ആദ്യഘട്ടത്തിലെ ദ്രുതഗതിയിലുള്ള വളർച്ച സ്വാഭാവികമാണ്.  ഒരൊറ്റ പുതിയ വർക്ക് കൊണ്ട് തന്നെ വലിയ വളർച്ച നേടാം. പക്ഷെ, വലിയൊരു കമ്പനി ആയിക്കഴിഞ്ഞ ശേഷവും അതേ ശതമാനത്തിലുള്ള വളർച്ച വേണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല. കൂടാതെ ഐ ടി കമ്പനികൾക്കിടയിൽ കടുത്ത കിടമത്സരം നടക്കുന്ന സമയവും.  എല്ലാവരും ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സുദീപ് ജെയിൻ തുടർന്നു.

 

“As ijaz spoke to us, we have managed to get a project from French Foriegn ministry, Its a great achievement. Lets celebrate it. We have arranged party today at Oberoi Sheraton,  (ഇജാസ് പറഞ്ഞ പോലെ ഫ്രഞ്ച് വിദേശ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രോജക്റ്റ് നമുക്ക് കിട്ടിയത്  വളരെ വലിയ നേട്ടമാണ്.  ആ  പ്രോജക്റ്റ് നമുക്ക് ലഭിച്ചതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഒബ്‌റോയ് ഷെറാട്ടണിൽ പാർട്ടിയുണ്ട്.)

 

 

വൈകീട്ട് പാർട്ടി തുടങ്ങിയപ്പോഴും ഇജാസ് ഓഫീസിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.    അല്ലെങ്കിലും ഇജാസിന്  ഇത്തരം പാർട്ടികളിലൊന്നും താൽപര്യമുണ്ടായിരുന്നില്ല. പിന്നെ സുദീപ് പറയുന്നത് തള്ളിക്കളയാൻ പറ്റാത്തത് കൊണ്ട് സമ്മതിക്കുന്നു എന്നു മാത്രം. ലാപ് അടച്ചു എഴുന്നേറ്റപ്പോഴേക്കും സുദീപിന്റെ വിളിയെത്തി.

 

 

“ഇജാസ്, നീ ഓഫീസിൽ നിന്നും ഇറങ്ങിയിട്ടെല്ലെന്നറിയാം. ദീപ്തി നിന്നെ കാണണമെന്ന് പറയുന്നുണ്ട്. വൈകാതെ വാ.”

 

Recent Stories

The Author

ആൽക്കെമിസ്റ്റ്

4 Comments

  1. ❤️❤️❤️

  2. 🦋 നിതീഷേട്ടൻ 🦋

    Bakki evade? Nice anutto 🤩🤩🤩🤩🤩

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com