ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

Views : 6998

 

 

9.30 നു തന്നെ ഇജാസ് മീറ്റിങ് ഹാളിലെത്തി. ബാക്കി എല്ലാവരും നേരത്തെ തന്നെ എത്തിയിരുന്നു. ഇജാസിന്റെ യൂറോപ്യൻ പര്യടനത്തിന്റെ നേട്ടങ്ങൾ അറിയിക്കുന്നതോടൊപ്പം വർഷത്തിലെ ആദ്യ ക്വാർട്ടറിലെ കമ്പനിയുടെ പ്രകടനം വിലയിരുത്തലും അജണ്ടയുടെ ഭാഗമാണ്. സുദീപ് ജെയ്‌നിനെ കൂടാതെ സി എഫ് ഓ അരുൺ നായർ, സി ഒ  ഒ  വരുൺ ഗുപ്ത, ടെക്നോളജി ഹെഡ് വിശ്വജിത് അറോറ, ലീഗൽ ഹെഡ് ബീരേന്ദ്ര പ്രസാദ് ഖന്ന,  ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് സനൽ സ്വരൂപ്, ട്രഡീഷണൽ മാർക്കറ്റിംഗ് ചീഫ് വിജയ് അറോറ, സൗത്ത് ഇന്ത്യ ഹെഡ് സലാം ഹൈദർ, ക്രീയേറ്റീവ് ഡയറക്ടർ ഷർമിള ജെയിൻ മറ്റു വൈസ് പ്രെസിഡന്റുമാരായ പ്രഭാകർ ശർമ്മ, സബീർ ഖാൻ, മേഘ്‌ന രാജ്  എന്നിവർ മീറ്റിംഗ് ഹാളിൽ തന്നെ ഉണ്ടായിരുന്നു. മീറ്റിംഗ് തുടങ്ങിയ ഉടനെ തന്റെ യൂറോപ്യൻ പര്യടനത്തെക്കുറിച്ച് പറയാൻ സുദീപ് ഇജാസിനോടാവശ്യപ്പെട്ടു. ഇജാസ് തന്റെ യൂറോപ്യൻ ടൂറിലെ പ്രധാന നേട്ടങ്ങൾ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെ വർക്ക് ലഭിച്ചതടക്കം വിശദീകരിച്ചു.   കഴിഞ്ഞ വർഷത്തെ ടേണോവർ ആയ 230 മില്യൺ ഡോളറിൽ നിന്നും 50 ശതമാനം വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇജാസ് സൂചിപ്പിച്ചു.

ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ഉള്ള പുതിയ ട്രെൻഡുകൾ എന്താണെന്നു സനൽ അവതരിപ്പിച്ചു.  മറ്റു ഓരോരുത്തരും അവരവരുടെ ഡിപ്പാർട്ട്മെന്റിന്റെ വിഷയങ്ങൾ അവതരിപ്പിച്ചു.

 

എല്ലാവരുടെയും സംസാരം കഴിഞ്ഞപ്പോൾ  സുദീപ് ജെയിൻ സംസാരിച്ചു.

 

 

ഞാൻ മുമ്പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ 2020 ഓടു കൂടി ഇന്ത്യയിലെ നമ്പർ വൺ ഐ ടി കമ്പനി ആവുകയാണ് നമ്മുടെ  ലക്‌ഷ്യം. അസാധ്യമായത് എങ്ങനെ അച്ചീവ് ചെയ്യാമെന്ന് ഇജാസ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, 2020 എന്നത് ലോകത്തിലെ ഒരു നിർണായക വർഷമായിരിക്കും. ഒരുപാട് നല്ല മാറ്റങ്ങൾ ലോകത്തുണ്ടാവും. ആ സമയത്ത് തന്നെ നമ്മുടെ ലക്‌ഷ്യം നേടിയെടുക്കണം,

 

നമ്മുടെ കഴിഞ്ഞ വർഷത്തെ ടേണോവർ 230 മില്യൺ ഡോളർ ആണ്. ഇപ്പോഴത്തെ നിലവാരത്തിൽ ഇന്ഫോസിസിന്റെയോ ടീ സീ എസ്സിന്റെയോ ഒപ്പമെത്തുക എന്നത് സ്വപ്നം കാണാൻ പോലും സാധ്യമല്ല. പക്ഷെ, ഏഴു വർഷം മുമ്പ് 30 ലക്ഷം രൂപ  എന്ന ഫിഗറിൽ കിടന്നു കളിച്ചിരുന്ന ഒരു സ്റ്റാർട്ട് ആപ്പിനെ ഈ 1610 കോടിയിലെത്തിക്കാമെങ്കിൽ ഒന്നും അസംഭവ്യമല്ല.  നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക. നമുക്കൊരുമിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും.

Recent Stories

The Author

ആൽക്കെമിസ്റ്റ്

4 Comments

  1. ❤️❤️❤️

  2. 🦋 നിതീഷേട്ടൻ 🦋

    Bakki evade? Nice anutto 🤩🤩🤩🤩🤩

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com