ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

Views : 6998

 

 

” സുദീപ്, എങ്കിലും എനിക്ക് ഇജാസിന്റെ മാറ്റം ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. നമ്മളോടൊപ്പമുള്ളപ്പോൾ  എത്ര ആക്റ്റീവ് ആയിരുന്നു അവൻ.”

 

 

” ഒരു സുപ്പീരിയർ ഓഫീസറും അടുത്ത സുഹൃത്തുമായ എനിക്ക് പോലും ഇപ്പോൾ അവനോട് അല്പം ഫ്രണ്ട്‌ലി ആയി സംസാരിക്കാൻ പേടിയാണ്. അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടല്ലോ. ഒന്നും പറയാനോ ചോദിക്കാനോ പറ്റില്ല.”

 

 

ദീപ്തി സുദീപ് പറയുന്നത് കേട്ട് കൊണ്ടിരുന്നു.

 

 

“പലപ്പോഴും ഞാൻ അവനോട് മറ്റുകാര്യങ്ങൾ  ചോദിയ്ക്കാൻ തുനിഞ്ഞിട്ടുള്ളതാണ്. പക്ഷെ, അപ്പോഴൊക്കെ അവൻ എന്തെങ്കിലുമൊക്കെ പറഞ്ഞു ഒഴിവാകും. ”

 

 

“നമുക്ക് നാട്ടിലെ അവന്റെ ഫാമിലിയെ ഒന്ന് കോൺടാക്ട് ചെയ്താലോ, ഒരു മനുഷ്യൻ ഇത്രക്കും വർക്ക് ഹോളിക് ആകാൻ പാടില്ലല്ലോ. ”

 

 

“വെറുതെ മണ്ടത്തരം പറയല്ലേ ദീപ്തി, നാട്ടിൽ നിന്നും എന്തെങ്കിലും കോൺടാക്ട് വന്നാൽ നമ്മളാണ് ഇതിനു പിന്നിലെന്ന് അവനറിയാം. പിന്നെ അവൻ ഉടനെ കമ്പനി വിട്ടുപോകും. അവനെങ്ങാൻ കമ്പനി വിട്ടുപോയാൽ പിന്നെ നേരെ താഴോട്ട് ആയിരിക്കും. മറ്റു വലിയ കമ്പനികളിൽ നിന്നും വമ്പൻ ഓഫറുകൾ വന്നിട്ടും അവൻ പോവാത്തതിന് ഒരു കാരണമേയുള്ളൂ. നമ്മോടുള്ള ഇഷ്ടവും പിന്നെ നമ്മളിലുള്ള വിശ്വാസവും. അതില്ലാതാക്കേണ്ട.”

 

Recent Stories

The Author

ആൽക്കെമിസ്റ്റ്

4 Comments

  1. ❤️❤️❤️

  2. 🦋 നിതീഷേട്ടൻ 🦋

    Bakki evade? Nice anutto 🤩🤩🤩🤩🤩

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com