ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

 

 

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ  എയർപോർട്ടിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം അയാൾ തന്റെ ലഗേജ് വരുന്നതും കാത്തു ലൗഞ്ചിൽ ഇരുന്നു. തികഞ്ഞ ഗൗരവമാണ് അയാളുടെ ക്ലീൻ ഷേവ് ചെയ്ത ആ മുഖത്ത്. രാത്രി മുഴുവൻ ഫ്ലൈറ്റിലിരുന്നതിന്റെ ക്ഷീണമൊന്നും അമ്പതു വയസ് തോന്നിക്കുന്ന അദ്ദേഹത്തിൻറെ മുഖത്ത് കാണാനേയില്ല. ഏതോ ഉയർന്ന ഉദ്യോഗസ്ഥനാണ് എന്ന് അദ്ദേഹത്തിൻറെ മുഖഭാവം എഴുതിവെച്ചിരുന്നു. ലഗേജിനായി തിരക്കു കൂട്ടുന്ന സഹയാത്രികരെ ശ്രദ്ധിക്കാതെ തന്റെ ബാഗ്  വരുന്നതും കാത്ത് തികഞ്ഞ ഔദ്ധത്യത്തോടെ അയാൾ അവിടെ ഇരുന്നു. തന്റെ ലഗേജ് വരാൻ വൈകുന്നതിൽ യാതൊരു അക്ഷമയും അയാൾ കാണിച്ചുമില്ല.

 

 

13 ദിവസത്തെ യൂറോപ്യൻ ബിസിനസ് ടൂർ കഴിഞ്ഞു വരികയാണ് സീ സെവൻ ടെക്നോ സൊല്യൂഷൻസിന്റെ വൈസ് പ്രെസിഡന്റും മാർക്കറ്റിംഗ് ഹെഡുമായ ഇജാസ് അഹ്‌മദ്‌.   വൈസ് പ്രസിഡന്റ്, മാർക്കറ്റിങ് ഹെഡ് എന്ന പേരിൽ മാത്രം ഒതുക്കി നിർത്താവുന്ന ഒരാളല്ല  സീ സെവൻ സൊല്യൂഷൻസിന് ഇജാസ് അഹ്‌മദ്‌. കമ്പനിയുടെ നട്ടെല്ല് എന്ന് പറയാവുന്ന ഒരാൾ. ഈ പര്യടനത്തിൽ ഫ്രാൻസ്, ജർമനി, സ്പെയിൻ, ഗ്രീസ്, എന്നിവിടങ്ങളിലെ മാർക്കറ്റിംഗ് ഡിപ്പാർട്മെന്റിനെ മോട്ടിവേറ്റ് ചെയ്യാൻ മാത്രമല്ല, മൂന്ന് പുതിയ വമ്പൻ പ്രൊജക്റ്റ് ഫൈനലൈസ് ചെയ്യാനും അയാൾക്ക് സാധിച്ചു. ഫ്രാൻസിന്റെ വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രൊജക്റ്റ് ലഭിച്ചത് വളരെ വലിയ നേട്ടം  തന്നെയാണ്. സാധാരണയായി മിനിസ്ട്രി ലെവലിൽ ഉള്ള പ്രൊജക്റ്റ് അവർ പുറത്തേക്ക് കൊടുക്കാറില്ല.  ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിക്ക് ആ ഗവണ്മെന്റ് ഡിപ്പാർട്മെന്റിന് കീഴിലുള്ള ഒരു പ്രൊജക്റ്റ് ലഭിക്കുന്നത്. വിപ്രോ, മാസ്ടെക് എന്നിവ പോട്ടെ, എന്തിനധികം ഇന്ത്യൻ സോഫ്റ്റ്‌വെയർ ഭീമൻമാരായ ടി സി എസ്സിനോ ഇൻഫോസിസിനോ  പോലും സാധിക്കാത്ത ഒരു നേട്ടമാണ് ഇത്. ഈ പ്രൊജക്റ്റ് കോൺട്രാക്ട് സൈൻ  ചെയ്തത് അറിഞ്ഞത് മുതൽ സീ സെവൻ ടെക്നോ സൊല്യൂഷൻസ്  സീ ഇ ഓ സുദീപ് ജെയിൻ വളരെയധികം സന്തോഷവാനാണ്. അതുകൊണ്ടു ഇജാസ് തിരിച്ചുവരുന്ന ഇന്ന് തന്നെ ഇത് ആഘോഷിക്കാൻ അയാൾ പാർട്ടി അറേഞ്ച് ചെയ്തത്.

 

 

സ്കാനിങ് കഴിഞ്ഞു വന്ന ട്രോളി ബാഗും കൈയിലെടുത്ത് ഇജാസ് പുറത്തേക്ക് വന്നു. പുറത്ത് കമ്പനി ഡ്രൈവർ വെങ്കിടേഷ് കാത്തുനിൽക്കുന്നുണ്ട്. ഇന്നലെ രാത്രി 12 മണിയോട് കൂടി  എത്തേണ്ടതാണ്, ദോഹയിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് ഏഴ്   മണിക്കൂറിലധികം ലേറ്റ് ആയി.

 

 

“വന്നിട്ട് കുറെ നേരമായോ ?” ഇജാസ് ചോദിച്ചു.

 

4 Comments

  1. ❤️❤️❤️

  2. ? നിതീഷേട്ടൻ ?

    Bakki evade? Nice anutto ?????

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.