ഇരുട്ടിന്റെ രാജാവ് [അലോഷി] 126

“അതേതായാലും പൊളിച്ചു…,അപ്പ പിന്നെ നമ്മക്കു അവിടെ മൊത്തം അടിച്ചു പൊളിച്ചു തിരിച്ചു വന്നമതി.”

പയ്യെ പയ്യെ വിശാൽ ഒരു പാവം ആണെന്ന് എനിക്ക് മനസിലായി ഒരു പാവപെട്ട കുടുബത്തിൽ ജനിച്ച ആൾ ആണ് വിശാൽ അല്ലേലും ഇവിടെ പണിക്കു വരുന്ന എല്ലാവരും പാവപെട്ടവർ ആണ്…
വയസായ തന്റെ അമ്മയെയും അപ്പനെയും നോക്കണ്ട ഉത്തരവാദിത്യം അവനാണ്.. പിന്നെ കുറെ സ്വപ്‌നങ്ങളും മോഹങ്ങളും ഒക്കെ ആയിട്ട് ഒരു പാവം പയ്യൻ…. വിശാലിന് കൂടിപ്പോയാൽ ഒരു ഇരുപതിനാല് വയസ് കാണും. അങ്ങനെ മറ്റന്നാൾ കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു…
ഞാൻ ആ കപ്പേളയുടെ അടുത്തുള്ള റോഡ് എത്തുമ്പോൾ എപ്പോഴും ശ്രദ്ധിക്കും ആ അമ്മയും കൊച്ചും അവിടെ ഉണ്ടോന്നു… പക്ഷെ ഒരിക്കൽ പോലും പിന്നെ ഞാൻ അവരെ കണ്ടിട്ടില്ല. അങ്ങനെ റൂം എത്തി ഷീണം കാരണം ഞാൻ അങ്ങനെ തന്നെ കട്ടിലിലേക്ക് മറിഞ്ഞു… പിറ്റേ ദിവസവും സാധാരണ പോലെ തന്നെ കടന്നു പോയി.
അങ്ങനെ ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നു. ഞാൻ രാവിലെ ഡ്രെസ്സ് ഒക്കെ ചേഞ്ച്‌ ചെയ്തു എന്റെ ബാഗും എടുത്ത് നേരെ സുഭാഷ് പാർക്കിലേക്ക് പോയി… അവിടെന്ന് ഒരു ഒരുമണിക്കൂർ ഉണ്ട്‌ പാർക്കിലേക്ക് ഞാൻ അവിടെ എത്തിയപോളെക്കും എനിക്ക് ഒരു കാൾ വന്നു
“ഹലോ ”
“ഹലോ, ഇത് ഞാൻ ആണ് വിശാൽ ”

ഓ… ഇന്നലെ അവൻ എന്റെ ഫോൺ നമ്പർ വാങ്ങിച്ച കാര്യം ഞാൻ ഓർത്തു…

ഞാൻ :”ആ വിശാൽ നീ പാർക്കിൽ എത്തിയോ..?”

വിശാൽ :”ആ ഞാൻ ഇപ്പ വന്നേ ഒള്ളു, നീ അവിടന്ന് ലെഫ്റ്റ് അടിച്ചു ആ ഊഞ്ഞാലിന്റെ സൈഡിൽ ഉള്ള ബെഞ്ചിന്റെ അങ്ങോട്ട് വാ എനിക്ക് നിന്നെ കാണാം ”

ഞാൻ ചുറ്റും നോക്കിയപ്പോൾ ഇടത്തെ സൈഡിൽ കുറച്ചു ദൂരെ നിന്ന് ഒരുത്തൻ കൈ പൊക്കി കാണിക്കുന്നത് കണ്ടു അത് അവൻ ആണെന്ന് എനിക്ക് മനസിലായി. ഞാൻ അങ്ങോട്ടേക്ക് നടന്നു…

ഞാൻ :”സാർ വിളിച്ചോടാ?”

വിശാൽ : “ഇല്ലടാ.. അവിടെ മെയിൻ ബ്രാഞ്ചിൽ നിന്ന് ആരെയോ വിടും എന്ന് അല്ലെ പറഞ്ഞത് ”
പെട്ടന്ന് അവന്റെ ഫോൺ ബെല്ലടിച്ചു.

വിശാൽ :”ഡാ അവരാണ്. നമ്മളോട് ഗേറ്റിന്റെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”

ഞാൻ :”വാ പോവാം ”

ഞങ്ങൾ ഗേറ്റിന്റെ മുമ്പിൽ എത്തി അപ്പോൾ തന്നെ ഒരു suv കാർ ഞങ്ങളുടെ മുമ്പിൽ വന്നു നിന്നു വണ്ടിയുടെ മുന്നിൽ ഇരുന്നവൻ ഗ്ലാസ്‌ താഴ്ത്തി ഞങ്ങളോട് കയറാൻ ആവിശ്യപെട്ടു… ഞങ്ങൾ ബാക്ക് ഡോർ തുറന്ന് ഉള്ളിലോട്ടു കയറിയപ്പോൾ തന്നെ വണ്ടി അവിടന്ന് നീങ്ങി…
കാറിൽ അവർ രണ്ടു പേർ ഉണ്ട്‌.. ഒരാൾ വണ്ടി ഓടിക്കുന്നു മാറ്റയാൾ….

അയാൾ :”ഐവാൻ ആൻഡ് വിശാൽ അല്ലെ…”

ഞങ്ങൾ :”അതെ”

അയാൾ :”ഞാൻ രാഗവ് എന്നെയാണ് കമ്പനി ഇതൊക്കെ നിങ്ങൾക് തരാൻ ഏല്പിച്ചത്.”

എന്നും പറഞ്ഞുകൊണ്ട് രാഗവ് തന്റെ കൈയിൽ ഉള്ള പാസ്സ്പോര്ട്ടും കാര്യങ്ങൾ ഒക്കെ ഞങ്ങൾക്ക് കൈമാറി… ഞങ്ങൾ അതൊക്കെ നോക്കി… ഓക്കേ ആണെന്ന് ഒറപ്പ് വരുത്തി
ഫേക്ക് പാസ്പോർട്ട്‌ ആണെന്ന് തോന്നുന്നു അല്ലേൽ എങ്ങനെ ആണ് രണ്ടു ദിവസംകൊണ്ട് പാസ്സ് പോർട്ട്‌ ഒക്കെ സെറ്റ് ആകുന്നത്…… എന്തായാലും

24 Comments

  1. Super story waiting for next part

  2. അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നല്ല കഥ തുടക്കം അടിപൊളി ?

    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

  4. അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️

  5. നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?

    1. താങ്ക്സ് bro ?

    2. Continue bro

  6. ഖുറേഷി അബ്രഹാം

    തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.

    | QA |

    1. താങ്ക്സ് bro.
      തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?

  7. ♥️♥️♥️♥️?

    1. ???

  8. കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്

    1. താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട്‌ ഉടൻ വരും bro.?

  9. Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .

    1. താങ്ക്സ് bro..
      അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?

    1. ???

  10. Bro starting kollam

    1. താങ്ക്സ് bro ?

  11. 2nd പാർട്ട്‌ എഴുത്തണം

    1. എഴുതാം bro ?

  12. ബ്രൊ വായിച്ചിട്ടില്ല ..

    രാത്രിയിൽ വായിക്കാം…

    ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…

    2nd പാർട്ട്‌ തുടങ്ങുക്കോളൂ…

    പൊളിച്ചടക്കണം ???

    ആശംസകൾ ???

    1. Thank u bro..
      പൊളിച്ചടക്കിയിരിക്കും…?

    2. കറുപ്പിനെ പ്രണയിച്ചവൻ.

      ????❤️❤️❤️ ?

Comments are closed.