💞സ്നേഹ തീരം 5 💞 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 527

Views : 40263

ഈ കഥയുടെ ആദ്യം മുതൽ എന്നെ പ്രോൽസാഹിപ്പിച്ച വായനക്കാർക്കും സുഹൃത്തുക്കൾക്കും ആദ്യമേ തന്നെ ഞാൻ ഒരായിരം നന്ദി പറയുന്നു . ഈ ഭാഗത്തോടെ സ്നേഹതീരം എന്ന ഈ കഥ ഇവിടെ അവസാനിക്കുകയാണ് .
എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ 🙏🙏🙏 …………സ്നേഹത്തോടെ ……, Vichu [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

💞സ്നേഹ തീരം 5💞
Snehatheeram Part 5 | Author : Chekuthane Pranayicha Malakh | Previous Part

…………………

( കഥയുടെ കഴിഞ്ഞ ഭാഗം അവസാനിച്ചത് ആ മലമുകളിൽ വച്ച് പാർവ്വതി പറഞ്ഞ ഒരു വലിയ സത്യത്തിൽ നിന്ന് ആണെങ്കിൽ ഇപ്പോൾ കഥ ആരംഭിക്കുന്നത് കാല ചക്രം പല തവണ കറങ്ങി വിരലിൽ എണ്ണാവുന്ന ചില വർഷങ്ങൾക്കു ശേഷമുള്ള ഒരു ദിവസം , മറ്റൊരു സ്ഥലം ……)

മൂന്ന് വർഷത്തിന് ശേഷം …….
സമയം 9.30 AM , കൊച്ചി എന്ന മഹാ നഗരം.

ഒരു കൺസ്ട്രക്ഷൻ കോൺട്രാക്റ്റ് കമ്പനിയിലെ മീറ്റിംഗ് റൂം .

” എടോ വേഗം ….. ചെയർമാൻ പത്ത് മണിക്ക് എത്തും . എല്ലാം ഒന്ന് കൂടി റെഡിയാണോ ? ബോർഡ് മെമ്പർമാരെല്ലാം വന്നോ ? എന്ന് ഒന്ന് നോക്കി ഉറപ്പു വരുത്ത് . എന്തെങ്കിലും വീഴ്ച നമ്മുടെ ഭാഗത്ത് നിന്ന് വന്നാൽ ഈ കോൺട്രാക്റ്റ് തന്നെ ക്യാൻസൽ ചെയ്ത് അങ്ങേര് മടങ്ങി പോകും . നാല് വർഷത്തിന് ശേഷമാ ഈ കമ്പനിയുമായി വീണ്ടും ഒരു കോൺട്രാക്റ്റ് നമ്മുടെ കമ്പനിക്ക് കിട്ടിയത് . ഈ പുതിയ ചെയർമാൻ പുള്ളി ആള് ഭയങ്കര സ്ട്രിക്ട് എന്നാ അറിഞ്ഞത് . മുൻപത്തെ ചെയർമാനെ പോലെ അല്ല . എങ്ങനെയും ഈ കോൺട്രാക്റ്റ് നമുക്ക് തന്നെ മേടിക്കണം .”

കമ്പനി എം ഡി തന്റെ പേഴ്സണൽ മാനേജരായ ഒരു ചെറുപ്പക്കാരനോട് പറഞ്ഞു .

” സർ ഇന്ന് വരുന്ന ചെയർമാന്റെ പേര് വിഷ്ണു എന്ന് അല്ലേ …. ? മുൻപത്തെ ചെയർമാന് എന്താ പറ്റിയത് ? ”

ആ ചെറുപ്പക്കാരൻ അയാളോട് തിരക്കി .

” അയാൾക്കോ …… അയാൾക്ക് ഇപ്പൊ എണീക്കാനോ സംസാരിക്കാനോ ഒന്നും പറ്റാതെ കിടപ്പിലാണെന്നാ അറിഞ്ഞത് . എന്തോ തെന്നിവീണ് എന്നോ കോമ സ്റ്റേജിൽ ആയി എന്നോ ഒക്കെ കേട്ടു . മനുഷ്യന്റെ ഓരോ കാര്യം .

Recent Stories

The Author

96 Comments

Add a Comment
 1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 2. വിഷ്ണു🥰

  Vichu♥️
  ഇതിൻ്റെ ആദ്യത്തെ രണ്ടു ഭാഗങ്ങൾ വായിച്ച് നിർത്തിയിട്ട പിന്നെ ബാക്കി ഭാഗം പൂർത്തിയാകുന്നത് ഇന്നാണ്..എന്താ പറയുക നിങ്ങളും ഒരു മെഷീൻ അല്ലേ… പാറുവിനെ അത്രക്ക് ഇഷ്ടമായി..അവളുടെ എൻട്രി മുതൽ അവസാനം വരെ ഓരോ ഭാഗവും മനസ്സിൽ ഉണ്ട്…കഴിഞ്ഞ ഭാഗം വായിച്ച് തീരുന്നത് വരെ ഇത് ഇങ്ങനെ അവസാനിക്കും എന്ന് പ്രതീക്ഷിച്ചില്ല..എന്തായാലും ഒരു ഹാപ്പി ending തന്നതിന് സ്നേഹം😍♥️

  അപ്പോ അടുത്ത കഥയിൽ കാണാം♥️

 3. രാഹുൽ പിവി

  വിച്ചു

  ഇന്നലെയാണ് കഥ വായിക്കാൻ തുടങ്ങിയത്.കഴിഞ്ഞ കഥകൾ പോലെ തന്നെ ക്ലൈമാക്സ് വന്നിട്ട് ഒറ്റയടിക്ക് വായിച്ച് തീർത്തു.

  മറ്റു കഥകൾ പോലെ തന്നെ തീർന്നപ്പോൾ നല്ല ഫീലിൽ തന്നെ തീർന്നു.തുടക്കം മുതൽ കാണിച്ച ആ ഓളം അതേ രീതിയിൽ അവസാനം വരെ കൊണ്ട് പോകാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.

  പാവം ആണെന്ന് കരുതിയ നായകൻ രാവണൻ ആണെന്ന് കരുതിയില്ല.എന്തായാലും ട്വിസ്റ്റ് കലക്കി.പാർവതി ജീവിച്ചിരിപ്പുണ്ട് എന്ന് കേട്ടപ്പോ ആണ് സന്തോഷം ആയത്.

  ഈ കമൻ്റ് ആഗ്രഹിച്ചത് പോലെ വലുതാക്കാൻ പറ്റിയില്ല.മനസ്സ് മൊത്തത്തിൽ മടുപ്പ് തോന്നിയ അവസ്ഥയിൽ 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയത് ആണ്.അടുത്ത കഥയിൽ കുറവുകൾ പരിഹരിച്ച് നല്ലൊരു വലിയ കമൻറ് ഇടാൻ ശ്രമിക്കാം ❤️

 4. വിച്ചു ഏട്ടോ… ഞാൻ വായിക്കാം എന്ന് പറഞ്ഞെങ്കിലും ഇന്നാണ് സമയം കിട്ടിയത്. ഒറ്റ ഇരിപ്പിൽ മുഴുവൻ പാർട്ടും വായിച്ചു.
  അവരുടെ കഥ പറഞ്ഞു പാറു മരിച്ചു എന്ന് പറഞ്ഞപ്പോ സത്യത്തിൽ ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ. എന്നാൽ വളരെ നല്ല ഒരു ട്വിസ്റ്റ്‌. ഒത്തിരി ഇഷ്ടായി. ❤️

  ഒരിടത്തുപോലും ഓടിച്ചു വായിച്ചില്ല. ഒരു വാക്കും skip ചെയ്തില്ല. വായനക്കാരെ പിടിച്ചിരുതുന്ന എഴുത്ത് ശൈലി 😍. ബാക്കിയുള്ള കഥയും വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും.
  ഇന്ന് വരെ പ്രണയം അനുഭവിച്ചിട്ടില്ല, വായനയിലൂടെ അതിന്റെ ഫീൽ എന്താണ് എന്ന് മനസിലാക്കി തരാൻ ഏട്ടന് പറ്റി. Mk സ്റ്റോറി ഒക്കെ വായിച്ച ഫീൽ ❤️.
  ഇനിയും എഴുതും എന്ന് അറിയാം. ഞാൻ ഉണ്ടാകും ഒരു വായനക്കാരനായി. അല്പം വൈകിയാണെങ്കിലും കൂടി ഉറപ്പായും വായിച്ചിരിക്കും ❤️

  1. വളരെ നന്ദി സഹോ താങ്കളുടെ കമന്റിന് . അടുത്ത കഥ ഉടനെ ഉണ്ടാകും അതിന്റെ എഴുത്ത് പുരോഗമിക്കുകയാണ് 😘😘😘😘

 5. അപ്പൂട്ടൻ❤🇮🇳

  വായിച്ചാലും മതിവരാത്ത കഥകളുമായി… പ്രിയപ്പെട്ട വിച്ചു…. ഒരായിരം നന്ദി… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

  1. വളരെ നന്ദി അപ്പൂട്ടാ…..😘😘😘😘

 6. പ്രതീക്ഷിച്ചില്ല ഇങ്ങനെ . മനോഹരമായ അവസാനം എത്തിച്ചു.❤️❤️❤️. അടുത്ത കഥ ഈ സ്പീഡിൽ എഴുതി അതിൻ്റെ ഉള്ളിലെ സ്പീഡ് കുറച്ചു പോസ്റ്റ് cheyyatto 😉❤️❤️❤️

  1. അതെ bro എന്റെ എല്ലാ കഥയും സ്പീഡ് കൂടി പോകുന്നു എന്താണ് എന്ന് എനിക്ക് തന്നെ അറിയില്ല സഹോ🤔🤔. എന്തായാലും ഞാൻ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് 10 ദിവസേക്ക് . മനസ്സൊന്ന് റീ ഫ്രഷ് ആക്കിയിട്ട് അടുത്ത കഥ എഴുതി തുടങ്ങാം .
   നന്ദി സഹോ …”💞💞💞

 7. nice story bro

 8. വളരെ നന്നായിട്ടുണ്ട് കൂട്ടുകാരാ അടുത്ത കഥയ്ക്ക് ഉള്ള സ്പാര്ക് എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  സ്വന്തം ഡ്രാഗൺ

  1. Thanks bro . ഞാൻ അടുത്ത കഥ ആലോചിക്കുകയാണ് പക്ഷെ സഹോ പറഞ്ഞ പോലെ സ്പാര്ക് കിടുന്നില്ല 😘😘😘

 9. Ente mone poli💥💞💕💗💓💟

 10. Next kadha apozha

  1. ഒന്നും ഇതുവരെ മനസ്സിൽ തെളിഞ്ഞിട്ടില്ല സഹോ … ഞാൻ ഒരു കഥയെഴുതാനുള്ള തീം തിരയുകയാണ് .🤗🤗🤗

 11. പൊളി…💕💕💕💕💕💕💕 അവസാനം അവർ.ഒന്നിച്ചല്ലൊ…😍😍😍❤❤💕💕💕💕 ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…💕💕

  1. പ്രതീക്ഷിച്ചില്ല ഇങ്ങനെ . മനോഹരമായ അവസാനം എത്തിച്ചു.❤️❤️❤️. അടുത്ത കഥ ഈ സ്പീഡിൽ എഴുതി അതിൻ്റെ ഉള്ളിലെ സ്പീഡ് കുറച്ചു പോസ്റ്റ് cheyyatto 😉❤️❤️❤️

 12. Mwuthe nice aayind🥰
  Nalla reethiyil thanne avasanippichu loved it😍
  Waiting for your next story🥰
  Snehathode…….❤️

 13. വേട്ടക്കാരൻ

  ബ്രോ,സൂപ്പർ മറ്റൊന്നും പറയാനില്ല.ഒരു നല്ല കഥ അതുമനോഹരമായിട്ടവസാനിപ്പിച്ചു.ഇനി അടുത്ത കഥയിൽ കാണാം…

 14. കറുപ്പിനെ പ്രണയിച്ചവൻ.

  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  സ്നേഹം ബ്രോ 🖤😇

 15. (മെലിഞ്ഞ)തടിയൻ

  💕💕💕💕💕💕സ്നേഹം മാത്രം💕💕💕💕💕💕

 16. ഇപ്പോഴാ കണ്ടെ.night വായിക്കാം.election work AAyond busy aaa

  ❤️❤️❤️❤️

 17. മനോഹരമായിട്ടുണ്ട്.. എന്നത്തേയും പോലെ തന്നെ.

  എന്തോ ഫസ്റ്റ് ഇൻട്രൊഡ്യൂസ് ചെയ്യുന്ന ക്യാരക്ടർ ആണ് നായകൻ/നായിക എല്ലാ കഥകളിലും, ഇവിടുത്തെ ആദ്യ പാർവതി ആയിരിക്കും നായിക എന്നാണ് കരുതിയെ അല്ലെങ്കിൽ ഇപ്പോഴും എന്റെ മനസ്സിൽ നായിക.. പിന്നെ രണ്ടു പേർക്കും പാർവതി എന്നാ പേര് കെടുത്ത കാരണം ആ കൊഴപ്പം മാറി കിട്ടി 😁😁😁

  നിങ്ങടെ കഥകളുടെ അവസാനത്തെ പാരഗ്രാഫ് എപ്പോഴും മാജിക്കൽ ആയിരിക്കും, വല്ലാത്ത ഫീൽ 😍❤️

  അപ്പൊ അടുത്ത കഥയിൽ കാണാം 🥰❤️

  ഒരുപാട് സ്നേഹത്തോടെ,
  രാഹുൽ

 18. ഖുറേഷി അബ്രഹാം

  കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ചു വായിച്ചത് നന്നായി ഇല്ലേൽ മുമ്പത്തെ ട്വിസ്റ്റ് ആലോചിച്ചു പണ്ടാറം അടങ്ങിയേനെ.

  വിഷ്ണു ആള് കുറച്ചു വയലൻസ് ഉള്ള കൂട്ടത്തിൽ ആയിരുന്നു ലേ. അറിഞ്ഞില്ല ആ ഹോക്കി സ്റ്റിക് കൊണ്ടുള്ള അടി അത് പൊളിച്ചു. ഞാൻ കരുതിയത് പാർവതി എവിടേക്കെങ്കിലും നാട് വിട്ട് കാണും എന്നാ. പക്ഷെ അവളുടെ രണ്ടാനച്ഛൻ അവളെ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാൾക്കിട്ട് വിഷ്ണു കൊടുത്തതും ഇഷ്ട്ടായി. എല്ലാം നേരെ ആവാൻ ആത്യം കഥയിലേക് വന്ന പാർവതി വേണ്ടി വന്നു.
  കഥ നന്നായിരുന്നു ഇഷ്ട്ട പെട്ടു

  | QA |

 19. വിച്ചു,
  നായകൻറെ ബുള്ളറ്റ് പോയ സ്പീഡ് പോലെ ആയല്ലോ കഥ, സന്തോഷപൂർവ്വം കഥ അവസാനിപ്പിച്ചല്ലോ അടിപൊളി.
  കൂടുതൽ എഴുതുക, വായിക്കുക പുതിയ കഥയുമായി വരിക. ആശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com