ഇരുട്ടിന്റെ രാജാവ് [അലോഷി] 126

നിന്ന് ഒരു പ്രൊജക്റ്റ്‌ പാക്കേജ് അയച്ചിട്ടുണ്ട്.അത് നമ്മൾ ഈ കമ്പനിയുടെ വേറെ ബ്രാഞ്ച് തായ്‌ലൻഡിൽ തുടങ്ങിയട്ടുണ്ട് അവിടെ എത്തിച്ചു കൊടുക്കണം. സാധാരണ ഈ കാര്യങ്ങൾ ഒക്കെ മെയിൻ ബ്രാഞ്ചിൽ ഉള്ള എംപ്ലോയീസ് ആണ് ചെയ്യുന്നത് പക്ഷെ ഇപ്രാവിശ്യം അവർ നമ്മക്ക് ഒരവസരം നൽകിയിരിക്കുകയാണ്… നമ്മടെ ഗ്രൂപ്പിൽ നിന്ന് ഏറ്റവും ഭംഗിയായി വർക്ക്‌ ചെയുന്ന രണ്ടുപേരെ ഈ ടാസ്ക് ഏല്പിക്കാൻ ആണ് മുകളിൽ നിന്നുള്ള ഓർഡർ ഇപ്പോൾ ഞാൻ നിങ്ങളെ എന്തിനാണ് വിളിച്ചത് എന്ന് മനസിലായികാണുമല്ലോ?”

ഞാൻ :”മനസിലായി സാർ, പക്ഷെ എനിക്ക് പാസ്പോർട്ട്‌ ഒന്നും ഇല്ല…”

വിശാൽ :”എനിക്കും ഇല്ല ”

സാർ ഞങ്ങളെ രണ്ടുപേരേം ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു,

“അത് കുഴപ്പമില്ല അതെല്ലാം അവർ റെഡിയാക്കി തരും., മിക്കവാറും മറ്റന്നാൾ തന്നെ പോകേണ്ടിവരും.. മറ്റന്നാൾ രാവിലെ ഒരു ഏഴു മണി ആവുമ്പളേക്കും നിങ്ങൾ രണ്ടുപേരും സുഭാഷ് പാർക്കിൽ വന്നു നിൽക്കണം. അവർ അങ്ങോട്ട് വരും.നാളെ നിങ്ങൾ ലീവ് എടുത്തോളൂ മറ്റന്നാൾ പോകേണ്ടതലെ. പിന്നെ എനിക്ക് ഐവാന്റെ ഒരു ഫോട്ടോ ഇപ്പൊ തന്നെ സെന്റ് ചെയ്യ്തു തനം.”
ഞാൻ :”ചെയ്യാം സാർ.”

സാർ :”ഒകെ എന്നാൽ നിങ്ങൾ പൊയ്ക്കോളൂ .”

“താങ്ക് യു സാർ ”

എനിക്ക് ആകെ കൺഫ്യൂഷൻ ആയി
ഒരു കണക്കിന് നോക്കിയാൽ ഇതെന്റെ രണ്ടാം ജന്മമാണ് പക്ഷെ കഴിഞ്ഞ പ്രാവിശ്യം എന്നെ ഇങ്ങനെ വിളിപ്പിച്ചിട്ടില്ല. അഞ്ചു കൊല്ലത്തിനു മുൻപ്ആയിരുന്നെങ്കിലും എന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യം പോലും ഞാൻ ഓർത്തുവെക്കാറുണ്ട് കാരണംആ ഒറ്റപ്പെടലിന്റെ ഇടയിൽ ഇതുപോലത്തെ കാര്യങ്ങൾ വലതും നടന്നിട്ടുണ്ടെൽ എന്തായാലും അത് എനിക്ക് മറക്കാൻ പറ്റില്ലലോ…
“ഐവാൻ… ” ആ വിളിയാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…

“ഹായ് ഞാൻ വിശാൽ”

ഓ… പാർട്ണർ… അപ്പൊ ഇവന്റെ പേർ വിശാൽ എന്ന് ആയിരുന്നലെ…
“ഹലോ ”
“തന്നെ ഇപ്പൊ കണ്ടാൽ പോലും മനസിലാവില്ലട്ടോ താൻ ആകെ മാറി പോയി..”

അതിനു ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തോളു..

വിശാൽ : “തായ്‌ലൻഡ് ട്രിപ്പ്‌.. ഉഫ്….അടിപൊളി ആയിരിക്കുലെ… ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല എനിക്ക് ഇങ്ങനെ ഒരു ചാൻസ് കിട്ടോന്ന്.., ഐവാനെ നിനക്കോ?”

വിശാൽ ഒരു തമിഴൻ ആണ്. കോയമ്പത്തൂർരിൽ ശെരിക്കും ഇപ്പൊ ഏഴു കൊല്ലം ആയത് കൊണ്ട് തമിഴൊക്കെ എനിക്ക് നല്ലപോലെ അറിയാം…

(സംഭാഷണം തമിഴിൽ ആണ് വായന സുഖം മുറിയാതിരിക്കാൻ എല്ലാം മലയാളത്തിൽ ആണ് എഴുതുന്നത് )

വിശാൽ ഒരു സംസാരപ്രിയൻ ആണെന്ന് എനിക്ക് മനസിലായി.. എനിക്ക് ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു കാരണം ഡെയ്സി സിസ്റ്റർക് ശേഷം ആദ്യം ആയിട്ടാണ് ഒരാൾ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്… ഞാൻ ഒറ്റപ്പെട്ടു പോയത് എനിക്ക് സംസാരിക്കാൻ അറിയാൻ പാടിലാഞ്ഞിട്ടല്ല അപകർഷബോധവും…. ഒഴിവാക്കലും കാരണം മാത്രം ആണ്….
“എനിക്കും അതെ ”

24 Comments

  1. Super story waiting for next part

  2. അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നല്ല കഥ തുടക്കം അടിപൊളി ?

    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

  4. അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️

  5. നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?

    1. താങ്ക്സ് bro ?

    2. Continue bro

  6. ഖുറേഷി അബ്രഹാം

    തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.

    | QA |

    1. താങ്ക്സ് bro.
      തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?

  7. ♥️♥️♥️♥️?

    1. ???

  8. കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്

    1. താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട്‌ ഉടൻ വരും bro.?

  9. Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .

    1. താങ്ക്സ് bro..
      അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?

    1. ???

  10. Bro starting kollam

    1. താങ്ക്സ് bro ?

  11. 2nd പാർട്ട്‌ എഴുത്തണം

    1. എഴുതാം bro ?

  12. ബ്രൊ വായിച്ചിട്ടില്ല ..

    രാത്രിയിൽ വായിക്കാം…

    ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…

    2nd പാർട്ട്‌ തുടങ്ങുക്കോളൂ…

    പൊളിച്ചടക്കണം ???

    ആശംസകൾ ???

    1. Thank u bro..
      പൊളിച്ചടക്കിയിരിക്കും…?

    2. കറുപ്പിനെ പ്രണയിച്ചവൻ.

      ????❤️❤️❤️ ?

Comments are closed.