“മോൾ ഇനി എങ്ങോട്ട് പോവും”
“അറിയില്ല”..
“എങ്കിൽ വാ..”
“എങ്ങോട്ട്”
“താൻ വാ”
അവളെയും വിളിച്ചു ഞാനെന്റെ വീട്ടിലേക് പോയി. അമ്മയുടെ അസ്ഥിതറയിൽ അവളെ വിളിച്ചോണ്ട് പോയി ഞാൻ പറഞ്ഞു.
“അമ്മേ ഇവൾ ശ്രീക്കുട്ടി. അമ്മക്ക് എനിക്കൊരു മകളും കുടുംബവും വേണം എന്ന് ആഗ്രഹം ഇല്ലായിരുന്നോ. ഇന്ന് മുതൽ ഇവൾ എന്റെ മകൾ. നമ്മുടെ കുടുംബം.”
ഞാനവളെ നോക്കി പറഞ്ഞു.
“നീ പഠിക്കേണ്ട പ്രായം ആണിത്. ജോലി ഒന്നും ചെയ്യണ്ട. ഇന്ന് മുതൽ നീ എന്റെ മോളാണ്. പോയി നല്ലപ്പോലെ കുളിച്ചു വാ. നമുക്ക് ഡ്രെസ്സ് ഒക്കെ എടുക്കാൻ പോണം”
അവൾ എന്നെ നിറകണ്ണുകളോടെ നോക്കി. ഞാനവളെ വീട്ടിലേക്ക് കയറ്റി. അവൾ കൂടി വന്നതോടെ ഞാനും ഉഷാർ ആയി. അവളെ പഠിപ്പിക്കണം എന്നു ആഗ്രഹിച്ചു. പെങ്ങൾമാരെ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു. അവർക്കും അവൾ ഇപ്പൊ മകളെ പോലെയാണ് ഏറ്റവും പ്രധാനം ഞാൻ വീണ്ടും സമ്പാദിക്കാൻ തുടങ്ങി. ബാങ്ക് ബാലൻസ് ഒക്കെ വെച്ചു നാട്ടിൽ ഒരു ബിസിനസ് തുടങ്ങി. ഇപ്പൊ നന്നായി പോകുന്നു.
“മോനെ രാഹുലെ. നീ ശെരിക്കും ദൈവത്തെ കണ്ടിട്ടുണ്ടോ”
“ഇല്ല അമ്മേ”
“എന്നാൽ കണ്ടോ അത് നീ തന്നെയാണ്.മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്യുന്ന ഓരോരുത്തരും ദൈവങ്ങൾ ആണ്. ശ്രീകുട്ടിയുടെ ദൈവം നീയാണ്. ആരാധനലയത്തിൽ വെച്ചു പൂജിക്കുന്ന ദൈവങ്ങളെക്കാൾ നിന്നെപോലെയുള്ള ദൈവങ്ങൾ നാടിനു വേണം. അപ്പൊ ഇവിടം സ്വർഗ്ഗമാവും”
ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ‘അമ്മ പറഞ്ഞത് ശെരിയാണ്. ശ്രീക്കുട്ടി എന്റെ അടുത്തു തന്നെയുണ്ട്. പാവം നല്ലോണം ഉറങ്ങുവാ. അവൾ എനിക്ക് മകൾ മാത്രമല്ല എന്നെ ഒരു വലിയ പാഠം പഠിപ്പിച്ച അധ്യാപിക കൂടിയാണ്.
“ദൈവതിനെന്തിനാ പൈസ എന്ന അവളുടെ ചോദ്യം ആണ് എന്നെയും ദൈവം ആക്കിയത്”
“ആരുമില്ലാത്ത അശരണർക്ക് അല്ലെ പൈസയുടെ ആവശ്യം. അവർക്ക് പൈസ കൊടുക്കാൻ ആരും തയ്യാറാവില്ല. മനുഷ്യൻ ഉള്ള കാലത്തോളവും ഈ കൈക്കൂലി കൊടുക്കൽ ആവർത്തിക്കും. മനുഷ്യൻ ഒരു പ്രത്യേക ജീവി തന്നെ.
ഞാൻ വീണ്ടും ആ ചോദ്യം മനസ്സിൽ ചോദിച്ചു.
“ദൈവതിനെന്തിനാ പൈസ…..” ആവോ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ചോദ്യത്തിന് ഉത്തരമില്ല.
https://youtu.be/1ABrdY5xITo
അയാൾ ദൈവമായി മുന്നോട്ട് പോകട്ടെ.നമ്മളും ആർക്കെങ്കിലും ദൈവം ആകട്ടെ.
(ശുഭം……………………).
Like number 300 ath nhanaaa???? clean …. pavam sreekutty …. theme nu vendi ulla kadhapathram aanelum vazhiyarikilum road sidilum oke ulla orupad sreekutimare orthpoyi?
ഡാ… കാർത്തി…. നല്ല പ്രമേയം… നല്ല അവതരണം….. ഏറെ പ്രസക്തമായ വിഷയം…. നിന്റെ തൂലികയിൽനിന്നും ഇനിയും ഇത്തരം കഥകൾ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു….❤❤…..
താങ്ക്സ് മുത്തേ??????
ദൈവം സത്യവും മിഥ്യയും. കൊള്ളാം മകനെ. നിന്നിൽ നോം നല്ലൊരു ഭാവി കാണുന്നു. ❤️❤️❤️
Ps: YouTube link കൊള്ളാം.
ആ പടം സൂപ്പർ ആണ്.ഒന്നു കണ്ടു നോക്ക് നിങ്ങടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളയും.
താങ്ക്സ്????
വായിക്കാം ❤
?????
Daa?.. adipoli ayittund❤️..
Sherikum aara daivam ennu paranju thamnu… super ezhuthu❤️
?????????
രാഹുൽ pv സംതിങ് ഫിഷീ.
“ദൈവത്തിനു എന്തിനാ മാമാ പൈസ.” ശ്രീ കുട്ടിയുടെ ഈ ചോത്യത്തിന്റെ ഉത്തരം അറിയില്ലേ. ദെയ്‌വതിന് അല്ല ആ പൈസ പോകുന്നത്. ദെയ്‌വതിന്റെ പേരും പറഞ്ഞൊരുഭാഗാരവും ഇല്ലാതെ ദെയ്‌വതിന് മണിമാളികകൾ ഉണ്ടാകാനും പിന്നെ അതിന് നേത്രത്തം കൊടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ കഷ്ടപെടാതെ വയർ നിറക്കാനും വേണ്ടി മാത്രം.
ദെയ്‌വം വസിക്കുന്നത് എവിടെ ആണെന്നോ നന്മയുള്ളവന്റെ മനസ്സിൽ ആണ്.
കഥയുടെ തീം വളരെ അതികം നന്നായിരുന്നു. കഥയുടെ അവതരണവും ഇഷ്ടായി.
സേതുബന്ധനം വായിക്കാൻ ഉണ്ട്. വായിച്ചതിന് ശേഷം അഭിപ്രായം പറയണ്ട്
| QA |
നിന്റെ ടൈം പോലെ മതിയെടാ.ഞാൻ വെയിറ്റ് ചെയ്യാം. ഇഷ്ട്ടപ്പെട്ടല്ലോ.അത് മതി.ഞാനും ഹാപ്പി???
വലിയ കഥകൾ വായിക്കാനുള്ള സമയം ലഭിക്കുന്നില്ല. അതിപ്പോ വായിക്കാൻ പറ്റുമെന്ന് അറിയത്തില്ല
നിന്റെ സമയം പോലെ മതി മച്ചൂ.
????????????
എന്തു പറ്റി രമണാ
❤️❤️❤️❤️❤️
??????
❤️❤️❤️
????
കാർത്തി bro
കഥ വളരെ ഇഷ്ടമായി.ശ്രീക്കുട്ടിയുടെ ആ ചോദ്യം മനസ്സിൽ തന്നെ കൊണ്ടു
“ദൈവത്തിന് എന്തിനാ മാമ പൈസ”
സത്യത്തിൽ ദൈവത്തിന് പൈസയുടെ ആവശ്യം തന്നെ ഇല്ല എന്ന് തന്നെയാണ് എന്റെയും കാഴ്ചപ്പാട്.മനുഷ്യർ തങ്ങളുടെ കാര്യസാധ്യത്തിന് കൊടുക്കുന്ന കൈക്കൂലി
അത് ഉപയോഗിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തുന്നവരും.
എന്നാലും PV ക്ക് നല്ലൊരു കഥാപാത്രം കിട്ടി
ഇപ്പൊ അവസരം കൂടിക്കൂടി വരുവാ pv ക്ക്
എന്താകുമോ എന്തോ ?
പി വി നാളത്തെ ദുൽക്കർ ആണ്.ഇനി ഓസ്കാർ ആണ് ലക്‌ഷ്യം
മ്മക്ക് ഓന് ഓസ്കാർ മേടിച്ചു കൊടുക്കാം?
ഓസ്കാർ ഇല്ലേലും സാരമില്ല എന്നെ തല്ലി കൊല്ലാതെ ഇരുന്നാൽ മതി ?
ഹഹഹ
നീ ഇതൊക്കെ എങ്ങനെ അറിയുന്നെടാ ഊവേ ഞാൻ ഒരു tragedy കഥ എഴുതാൻ പ്ലാൻ ചെയ്തതാ ?
എഴുത് മോനെ.പൊളിക്ക്
Great message?????
താങ്ക്സ്????
മനോഹരമായ രചന.. നല്ല അവതരണം.. ചിന്തിപ്പിക്കുന്ന എഴുത്തു.. മറ്റൊരുവന്റെ കണ്ണീരൊപ്പുന്നവൻ ആരോ അവൻ ദൈവമാണ്.. മൂല്യബോധമുള്ള ഒരു തലമുറ വളർന്ന് വരട്ടെ.. ആശംസകൾ കൂട്ടേ??
താങ്ക്സ് മാൻ?????