CROWN? 3 [ESWAR] 77

ഇതും പറഞ്ഞുകൊണ്ട് ലോർഡ്  മാർവിൻ അകത്തേക്ക് വന്നു.ലോർഡ് റൂസ് ഒഴികെ ബാക്കിയുള്ളവർ എല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തെ വണങ്ങി.

‘രക്തം ഒഴുക്കുന്നത് ധീരന്മാരാണ് ലോർഡ് ഹാൻഡ്.’ 

റൂസ് ഒരു പുച്ഛത്തോടെ പറഞ്ഞു.മാർവിൻ എന്തെങ്കിലും പറയാൻ പോകുന്നതിനു മുൻപ് അവിടേക്കു കുറെ സൈനികർ കേറി വന്നു.അവർ വെള്ളി പടച്ചട്ടയായിരുന്നു ഇട്ടിരുന്നത്.അതിന്റെ നടുക്ക് രാജമുദ്രയും ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റു.കിംഗ് തോറിൻ അവിടേക്കു കയറി വന്നു.അദ്ദേഹത്തിന്റെ കൂടെ  മിസെല്ലയും സർ ബാരിസും അകത്തേക്ക് കയറി അവരുടെ സ്ഥാനത്തു ഇരുന്നു.തോറിൻ എല്ലാവരെയും നോക്കി.

‘മിസെല്ല ഒറിൻ എവിടെ?’ 

മിസെല്ല എഴുന്നേറ്റു

 ‘യുവർ ഗ്രേസ് അദ്ദേഹത്തെ കണ്ട് വിവരം ധരിപ്പിച്ചായിരിന്നു.’

 ‘സമയം ഇത്രയുമായി എന്നിട്ടും ഒറിൻ എവിടെയാണ്?’ 

തോറിൻ ദേഷ്യത്തോടെ ചോദിച്ചു. 

‘അല്ലെങ്കിലും സ്ത്രീകളെ കൊണ്ട് എന്താണ് നടക്കുന്നത്?’ 

റൂസ് ഒരു പുച്ഛച്ചിരിയോടെ ചോദിച്ചു.മിസെല്ല വാക്കുകളില്ലാതെ നിന്നു.

‘ലോർഡ് റൂസ് മിസെല്ല എൻ്റെ ഉപദേശകയാണ്  അതുകൊണ്ട് അവരോട് കുറച്ചും കൂടി ബഹുമാനത്തിൽ സംസാരിക്കണം.’ 

തോറിൻ അധികാരത്തോടെ പറഞ്ഞു.ബാക്കി എല്ലാവരും രാജാവിന്റെ വാക്കിനെ ശേരിവച്ചു.മിസെല്ല നന്ദിയോടെ തോറിൻനെ നോക്കി. റൂസ്  അത് ഇഷ്ടപെടാത്തപോലെ പോലെ ഇരുന്നു.

 

കൊട്ടാരത്തിന്റ വെളിയിൽ കോട്ടയിൽ 20ഓളം കാവൽക്കാർ ഉണ്ടായിരുന്നു. അവർ അവിടെ നിന്നു ആരും കൊട്ടാരത്തിലേക്കു കയറാൻ നോക്കാതിരിക്കുകയായിരുന്നു. അവിടെ ഒറിൻ തന്റെ കുതിരമേൽ വന്നു. ഒരു കാവൽക്കാരൻ അയാളെ അവിടെ നിർത്തി.

‘എവിടെ പോകുന്നു?സാധാരണക്കാർക്കുള്ള ഭക്ഷണം കൊടുക്കുന്നത് വെളിയിൽ ആണ്. കൊട്ടാരത്തിലേക്ക് പ്രേവേശനം ഇല്ല.’ 

സൈനികൻ അയാളുടെ വേഷം കണ്ടാണ് പറഞ്ഞത്.അയാളുടെ ഉടുപ്പ് മുഷിഞ്ഞു കിറിയിയിരുന്നു.

‘ഞാൻ കിംഗ് കൗൺസിലിനു വന്നതാണ്.’ 

ഒറിൻ ഒരു ചെറു പുച്ഛിരിയോടെ പറഞ്ഞു.

‘നിങ്ങൾക്ക് എന്താ ഭ്രാന്താണോ?’

സൈനികൻ വലിയ പുച്ഛത്തോടെ ചോദിച്ചു. പക്ഷെ ഒറിൻ തന്റെ കുതിരയിൽ നിന്നും ഇറങ്ങി സൈനികരുടെ ഇരിപ്പിടത്തിനു അടുത്തേക്ക് നീങ്ങി. അവിടെ കുറച്ചു പേർ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഒറിൻ അവർ കുടിച്ച ഒരു കുപ്പി എടുത്ത് വേഗത്തിൽ കുടിച്ചിറക്കി. സൈനികർ അയാളുടെ ചുറ്റും കൂടി. ചിലവർ അവരുടെ ആയുധം എടുത്ത് അക്രമണത്തിനായി നിന്നു. ഒറിൻ തന്റെ ഉടുപ്പിൽ നിന്ന് ഒരു മുദ്ര എടുത്ത് അവരെ കാണിച്ചു. അതു കണ്ടതോടെ എല്ലാവരും അത്ഭുത്തോടെ അയാളെ നോക്കി വണങ്ങി. ഒറിൻ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. അവിടെ വിഞ്ഞുമായി പോയിരുന്ന ഒരു സേവകന്റെ കൈയിൽ നിന്നും ഒരു വീഞ്ഞു പാത്രവും കപ്പും അയാൾ എടുത്തു. അയാൾ നേരെ കൗൺസിൽ നടക്കുന്ന മുറിയിലേക്ക് പോയി. Kingsguard അയാളെ വണങ്ങി. വാതിൽ തുറക്കുന്നത് കണ്ട് എല്ലാവരുടെയും ശ്രെദ്ധ അവിടേക്കു പോയി. അയാൾ വിഞ്ഞും കുടിച്ചുകൊണ്ട് അകത്തേക്ക് കയറി.എല്ലാവരും ഒറിൻനെ വണങ്ങി. റൂസ് ഇതുകണ്ട് പുച്ഛത്തോടെ ചിരിച്ചു. തോറിൻനും  തന്റെ സഹോദരാനെ കണ്ടതിൽ സന്തോഷം തോന്നീ. അദേഹത്തിന്റെ ചുണ്ടിലും ഒരു ചിരി വന്നു. പക്ഷെ അദ്ദേഹം അതു പെട്ടന്നു തന്നെ  മറച്ചു. ഒറിൻ തോറിൻനെ നോക്കി പറഞ്ഞു.

‘അത് കാവൽ നിന്ന സൈനികർ എന്നെ കേറ്റിവിട്ടില്ല, അതാണ് താമസിച്ചേ.’

‘എന്ത് സൈനിക തലവനെ തന്നെ അവർ തിരിച്ചറിഞ്ഞില്ലനോ?’

6 Comments

  1. Bro adipoli next episode vekam ayakan noke

    1. Thank you bro ❤.ഇനിയും support ചെയ്യുക.

  2. Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu

    1. Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.

Comments are closed.