ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955

ഒരു ബാംഗ്ലൂർ വാരാന്ത്യം 9

Author :Santhosh Nair

[ Previous Part ]

 

കഴിഞ്ഞ തവണ നിർത്തിയ ഭാഗം —–

അന്ന് വൈകിട്ടുള്ള ബസിൽ ഞാൻ ബാംഗ്ളൂരിലേക്കു പുറപ്പെട്ടു. കേരളത്തിലേക്കു വന്ന ഞാനല്ല, ഇപ്പോൾ പോകുന്നതെന്നെനിക്കു തോന്നി. എന്തൊക്കെയോ എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള പോലെ. ചില സന്തോഷങ്ങളും ആനന്ദങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതുപോലെ തോന്നി.

തത്കാലം നിര്ത്തുന്നു. എല്ലാർക്കും കല്യാണക്കുറി അയക്കുന്നുണ്ട് കേട്ടോ.  തിങ്കൾ to വെള്ളി നോക്കേണ്ട, ദൈവം സഹായിച്ചാൽ ശനിയാഴ്ച കാണാം.  സ്നേഹത്തോടെ, ആശംസകളോടെ — മാധവനും ശ്രീയും

— തുടർന്ന് വായിക്കുക :

എല്ലാവര്ക്കും നമസ്തേ.

ഈ ഭാഗം തുടങ്ങുന്നതിനു മുമ്പു, കഴിഞ്ഞ (എട്ടാം) ഭാഗത്തിലെ ഒരു തെറ്റ് ചൂണ്ടിക്കാണിച്ച “ബാബ”യ്ക്ക് നന്ദി. മകരം എന്ന് ഉദ്ദേശിച്ചു കുംഭം എന്ന് ടൈപ്പ് ചെയ്തു. തെറ്റിന് മാപ്പ്, തിരുത്തലിനു വളരെ വളരെ നന്ദി.  (എന്റെ കല്യാണം മകരമാസം 01st ആഴ്ചയിൽ ആയിരുന്നു എന്ന് ഓർത്തുകൊണ്ട് തന്നെ ഞാൻ കുംഭം എന്ന് ടൈപ്പ് ചെയ്തു ? – ജ്യോതിഷി അപ്പൂപ്പാ, ക്ഷമിക്കൂ, ജ്യോതിഷമേ, ക്ഷമിയ്ക്കൂ ☹).

ഒന്നുകൂടി ഓർമിപ്പിച്ചു കൊള്ളട്ടെ, ഈ കഥ നടക്കുന്നത് രണ്ടായിരത്തി അഞ്ചു – പത്തു പീരിയഡിൽ ആണ്. ലാപ്‌ടോപ്പുകൾ, ഹൈ ഏൻഡ് മൊബൈലുകൾ, വാട്സ് ആപ്,  ഒക്കെ ഇന്നത്തെപ്പോലെ പ്രചാരത്തിൽ ഇല്ല)

വളരെയധികം വിഷമവും സ്നേഹവും കലർത്തി ചെയ്ത സ്പെഷ്യൽ ഫീലിങ്ങോടെ തന്നെ എല്ലാവരും  എന്നെ അക്ഷര തലസ്ഥാനത്തിൽനിന്നും ഐടി തലസ്ഥാനത്തേക്ക് യാത്രയാക്കി.  ഭാഗ്യത്തിനാരും വന്നില്ല.  ശ്രീക്കു വരണമെന്നുണ്ടായിരുന്നു, പക്ഷെ വേണ്ടായെന്നു ഞാൻ പറഞ്ഞു.

(സാധാരണയായി ട്രെയിനിൽ യാത്രചെയ്യുമ്പോൾ കൂട്ടമായി വന്നയക്കുമല്ലോ. പണ്ടൊക്കെ ബാംഗളൂരിൽ നിന്ന് ഫ്രണ്ട്സ് പോകുമ്പോൾ ഒരാൾ നാട്ടിൽ പോകുന്നതിനു അഞ്ചും ആറും പേരാണ് അയക്കാൻ പോകുന്നത്. സത്യത്തിൽ ട്രെയിനിൽ അകത്തുള്ളതിനേക്കാൾ ആളുകൾ പ്ലാറ്റഫോറത്തിൽ ഉണ്ടാകും (വെറുതെയാണോ റയിൽവേസ് പ്ലാട്ഫോറം ടിക്കറ്റ് ചാർജ് കൂട്ടിക്കൊണ്ടിരിക്കുന്നത് – വരുമാനം വേണ്ടേ മാഷന്മാരേ).

ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടുവരുന്ന ലഗേജ് ഒന്നും ഒന്നുമല്ല, കേരളത്തിൽനിന്ന് ബാംഗളൂരിൽ പോകുമ്പോൾ കൊണ്ട് പോകുന്നത്. അച്ചാറു പുളിശ്ശേരി, ഉപ്പേരി, മാങ്ങ ഉപ്പിലിട്ടത്, ചമ്മന്തിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, സാംബാർ പൊടി, പയർ, തൈര്, ചക്ക വറുത്തതും വറുക്കാത്തതും പഴവും, വരട്ടിയതും .. (ലിസ്റ്റ് നീണ്ടു നീണ്ടു രാമഭക്ത ആഞ്ജനേയൻ സാറിന്റെ വാൽ സാറ് പോലെ പോകും) എന്നാലിതിൽ പാതി എന്റെ കൂട്ടുകാരും എല്ലാവരും കൂടി അടിച്ചു മാറ്റും, കേട്ടോ. ആ സൂസനോക്കെ വീട്ടിൽ ഇടിച്ചു കയറി പെറുക്കിക്കൊണ്ടു പോകുന്ന ദുഷ്ടയാണ്. ഒരു മനസ്സലിവും ഇല്ല അവൾക്കു.

കോട്ടയം താണ്ടി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ഇരുന്നു വീണ്ടും ഞാൻ വെള്ളിയാഴ്ച രാത്രി മുതൽ ഇന്ന് വരെ നടന്ന സംഭവങ്ങൾ ഓർത്തു നോക്കി.   ഓർക്കാൻ നല്ല രസം. പക്ഷേ കഴിഞ്ഞ ആഴ്ചത്തെ ഞാനും ഈ ആഴ്ചത്തെ ഞാനും തികച്ചും അപരിചിതർ. കഴിഞ്ഞയാഴ്ച അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അവാർഡ് പടം ഓടിക്കൊണ്ടിരുന്ന തീയേറ്റർ പോലെകാലിയായിരുന്ന എന്റെ മനസ്സിപ്പോൾ പ്രിയദർശൻ സാറിന്റെ തേന്മാവിന്കൊമ്പത്തോടുന്ന തിയേറ്റർ  പോലെയായി (ഹാവ്സ് ഫുള്ളേ, house ഫുൾ). “മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ നിന്നാൽ” — ഞാനല്ല, ബസിലെ സ്പീക്കർ വഴി വന്നുകൊണ്ടിരിക്കുന്ന പാട്ടാണ് കേട്ടോ.

കല്യാണശേഷം ശ്രീ വിധു മാധവൻ കുട്ടി, നന്നായിരിക്കും ഇല്ലേ? അതോ ശ്രീ വിധു മാധവൻ മതിയോ? കല്യാണം കഴിഞ്ഞു കുട്ടി മതി, അതിനു മുമ്പ് വേണ്ടാന്നു വെച്ച്.

ഫോൺ ബെല്ലടിച്ചു, അതെ വിധു തന്നെ. നൂറു വയസ്സുവരെ ഇരിക്കുമെന്ന് തോന്നുന്നു. ഞാൻ ഫോൺ എടുത്തു “ഹലോ” പറഞ്ഞു.

“ഹലോ” അവളും പറഞ്ഞു. ഞാൻ വീണ്ടും “ഹലോ” പറഞ്ഞു

അവൾ വീണ്ടും ദേണ്ടെ “ഹലോ” പറയുന്നു.

കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും “ഹലോ” “ഹലോ” പറഞ്ഞു, ശ്വാസം വലിച്ചു വിട്ടു, ശ്വാസം നീട്ടി വിട്ടു ശ്വാസവ്യായാമം ചെയ്തു (ഈ പ്രാണായാമത്തിന്റെ പരിഷ്കരിച്ച പല വേർഷനുകളും കണ്ടുപിടിച്ചത് ലവേർസ് തന്നെയാവണം, സംശയം നഹി ഹൈ.)

33 Comments

  1. സഹോ.. വായിക്കാൻ വൈകി.. ക്ഷമ ചോദിക്കുന്നു…

    ബാംഗ്ലൂരിൽ പോകുമ്പോഴുള്ള യാത്രയയപ്പ് ഹോസ്റ്റൽ ജീവിതത്തെ ഓർമപ്പെടുത്തി.. ഇതുപോലെ കുറെ സാധനങ്ങളും ആയിട്ടായിരിക്കും വരവ്.. ചമ്മന്തിപ്പൊടി, മീനച്ചാർ.. അവൽ വിളയിച്ചത്… അങ്ങനെ ലിസ്റ്റ് നീണ്ടു പോകും…
    മുക്കാലും കൂട്ടുകാരുടെ വയറ്റിലേക്ക് പോകും.. തിരിച്ചും അങ്ങനെ തന്നെ…

    ഈ പാർട്ടിൽ ശ്രീയെ ശരിക്കും മിസ് ചെയ്തു.. ഈ ബ്രാക്കെറ്റിൽ ഇടുന്നതൊക്കെ വായിക്കാൻ നല്ല രസമുണ്ട്.. ശരിക്കും ചിരിച്ചു… സഹസീറ്ററുടെ പാട്ടുകൾ ഒരു രക്ഷയുമില്ല.. ??
    അമാനുള്ള വന്നപ്പോഴുള്ള ഭാഗങ്ങളൊക്കെ നന്നായി എഴുതി.. ഓഡിറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് സമാന അനുഭവങ്ങളുടെ ഓർമകളിലേക്ക് ചേക്കേറി..

    പക്ഷെ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഞെട്ടിച്ചു… അത് ആരായിരിക്കും…? കൊച്ചച്ഛൻ ആയിരിക്കുമെന്നാണ് തോന്നുന്നത്…

    Waiting ❤?

    1. Nandi Nila ?
      It’s a quality audit (peer review it’s called). Risk review process review okke group CFO forum vare pokum. Killing experience.
      Ippol oru audit prelims poykondirunnu. Athinaalaanu adutha part vaikunnathu.
      Thx ?☺️ sis

  2. ഒരു മ്യാരക ട്വിസ്റ്റ്‌ വരുന്നുണ്ടോ, മാധവൻ ചേട്ടന് ഞെട്ടണമെങ്കിൽ “അടുത്തറിയുന്ന” ആരോ ആണത് ?. വായിക്കുമ്പോ വെറുമൊരു കഥയായല്ല മറിച് ഇത് മുഴൊന്നും ന്റെ ചുറ്റും നടുക്കുന്ന പോലെ യ തോന്നിയെ അത്രയ്ക്കും റിയലിസ്റ്റിക് ആയി എഴുതീട്ടുണ്ട്. നർമവും ഇമോഷൻസ് ഉം മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്തു ??.

    Story ഇന്നാണ് വായിക്കാൻ പറ്റിയത് മൈൻഡ് തീരെ സെരിയായിരുന്നില്ല, bt ഇത് വായിച്ചപ്പോൾ ന്തോ ഒരു റിലീഫ് കിട്ടി, താങ്ക്സ് ചേട്ടാ ????

    1. Thanks Nithin kutti
      Santhosham.
      Adutha part innidaanaavum ennu karuthunnu

  3. Adutha part alpam late aavum, please be informed ??

  4. ഒരു നർമ്മം കലർന്ന എഴുത്ത്. ബ്രോക്കറ്റ് ആണമെയിൻ ഹൈലൈറ്റ്‌ ചിരിച്ചു നന്നായിട്ട്.
    കഥ നല്ല രസത്തിൽ പോകുന്നുണ്ട് കേട്ടോ. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം സ്നേഹം❤️

    വായിക്കാൻ വൈകിയത് മറ്റൊന്നും കൊണ്ട് അല്ല എഴുതുവായിരുന്നു ഒന്നും ആയിട്ടില്ല താനും.

    1. ???
      Thanks Ragendu for the comments.

  5. നന്നായിട്ടുണ്ട് മൂന്ന് പാർട്ട്‌ ഞാൻ ഇന്നാണ് വായിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ????

    1. I got it, saw the comments
      Thanks ???

  6. മതി….. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഒരു പാർട്ട്‌ മതി…. ???????.
    കുടുക്കി… വെളുപ്പിന് 5 മണിക്ക് എണീൽക്കും.. ഇന്ന് നടക്കാൻ പോയില്ല.. കാരണം… നിന്റെ കഥ ആണ്… ഒറ്റ ഇരുപ്പിന് വായിച്ചു.. പേജ് കൂടുതൽ, പിന്നെ പേജ് ആണെലോ.. നിറച്ചും….. തൃപ്തി ആയി മോനെ.. ?????
    നല്ല ഡീറ്റൈലിങ് ആരുന്നു ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോ കിട്ടുന്ന കുറെ കമ്പനി ഉണ്ട്.. ചിലരെ ഒന്നും അങ്ങനെ മറക്കില്ല.. ഓർമയിൽ സൂക്ഷിച്ചു വെക്കും. എനിക്ക് അങ്ങനെ കുറേ പേർ ഉണ്ട് വാട്സ്ആപ്പ് മെസ്സേജ് ഒക്കെ അയക്കും.. ??. നല്ലൊരു ഓർമ പെടുത്തൽ ആയി.. ❤❤❤❤.
    മിക്സ്‌ ചെയ്യുന്ന പരിപാടി ഒക്കെ നമ്മൾ നേരത്തെ കഴിഞ്ഞിട്ടുള്ളതാ… ഓഫിസ് ഡീറ്റൈലിങ് സൂപ്പർ.. ?.
    പിന്നെ ഫുഡ്‌.. അത് വിട്ടൊരു കളിയില്ല അല്ലേ.. വെജ് ആണേലും കൊതി വരുന്ന വിധം ആരുന്നു എഴുത്ത്.. ???.. കടായി പനീർ നേക്കാളും പാലക് പനീർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…. ഗുജറാത്തി താലി
    … Yummy.. ????.. രാജസ്ഥാൻ ഫുഡിൽ .. ദാൽ ബാട്ടി കൂടുതൽ ഇഷ്ടം… ????..
    ഫുഡ്‌ ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളൂ..
    ശ്രീ യെ മിസ്സ്‌ ചെയ്തു…
    പിന്നെ കൊച്ചാച്ചാ.കൊച്ച് ഗള്ളാ.. ????.. പഴയ സെറ്റ് അപ്പ്‌ ഒക്കെ മോന് മനസിലായി കെട്ടോ.. അപ്പോ കാറിന് പോരുന്നോ അതോ ബസിനു പോരുന്നോ എല്ലാരും കൂടി ബാംഗ്ലൂർ ക്ക്.. കൊച്ചച്ചന്റെ ഭാര്യയെയും മോളേം കാണാൻ.. ???
    ഒത്തിരി ഇഷ്ടായി ????????❤?❤❤❤

    1. I luv the way you write
      Yes, i love making friends, but too choosy.
      Chilareyokke oru distance il nirthum
      ❤️❤️❤️❤️❤️❤️❤️❤️

      1. എനിക്ക് സ്‌പൈസി ഫുഡ് ഇഷ്ടമില്ല ഉള്ളി വെളുത്തുള്ളി ഇവപോലും മാക്സിമം ഒഴിവാക്കും. (പണ്ടൊക്കെകഴിക്കില്ലായിരുന്നു) നോർത്ത് ഇന്ത്യൻ പാലക് പനീർ തന്നവയാണ് കൂടുതലിഷ്ടം (മറ്റുള്ള പനീർ ഐറ്റംസ് കൊഴുപ്പും മസാലയും കൂടുതലാണ്) . സാമ്പാറും ചീരത്തോരനും ഉണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ടാ. കഞ്ഞി പുഴുക്ക് തൈര് കോമ്പോയും വളരെ പ്രിയം.

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. കൊറച്ചു കഴിഞ്ഞ് വായിക്കവേ…….. ❣️

  9. അറക്കളം പീലിച്ചായൻ

    (പണ്ടുള്ളവർ പറയില്ലേ,ചിന്തിച്ചാലൊരു ,അന്തവുമില്ല, കുന്തവുമില്ല എന്ന്?)

    ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നാണ്

    1. Sathyam, sathyam thanne
      Chinthaye ozhivaakkunnathaanu nallathu ??

    2. Ahh thanks for the correction, miss out ????

  10. മല്ലുടെക്കി

    വളരെ നന്നായിട്ടുണ്ട് bro.. ആ ചുവരിൽ കണ്ട ഫോട്ടോ കൊച്ചച്ഛന്റെ അല്ലേ.. അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Suspense okke anaganeye nilkkatte. Allenkil athinte peru maattendi varum, ???

  11. ഈ പ്രാവശ്യം കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. Content ഉണ്ട്. നന്നായിട്ടുണ്ട്. സമയം ഉള്ളതനുസരിച്ച് അടുത്ത part ഇടൂ… Waiting….

    1. Thank you so much.
      Onnu randu unpardonable mistakes njaan pinneedu kandu.
      Kure cheruthum undu
      ??

  12. എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം

    1. Nandi
      Kuttangalum choondikkaanikkaan, please?

    2. There was a typo ??
      Prothsaahanangal pole kuttangal thettukal ivayum kandaal parayane, please

      1. Ok sure

  13. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് വേഗം തരാൻ നോക്ക് ❤❤❤

    1. Nandi Zain
      Theerchayaayum, pakshe sat or Sun. Work pressure, meetings, Audit, reviews, life’s too busy ?

        1. Kuttangalo thettukalo kandaal parayane, please

Comments are closed.