CROWN? 3 [ESWAR] 77

‘മനുഷ്യർക്ക്‌ മന്ത്രവിദ്യകൾ അറിയാമായിരുന്നോ?’. 

‘ഇല്ലാ മനുഷ്യർ അത് പഠിച്ചതാണ്.’

 ‘ആരിൽ നിന്ന്?’ 

മാസ്റ്റർ അവിടെ നിന്ന് ഒരു കട്ടിയുള്ള ബുക്ക് എടുത്തു. അതിൽ മനുഷ്യനെ പോലെയുള്ള എന്നാൽ വലിയ ചെവിയും വെള്ള തലമുടിയും ഉള്ള ഒരു ജീവിയെ ചൂണ്ടി പറഞ്ഞു. 

‘ഇവരിൽ നിന്ന്. ഇവരാണ് purebloods.വെള്ള തലമുടിയും വലിയ ചെവിയോടും കുടിയുള്ളവർ. ജീവജാലങ്ങളിലെ ഏറ്റവും വലിയ മാന്ത്രികർ.പ്രേകൃതി അവർക്ക് കൊടുത്ത വരദാനങ്ങളിൽ ഒന്ന് മന്ത്രവിദ്യകളും പിന്നെ ഉള്ളത് കുർമ്മബുദ്ധിയുമാണ്. ഇവരുടെ രാജ്യത്തിൻറെ പേര് ലണ്ടോർ എന്ന ഒരു ദ്വീപ് ആയിരുന്നു. അത് ഒരു  മാന്ത്രിക സ്ഥലമായിരുന്നു. കഴിവുള്ളവരും മിതഭാഷികളും ആയിരുന്നു അവർ. പക്ഷെ എന്തു പറയാൻ ആ യുദ്ധം അതോടെ എല്ലാം നശിച്ചു’.

മാർക്കോസ് എന്തോ പറയാനായി വന്നു എന്നാൽ അപ്പോഴേക്കും ഒരു പരുന്ത വന്ന് മാസ്റ്ററുടെ തോളിൽ ഇരുന്നു. മാസ്റ്റർ അതിനെ തലോടി.

‘മാർക്കോസ് കൊട്ടാരത്തിലേക്കു പോകാൻ തയ്യാറാവു.കിംഗ് തോറിൻ കിംഗ് കൗൺസിൽ വിളിച്ചിട്ടുണ്ട്!’

അതും പറഞ്ഞുകൊണ്ട് അയാൾ തൻ്റെ വിരൽ നൊടിച്ചു. അവർ  രണ്ടുപേരും പഴയതു പോലെ മാസ്റ്ററുടെ മുറിയിൽ എത്തി. മാർക്കോസ് അത്ഭുതത്തോടെ ചുറ്റും നോക്കി. മാസ്റ്റർ അവനെ നോക്കി പുഞ്ചിരിച്ചു.മാർക്കോസ് അയാളെ വണങ്ങി അവിടെ നിന്നും ഇറങ്ങി.മാസ്റ്റർ ഒരിക്കൽ കൂടി ആ പുസ്തകങ്ങളിൽ നോക്കി അവിടെ ഉണ്ടായിരുന്ന വിളക്കുകൾ അണച്ചു.

 

സിറ്റി ഓഫ് കിങ്‌സ് അതിൻ്റെ സ്വാഭാവിക അവസ്ഥയിലായിരുന്നു. തെരുവുകളിൽ കച്ചവടക്കാർ ഉച്ചത്തിൽ വഴിപോക്കരെ വിളിച്ചുകൊണ്ടിരുന്നു.നേരം പുലർന്നതേ ഉള്ളു.എന്നാലും വഴികൾ നിറഞ്ഞിരുന്നു. കുട്ടികൾ നൂലുകൊണ്ടുള്ള പന്ത് ഉരുട്ടി കളിക്കുകയായിരുന്നു. അപ്പോൾ അത് വഴി രണ്ടു ആയുധങ്ങളേണ്ടിയ സൈനികർ കടന്നുപോയി.അവർ ആ തെരുവിലൂടെ നടന്നു.പലരും അവരെ നോക്കി.അവർ ആ തെരുവിലെ ഒരു ചെറിയ മാംസം വിൽക്കുന്ന കടയുടെ മുന്നിൽ നിന്നു.കച്ചവടക്കാരൻ അവരെ നോക്കി.അതിൽ ഒരാൾ ചോദിച്ചു.

‘ഒലിവിൻ ആരാണ്?’ 

അവിടെ മാംസം വെട്ടികൊണ്ടിരുന്ന  ഒരു പയ്യൻ തിരിഞ്ഞു അവരെ നോക്കി.കച്ചവടക്കാരൻ എന്തെന്നു മനസിലാവാതെ ആ പയ്യനെ നോക്കി പറഞ്ഞു

‘നീ എന്താടാ കാണിച്ചേ?’.

ഒരു സൈനികൻ അയാളുടെ  വാൾ ഉറി.

‘അവൻ എന്തെങ്കിലും ചെയ്തിതുണ്ടങ്കിൽ ക്ഷേമിക്കണം, ഇനി അവൻ ഒന്നും ചെയ്യാതെ ഞാൻ നോക്കാം.’ 

അയാൾ അത് പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് ആ സൈനികൻ അയാളുടെ നേരെ വാളോങ്ങി.മറ്റേ സൈനികൻ അവന്റെ അടുത്തേക്ക് നീങ്ങി.

‘എന്താടാ ഇപ്പൊ മുളച്ചതെല്ലേ ഉള്ളു,അതിനു മുൻപ് ചാവാൻ ആഗ്രഹമുണ്ടോ?’.

അവൻ അവന്റെ കയ്യിലിരുന്ന കത്തി മുറുക്കിപിടിച്ചു.അതിൽ നിന്ന് ചോര ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.പക്ഷെ കച്ചവടക്കാരന്റെ ദയനീയമായ കണ്ണുകൾ കണ്ടപ്പോൾ അവൻ കൈ അയച്ചു.ആ സൈനികൻ അവനെ വലിച്ചു പുറത്തേക്കു എറിഞ്ഞു.അയാൾ അവനെ നിലത്തിട്ടു ചവിട്ടി.’

നിനക്ക് നിന്റെ കാര്യം നോക്കിയാ പോരെടാ തെണ്ടി.നീ ആരാ നമ്മളെ തടയാൻ.’ 

അയാൾ അവനെ പൊതിരെ തല്ലി.കച്ചവടക്കാരൻ ദയനീയമായി അവനെ നോക്കി നിന്നു.ആളുകൾ എല്ലാം കൂടി.അയാൾ അവനെ പൊക്കി നിർത്തി. അവനെ ചുണ്ടി കൊണ്ട് പറഞ്ഞു.

‘ഇന്നി ഒരിക്കൽ കൂടി നിന്നെ കണ്ടാ, അന്ന് നീ ജീവനോടെ കാണില്ല.’

6 Comments

  1. Bro adipoli next episode vekam ayakan noke

    1. Thank you bro ❤.ഇനിയും support ചെയ്യുക.

  2. Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu

    1. Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.

Comments are closed.