CROWN? 3 [ESWAR] 77

അയാൾ അവളെ പിടിച്ചു വേറെ ഒരു സൈനികന്റെ അടുത്തേക്ക് എറിഞ്ഞു.അയാൾ അവളുടെ ചുണ്ടിൽ ചുംബിക്കാൻ നോക്കി.അവൾ വെറുപ്പോടെ അയാളെ നോക്കി.അവളുടെ അമ്മ അവളെ രക്ഷിക്കാനായി ഇതു കണ്ടുകൊണ്ടിരുന്ന ഒരാളുടെ മുഖത്തു അടിച്ചു.അയാൾ അവളുടെ അമ്മയെ നോക്കി ചിരിച്ചു.അയാൾ ഒറ്റ വെട്ടിനു അവരുടെ കഴുത്തറുത്തു.അവർ പിടഞ്ഞുകൊണ്ട് അവിടെ വീണു.അവൾ അത് കണ്ടു നിലവിളിച്ചു.അയാൾ ആ കത്തിയുമായി അവളുടെ അടുത്തേക്ക് നടന്നു.അയാൾ അയാളുടെ ഹെൽമെറ്റ് മാറ്റി,അവളുടെ നേരെ വന്നു.പെട്ടന്നു ഒരു കത്തി തലയിൽ കുത്തി കയറി.ഇതു കണ്ടുകൊണ്ട് ബാക്കി ഉള്ളവർ പുറകിലേക്ക് നോക്കി.ഒലിവിൻ ക്രോധത്തോടെ അവിടെ നിന്നു.രണ്ടു സൈനികർ അവന്റെ നേരെ കുതിച്ചു.അവൻ അവിടെ കിടന്ന ഒരു കമ്പെടുത്ത ഒരാളുടെ നേരെ എറിഞ്ഞു.അയാൾ അവിടെ വീണു. രണ്ടാമത്തെ സൈനികൻ അവന്റെ നേരെ വാൾ വീശി.അവൻ അതിൽ നിന്നു ഒഴിഞ്ഞു മാറി.അയാളുടെ അരയിൽ ഇരുന്ന ഒരു കത്തി എടുത്ത് കഴുത്തിൽ കുത്തി ഇറക്കി.അവന്റെ കൈ മുഴുവൻ രക്തത്തിൽ കുതിർന്നു. അയാളുടെ വാൾ എടുത്തുകൊണ്ട് തറയിൽ കിടന്ന ആളുടെ നെഞ്ചിലേക്ക് വാൾ കുത്തി ഇറക്കി.അടുത്ത ആൾ ഒരു കുന്തവുമായി അവന്റെ നേരെ ഓടി.അവൻ സൈഡിലേക്ക് മാറി അയാളുടെ വയറിലേക്ക് വാൾ ഇറക്കി.അവസാനം ഉണ്ടായിരുന്ന സൈനികൻ ലിലോയുടെ കഴുത്തിൽ വാൾ വച്ചു.ഒലിവിൻ ഒരു പേടിയുമില്ലാതെ അയാളുടെ നേരെ നടന്നു.അയാൾ ഭയന്നുകൊണ്ട് അവളെ വിട്ടു ഓടാൻ നോക്കി.പക്ഷെ അവൻ അവിടെ കിടന്ന് ഒരു കല്ല് എടുത്ത് അയാളുടെ തലക്കു എറിഞ്ഞു.അയാൾ അവിടെ വീണു.അവൻ അയാളെ തൂക്കി എടുത്ത് അവളുടെ മുന്നിൽ കൊണ്ട് വന്നു.ആളുകൾ എല്ലാവരും വെറുപ്പോടെ അയാളെ നോക്കി.അവർ അയാളെ കൊല്ലാനായി വിളിച്ചു.ഒലിവിൻ ഒരു കത്തി എടുത്ത് അവൾക്ക് കൊടുത്തു.അവൾ അവളുടെ അമ്മയെ നോക്കി എന്നിട്ട് ദേഷ്യത്തോടെ അയാളുടെ കഴുത്തു  അറുത്തു.പക്ഷെ ഈ സമയം അവിടെ കുറെ സൈനികർ വന്നിരുന്നു.അവൻ അവളുടെ കൈയും പിടിച്ചു അവിടെ നിന്നും ഓടി.സൈനികർ അവരെ പുറകെ പോയി.

‘പിടിക്ക്, അവരെ പിടിക്ക്’

അവർ തെരുവിന്റെ നടുക്ക് എത്തിയപ്പോൾ കുതിരയിൽ സൈനികർ വരുന്നത് കണ്ടു.അവർ ഇവർക്കു നേരെ അമ്പെയ്തു.ഒലിവിൻ അവളെ പിടിച്ചു മാറ്റി. അവർ ഒരു വീടിന്റെ അകത്തൂടെ ഓടി.ഒരു സൈനികൻ അവരുടെ നേരെ ഓടി വന്നു.ഒലിവിൻ അവന്റെ വാൾ വച്ച് അയാളെ വെട്ടി വീഴ്ത്തി.അവർ ഒരു തൊഴുത്തിന്റെ അകത്തേക്ക് കയറി.അവളുടെ കണ്ണിലൂടെ കണ്ണുനീർ ഒഴുകി.

‘അതിലെ’

കുതിര കുളമ്പടികൾ അവരെ കടന്നു പോയി.അവൻ അവളെ പിടിച്ചു കൊണ്ട് അവിടെന്നു ഓടി.അവർ അവന്റെ കടയുടെ പിന്നിൽ എത്തി.അവൻ കടക്കാരന്റെ അടുത്തെത്തി.അവൻ അയാളോട് കാര്യങ്ങൾ പറഞ്ഞു,അയാൾ ഞെട്ടലോടെ അവനെ നോക്കി.

‘നീ എന്നി ഇവിടെ നിൽക്കണ്ട,അവളെയും വിളിച്ചുകൊണ്ട് ലീവിസിലേക്ക് പോണം.കാടിലൂടെ വേണം പോവാൻ ഉള്ളത്.നീ പോർട്ട് ബാരോൺനിൽ എത്തണം.അവിടെ എൻ്റെ ഒരു സുഹൃത്ത  ഉണ്ട്,അവനു നീ ഇതു കൊടുക്കണം.’

അയാൾ ഒരു മോതിരം ഊരി കൊടുത്തു.

‘അയാളുടെ  പേര് മൈക്ക് എന്നാണ്,ഇതു കൊടുത്താൽ അവൻ നിന്നെ ലീവിസിൽ എത്തിക്കും.’ 

അയാൾ അയാളുടെ മുറിയിലേക്ക് കയറി.ഒരു പഴയ പെട്ടി തുറന്ന് ഒരു സഞ്ചി എടുത്തു.

‘ഇതിൽ കുറച്ചു ആയുധങ്ങളാണ്.പിന്നെ ഇത് നിൻറെ അമ്മയുടേതാണ്.അവൾ എഴുതിയ കത്തുകൾ ആണ്.നിനക്കു വേണ്ടി.’

അവൻ വിറച്ചുകൊണ്ട് ആ കത്തുകൾ വാങ്ങി.

6 Comments

  1. Bro adipoli next episode vekam ayakan noke

    1. Thank you bro ❤.ഇനിയും support ചെയ്യുക.

  2. Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu

    1. Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.

Comments are closed.