ചിങ്കാരി 6 [Shana] 541

” അമ്മേ എനിക്കു അവിടെ പോയി പഠിച്ചേ പറ്റൂ. എന്റെ വലിയ ആഗ്രഹം ആണ് പ്ലീസ് അമ്മേ സമ്മതിക്ക് “അച്ചു രാധാമ്മയോട് കെഞ്ചി പറഞ്ഞു

 

” ഇത്രയും ദൂരം ഒന്നും വിട്ടു പഠിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല , അതും പട്ടാള കോളജിലും ഹോസ്റ്റലിലും ഒക്കെ നിന്ന്.

 

നീ യെ ഒരു പെൺകുട്ടിയാ വല്ല വീട്ടിലേക്കും കെട്ടിച്ചു വിടേണ്ടതാ , ആളുകൾ പലതും പറയും , അതും പോലീസ് ആകാൻ പട്ടാള കോളജിൽ ആരെങ്കിലും പോകുമോ.. അല്ലേ തന്നെ പെൺകുട്ടികൾക്ക് പറ്റിയ പണി ആണോ അത് ഞാൻ സമ്മതിക്കില്ല ” രാധമ്മ ദേഷ്യത്തോടെ പറഞ്ഞു

 

 

“എന്താ പെൺകുട്ടി ദൂരെ പോയി പഠിച്ചാലുള്ള കുഴപ്പം , ആൺ കുട്ടികൾക്ക് മാത്രമേ അങ്ങനെ പറ്റത്തുള്ളോ , പെൺകുട്ടികൾ പോലീസോ പട്ടാള മോ ആയാൽ എന്താ, അമ്മ ഇപ്പോഴും ആ പഴയ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നെ , അമ്മ ആഗ്രഹിച്ചിട്ടില്ലേ പഠിച്ചു ഒരു ജോലിക്ക് പോകണമെന്ന് സ്വന്തം കാലിൽ നിൽക്കണമെന്ന്, എനിക്കും ആ ആഗ്രഹങ്ങളെ ഉള്ളൂ, ആദ്യം സപ്പോർട്ട് തരേണ്ട അമ്മ തന്നെ ഇങ്ങനെ ആയാലോ കഷ്ടം ഉണ്ടമ്മേ , എന്തായാലും ഞാൻ അവിടെ പോയെ പഠിക്കത്തുള്ളു അച്ഛൻ സമ്മതിച്ചല്ലോ ” അച്ചുവിന് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു

 

” അവൾ പോയി പഠിക്കട്ടെ അമ്മേ, ഞങ്ങളെ പോലെ അല്ല അവൾ, അവൾക്ക് ഒരു ലക്ഷ്യം ഉണ്ട് അതിന് അമ്മ സമ്മതിക്ക് ” അനുവും അച്ചുവും ഒരുപോലെ അവളെ സപ്പോർട്ട് ചെയ്തു സംസാരിച്ചു

 

“അതേ സമയം ഐഎൻഎ പട്ടാള കോളജ് ആണെന്നറിഞ്ഞ ഷോക്കിൽ ആയിരുന്നു അജി . അമ്പരന്നു നിൽക്കുന്ന അവനെ അച്ചു ദയനീയമായി നോക്കി.

 

“അമ്മായി ഒന്നുമില്ലേലും അവൾ ഒറ്റക്കല്ലോ ഞാനും ഉണ്ടല്ലോ സമ്മതിക്ക് ” അജി എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അതു കൂടി കേട്ടതോടെ രാധമ്മ മറുപടി ഇല്ലാതെ നിന്നു , പിന്നെ ഒന്ന് ആലോചിച്ചു.

 

 

” ഇനി ഞാനായിട്ട് തടഞ്ഞെന്നു വേണ്ട , എന്റെ സമ്മതം ഇല്ലേലും നീ പോകുമെന്നറിയാം, പക്ഷേ ഞാൻ അവിടെ വന്നു കണ്ടു ഇഷ്ടപെട്ടാൽ മാത്രം സമ്മതിക്കാം ”

 

” ആദ്യം അവർ എക്സാം എഴുതി പാസ്സ് ആകട്ടെ ബാക്കി അപ്പോ നോക്കിയാൽ പോരെ , ഇനി ഒരു ചർച്ച ഇതിനെകുറിച്ച് വേണ്ട കേട്ടല്ലോ ” അത്രയും പറഞ്ഞു രാഘവൻ അകത്തേക്ക് പോയി

 

അച്ചുവിന് സന്തോഷം ആയി അജിയുടെ മനസ്സിൽ അപ്പോഴും ഇതിനു പോകണോ എന്നുള്ള പിടിവലി ആയിരുന്നു

 

പിന്നീടുള്ള ദിവസങ്ങൾ അച്ചു അജിയെയും കൂട്ടി എക്സാമിന്‌ വേണ്ടിയുള്ള പ്രിപറേഷനിൽ ആയിരുന്നു …. മുടങ്ങാതെ എക്സർസൈസും ഒക്കെ ആയി, ഇടക്ക് എസ് ഐ സൈമൺ അവർക്ക് കുറച്ചു ബുക്സ് ഒക്കെ കൊണ്ടുവന്നു കൊടുത്തു എല്ലാം കൂടി ആയപ്പോൾ അജിക്ക് പതിയെ ഇത് മടുത്തുതുടങ്ങി. അവന്

29 Comments

  1. Vellathoru suspense aayi poyi … ?
    I thnik story humouril ninum adinte main plotilek veraan enn ..
    Anyway .. Great stry ..
    Ishtaayi ee chapterum ?.. As usual ..
    Keep writting .. And waiting for next chapter ?

    1. അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️

  2. ഖുറേഷി അബ്രഹാം

    ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്‌ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.

    | QA |

    1. അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️

  3. സീരിയസ് മോഡ് ആകുവാണോ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️

  4. ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..

    അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..

    വല്ലാത്ത twist ആയിപോയി……???????

    1. ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  5. ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️

    1. ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  6. ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.

    1. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

  7. ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട്‌ വായിച്ചപ്പോളാണ്.

    മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
    അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
    പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
    കഥ ഒരുപാട് ഇഷ്ടം ????

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  8. ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??

    1. കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️

  9. ഷാനകൊച്ചേ.,.,.,
    ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
    കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
    ??

    1. സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️

  10. വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്

    1. അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

    1. നിറഞ്ഞ സ്നേഹം ❣️

  11. വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല

    1. കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️

  12. കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…

    1. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  13. പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ

    1. നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം

  14. വായിച്ചിട്ട് പറയാം

Comments are closed.