ചിങ്കാരി 6 [Shana] 541

അയാള്‍ സീറ്റ് മാറി കൊടുത്തതും അച്ചു…ജനലിനടുത്ത് സ്ഥാനം പിടിച്ചു , പിന്നെ കയ്യിലുള്ള ചിപ്‌സു പൊട്ടിച്ചു തിന്നുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു

 

ട്രെയിന്‍ നീങ്ങുന്നതിനൊപ്പം മുന്നില്‍ തെളിയുന്ന പ്രകൃതിയുടെ സുന്ദര കാഴ്ചകളെ അവളുടെ കണ്ണുകളൊപ്പി ,പച്ച പട്ടുവിരിച്ചു കിടക്കുന്ന നെല്‍പ്പാടങ്ങളും പുഴകളും എല്ലാം കണ്ടപ്പോള്‍ അവള്‍ക്ക് രണ്ടു വരി കവിത എഴുതാന്‍ തോന്നി പെട്ടന്നു തന്നെ ബുക്കെടുത്ത് അതില്‍ കുറിച്ചു

 

“പച്ചപുതച്ച നെല്‍പ്പാടമേ നിന്നെ
മുത്തി നില്‍ക്കും കൊറ്റിയുടെ
വെണ്‍മ പട്ടില്‍ പുള്ളികുത്തിയ
പോലെ കാണാനെന്തു ഭംഗി

നീലാകാശത്തില്‍ പാറുന്ന കാകന്‍
നീലപ്പട്ടില്‍കറുത്ത പൊട്ടിട്ട പോല്‍
പച്ചപ്പട്ടില്‍ വെള്ളപ്പൊട്ടിട്ട കൊറ്റി

പാറി വരുന്ന മന്ദമാരുതന്
സുഗന്ധമില്ലങ്കിലും
ചാണകത്തിന്റെ നല്ല വാസന

ഒഴുകുന്ന പുഴക്ക് നടുവില്‍ കോലം
കുത്തിയ മീന്‍പിടുത്തക്കാര്‍

പിന്നെ എന്റെ അടുത്തിരിക്കുന്ന
അങ്കിളിന്റെ കുടവയറും കാണാനെന്തു ഭംഗി.. ”

 

കവിത എഴുതി വായിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സ്വയം അഭിമാനം തോന്നി , ഇനി അജിയെ കാണിച്ചു കൊടുക്കണം എന്നിട്ട് പത്രത്തിലേക്ക് അയച്ചു കൊടുക്കണം , ആഹാ ആര്‍ച്ച രാഘവന്‍ അങ്ങനൊക്കെ അടിച്ചു വരുന്നത് കാണാന്‍ എന്താ രസം ഓരോന്നും ഓര്‍ത്ത് സ്വയം പുളകം കൊണ്ടവള്‍ സ്വപ്നം കണ്ട് ഉറങ്ങിപ്പോയി

 

“ചായ…ചായ , കാപ്പി… കാപ്പി…”

 

“മസാലദോശ , ഇഡലി വട ,ബ്രഡ് ഓലൈറ്റ് ”

 

കച്ചവടക്കാരന്റെ ഈണത്തിലുള്ള വിളി അവളെ സ്വപനത്തില്‍ നിന്നുണര്‍ത്തി , പിന്നെ ഒരു കാപ്പിയും മസാല ദോശയും വാങ്ങി ,കാപ്പി വിന്‍ഡോ സൈഡില്‍ വെച്ച് തണുപ്പിച്ചു കുടിച്ചു, വെള്ളം കണ്ടിട്ട് പതിനേഴായന്ന മട്ടില്‍ മസാല ദോശ വാരിവലിച്ചു തിന്നു , അടുത്തുള്ള ആളുകള്‍ അവളെ തുറിച്ചു നോക്കി ഇതൊന്നും തന്നെ ബാധിക്കാത്ത മട്ടില്‍ അവള്‍ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു

 

നാലു മണിക്കൂറത്തെ യാത്രക്കു ശേഷം അവര്‍ കോയമ്പത്തൂര്‍ സ്‌റ്റേഷനില്‍ എത്തി , അവിടെ നിന്നു കുളിച്ചു ഫ്രഷ്.. ആയി ഒരു ടാക്‌സി വിളിച്ച് എക്‌സാം സെന്ററിലേക്ക് പോയി , ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു എക്‌സാം അവര്‍ എത്തിയതും ഏകദേശം എക്‌സാം തുടങ്ങാന്‍ സമയമായി

29 Comments

  1. Vellathoru suspense aayi poyi … ?
    I thnik story humouril ninum adinte main plotilek veraan enn ..
    Anyway .. Great stry ..
    Ishtaayi ee chapterum ?.. As usual ..
    Keep writting .. And waiting for next chapter ?

    1. അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️

  2. ഖുറേഷി അബ്രഹാം

    ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്‌ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.

    | QA |

    1. അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️

  3. സീരിയസ് മോഡ് ആകുവാണോ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️

  4. ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..

    അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..

    വല്ലാത്ത twist ആയിപോയി……???????

    1. ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  5. ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️

    1. ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  6. ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.

    1. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

  7. ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട്‌ വായിച്ചപ്പോളാണ്.

    മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
    അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
    പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
    കഥ ഒരുപാട് ഇഷ്ടം ????

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  8. ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??

    1. കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️

  9. ഷാനകൊച്ചേ.,.,.,
    ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
    കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
    ??

    1. സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️

  10. വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്

    1. അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

    1. നിറഞ്ഞ സ്നേഹം ❣️

  11. വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല

    1. കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️

  12. കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…

    1. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  13. പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ

    1. നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം

  14. വായിച്ചിട്ട് പറയാം

Comments are closed.