ക്ലാസിനു പുറത്ത് കുട്ടികള്‍ ബുക്കുകള്‍ പലതും മറിച്ചു റിവിഷന്‍ ചെയ്യുന്നത് കണ്ടപ്പോഴാണ് ഇത്രയും സമയം താനൊന്നും തുറന്നു നോക്കിയില്ലന്നുള്ള ബോധം അവള്‍ക്കു വന്നത് . അവിടെ പെണ്‍കുട്ടികള്‍ ആയിട്ട് അവളും വേറൊരു കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഫസ്റ്റ് ബെല്‍ അടിച്ചപ്പോള്‍ തന്നെ അവള്‍ ക്ലാസില്‍ കയറി റോള്‍ നമ്പര്‍ നോക്കി സീറ്റ് പിടിച്ചു , അടുത്ത് അജിയെ പോലെ ഒരു കുട്ടി ഇരുപ്പുണ്ടായിരുന്നു അവനെ കണ്ടതും അജിയെ അവള്‍ക്ക് വല്ലാതെ മിസ് ചെയ്തു . അപ്പോഴേക്കും തലയില്‍ അങ്ങിങ്ങായി രണ്ടു മൂന്നു മുടി പേരിന് വെച്ചിട്ടുള്ള ഒരു കഷണ്ടി തലയന്‍ ക്ലാസില്‍ വന്നു അയാളുടെ ഗൗരവം നിറഞ്ഞ മുഖം കണ്ടതും അവളുടെ ഉള്ള ധൈര്യം ചോര്‍ന്നു.. ചോദ്യ പേപ്പർ കിട്ടിയതും അതില്‍ മുഴുവന്‍ കണ്ണോടിച്ചു ഒറ്റക്ക് ആയതു കൊണ്ട് എക്‌സാം എഴുതാന്‍ ഒരു സുഖം തോന്നിയില്ലെങ്കിലും മാക്‌സിമം നന്നായി അവള്‍ എക്‌സാം എഴുതിയിട്ടാണു പുറത്ത് ഇറങ്ങിയത്
തിരിച്ചു ട്രെയിന്‍ കേറി വീട്ടിലെത്തിയപ്പോള്‍ അനുവിനോടും അഞ്ജുവിനോടും കത്തിവെക്കുന്ന അതുലിനെ കണ്ടു.. അവളെ കണ്ടതും ചോദ്യങ്ങളായി..
“കാന്താരി എക്‌സാം എങ്ങനെ ഉണ്ടായിരുന്നു.. ”
“കുഴപ്പമില്ല ഏട്ടാ, വായിനോക്കാന്‍ പറ്റിയ ഒരണ്ണം പോലും അവിടുണ്ടായില്ല എല്ലാം ഓരോ പേക്കോലങ്ങള്‍, എക്‌സാമെടുക്കാന്‍ സാര്‍ പോലും കഷണ്ടി.. ” അവള്‍ വിഷമത്തോടെ പറഞ്ഞു.
“ടി നീ അവിടെ വായിനോക്കാന്‍ പോയതാണോ എക്‌സാം എഴുതാന്‍ പോയതോ..”
“എക്‌സാം എഴുതാന്‍ തന്നാ പക്ഷേ ഇവമ്മാരുടെ കൂടെ വേണ്ടേ പഠിക്കാന്‍ , ഇനി വേറെ സെന്ററില്‍ നിന്ന് വല്ല ചുള്ളനും വന്നാല്‍ മതി, അജിയില്ലാത്ത കൊണ്ട് എനിക്കൊരു പെയര്‍ വേണ്ടേ.. ”
“ദൈവമേ മുട്ടേന്നു വിരിയും മുന്നേ അവളുടെ പറച്ചില്‍ കണ്ടോ… എടി ഞങ്ങള്‍ രണ്ടു പേരുണ്ടിവിടെ അതെങ്കിലും മറക്കല്ലേ… ” അനു അവളോട് പറഞ്ഞു
“നിങ്ങള്‍ക്കു വേണേല്‍ നിങ്ങള്‍ നോക്കിക്കോ ഞാന്‍ വേണ്ടാന്ന് പറഞ്ഞോ, പിന്നെ കൂടുതല്‍ നല്ലപിള്ള ചമയണ്ട നിന്റെയൊക്കെ ചുറ്റിക്കളി ഞാന്‍ പൊക്കിക്കോളാം… ”
“പോടീ അവിടുന്ന് ആവശ്യമില്ലാത്തതു പറഞ്ഞാലുണ്ടല്ലോ …” അഞ്ചു അവള്‍ക്കു നേരെ കയ്യോങ്ങി
“അതുലേട്ട ഈ വട്ടുകളോട് സംസാരിച്ചിരിക്കാതെ ഒന്നു വന്നേ അജിയെ കണ്ടിട്ടു വരാം ”
Vellathoru suspense aayi poyi … ?
I thnik story humouril ninum adinte main plotilek veraan enn ..
Anyway .. Great stry ..
Ishtaayi ee chapterum ?.. As usual ..
Keep writting .. And waiting for next chapter ?
അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️
ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്‌ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.
| QA |
അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️
സീരിയസ് മോഡ് ആകുവാണോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️
ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..
അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..
വല്ലാത്ത twist ആയിപോയി……???????
ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️
ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.
നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️
ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട് വായിച്ചപ്പോളാണ്.
മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
കഥ ഒരുപാട് ഇഷ്ടം ????
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??
കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️
ഷാനകൊച്ചേ.,.,.,
ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
??
സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️
വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്
അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️
Adipoli
നിറഞ്ഞ സ്നേഹം ❣️
വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല
കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️
കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…
മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️
പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ
നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം
വായിച്ചിട്ട് പറയാം