ചിങ്കാരി 6 [Shana] 541

“അല്ല മോളെ ഒരു സംശയം , നീ പരീക്ഷയെഴുതാന്‍ തന്നാണോ പോകുന്നത് , കുറച്ചു മുന്‍പ് വെയിറ്റ് കൂടിയെന്നു പറഞ്ഞ് ബഹളം വെച്ച നീ തന്നാണോ ഇതു ”

 

“അച്ഛാ കാര്യം വെയിറ്റ് കൂടുന്നതില്‍ സങ്കടമുണ്ട് പക്ഷേ ഇതുപോലത്തെ അവസരം പിന്നെ വീണുകിട്ടില്ല , അമ്മയുണ്ടങ്കില്‍ ഒന്നും വാങ്ങിക്കാന്‍ സമ്മതിക്കില്ല , ഇതു മാത്രം പോര ട്രെയിനില്‍ കേറുമ്പോള്‍ മസാല ദോശയും ബ്രെഡ് ഓംലൈറ്റുംകൂടി വാങ്ങിത്തരണം…”

 

 

“മോളേ നീ എന്റെ പോക്കറ്റ് കാലിയാക്കാന്‍ ഉറപ്പിച്ചാണോ ഇറങ്ങിയത് അച്ഛൻ ദയനീയമായി അവളോടു ചോദിച്ചു…”

 

“അതിനു ലിസ്റ്റ് തുടങ്ങിയല്ലേ ഉള്ളൂ ,ഇനി എന്തൊക്കെ കിടക്കുന്നു ,അച്ഛന്‍ സമാധാനമായി ഇരിക്ക് പതുക്കെ..പതുക്കെ..ഞാന്‍ ചോദിക്കൂ ”

 

അതോടെ അച്ഛന്റെ വാ അടഞ്ഞു , പിന്നെട്രെയിന്‍ വരും വരെ അവരൊന്നും മിണ്ടിയില്ല. ട്രെയിന്‍ വന്നപ്പോള്‍ തന്നെ അച്ചു ആദ്യം ചാടിക്കേറി… സീറ്റ് നമ്പര്‍ നോക്കി ഇരിക്കാന്‍ പോയപ്പോള്‍ അവള്‍ക്ക് നടുക്കത്തെ സീറ്റായിരുന്നു കിട്ടിയത് ,അറ്റത്തെ സീറ്റില്‍ പ്രായമായ ഒരാളായിരുന്നു ഇരുന്നത് , അവള്‍ അയാളെ തോണ്ടി വിളിച്ചു

 

 

“അങ്കിള്‍ അങ്കിള്‍, എനിക്ക് ആ സീറ്റ് തരുമോ പ്ലീസ്.. ”

 

അയാള്‍ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു

 

“മോളെ എനിക്ക് ഈ സീറ്റ് ആണ് കൂടുതല്‍ ഇഷ്ടം.. ”

 

“പ്ലീസ് അങ്കിള്‍ , എനിക്ക് കുറേ കാഴ്ചകളൊക്കെ കാണാനാ , ഞാന്‍ ആദ്യമായാ ട്രെയിനില്‍ കേറുന്നത് ,ഇതുവരെയും ഇതില്‍ യാത്ര ചെയ്തിട്ടില്ല..

അച്ചു പറയുന്ന നുണ കേട്ട് അച്ഛൻ ഞെട്ടി അവളെ നോക്കി , അവള്‍ ഒരു കണ്ണ് ഇറുക്കി കാണിച്ചുകൊണ്ട് വീണ്ടും അയാളോട് കെഞ്ചി

 

“അങ്കിള്‍ പ്ലീസ് അങ്കിള്‍…”

 

“ഞാന്‍ ആര്‍ക്കും സൈഡ് സീറ്റ് മാറിക്കൊടുക്കാറില്ല, മോളിത്രയും പറഞ്ഞകൊണ്ടാ ആദ്യായിട്ട് കേറുന്നതല്ലേ ഇവിടെ ഇരുന്നോ.. ”

29 Comments

  1. Vellathoru suspense aayi poyi … ?
    I thnik story humouril ninum adinte main plotilek veraan enn ..
    Anyway .. Great stry ..
    Ishtaayi ee chapterum ?.. As usual ..
    Keep writting .. And waiting for next chapter ?

    1. അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️

  2. ഖുറേഷി അബ്രഹാം

    ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്‌ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.

    | QA |

    1. അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️

  3. സീരിയസ് മോഡ് ആകുവാണോ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️

  4. ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..

    അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..

    വല്ലാത്ത twist ആയിപോയി……???????

    1. ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  5. ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️

    1. ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  6. ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.

    1. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

  7. ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട്‌ വായിച്ചപ്പോളാണ്.

    മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
    അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
    പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
    കഥ ഒരുപാട് ഇഷ്ടം ????

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  8. ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??

    1. കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️

  9. ഷാനകൊച്ചേ.,.,.,
    ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
    കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
    ??

    1. സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️

  10. വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്

    1. അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

    1. നിറഞ്ഞ സ്നേഹം ❣️

  11. വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല

    1. കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️

  12. കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…

    1. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  13. പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ

    1. നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം

  14. വായിച്ചിട്ട് പറയാം

Comments are closed.